Union Budget 2021| ബജറ്റ് അവതരണം തുടങ്ങി; ഇന്ത്യയുടെ സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലെന്ന് നിർമല സീതാരാമൻ

Last Updated:

രണ്ട് കോവിഡ് വാക്സിനുകൾ കൂടി ഇന്ത്യ പുറത്തിറക്കുമെന്നും ധനമന്ത്രി

ന്യൂഡൽഹി: 2021–22 വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി. ചരിത്രത്തിലെ ആദ്യ കടലാസ് രഹിത ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. നേരത്തെ കേന്ദ്രബജറ്റ് 2021–22ന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. ആഗോള വിപണി തകർന്നു നിൽക്കുമ്പോഴും ഇന്ത്യൻ സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലാണെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. മുൻപ് ഒരിക്കലുമില്ലാത്ത സാഹചര്യങ്ങളിലാണ് ബജറ്റ് അവതരണമെന്ന് കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനമന്ത്രി ആമുഖമായി പറഞ്ഞു. രണ്ടു വാക്സിനുകൾ രംഗത്തിറക്കിയ രാജ്യം, പൗരന്മാർക്കൊപ്പം ലോകത്തിനും ഈ വാക്സിനുകളിലൂടെ ആശ്വാസം പകർന്നെന്ന് ധനമന്ത്രി പറഞ്ഞു. രണ്ടു വാക്സിനുകൾ കൂടി ഇന്ത്യ പുറത്തിറക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്കായി ജിഡിപിയുടെ 13 ശതമാനം മാറ്റിവെക്കും.
ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നതായിരിക്കും ബജറ്റെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. ‘എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനത്തിന്, എല്ലാവരുടെയും വിശ്വാസത്തിൽ’ എന്ന നിലപാടിലാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത്. ആത്മനിർഭർ പാക്കേജിലൂടെ കോവിഡിൽനിന്ന് രക്ഷനേടാൻ, സാമ്പത്തിക സ്ഥിതി പഴയ നിലയിലേക്കെത്തിക്കുമെന്നും ഠാക്കൂർ പറഞ്ഞു.
ബജറ്റ് അവതരണത്തിന്റെ തുടക്കത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. കാർഷിക സമരത്തിന് പിന്തുണയുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. കോൺഗ്രസ് എംപിമാരായ ജസ്ബീർ സിങ് ഗിൽ, ഗുർജിത് സിങ് ഔജ്‌ല എന്നിവർ പാർലമെന്റിൽ എത്തിയത് കറുത്ത ഗൗണണിഞ്ഞ്.
advertisement
സാമ്പത്തികമാന്ദ്യം ഗ്രസിച്ചു തുടങ്ങിയ ഘട്ടത്തിലാണ് രാജ്യത്തെ കോവിഡ് ബാധിച്ചത്. 2019-20-ല്‍ മൊത്ത ആഭ്യന്തര ഉത്പാദനം 4 ശതമാനമായി കുറഞ്ഞു. നിക്ഷേപരംഗത്തും കനത്ത ഇടിവ് ഉണ്ടായി. കോവിഡ് കാരണമുണ്ടായ സാമ്പത്തികപ്രതിസന്ധി നിയന്ത്രിക്കാന്‍ രണ്ട് സാമ്പത്തിക പാക്കേജുകള്‍ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായ പ്രഖ്യാപനങ്ങള്‍ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന സമീപനവും ബജറ്റിലുണ്ടായേക്കും.
2021-22 സാമ്പത്തിക വര്‍ഷത്തെ യഥാര്‍ത്ഥ വളര്‍ച്ച(ജിഡിപി) 11ശതമാനമാകുമെന്നാണ് ബജറ്റിനു മുന്നോടിയായി തയ്യാറാക്കിയ സാമ്പത്തികസര്‍വേ ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും കാര്‍ഷികമേഖലയില്‍ 3.4 ശതമാനം വളര്‍ച്ചയുണ്ടായെന്നും സര്‍വെ വ്യക്തമാക്കുന്നു. മൊറട്ടോറിയം അവസാനിച്ചാല്‍ ബാങ്കുകളുടെ ആസ്തി-ഗുണനിലവാര അവലോകനം നടത്തണമെന്നും സര്‍വെ നിര്‍ദേശിച്ചിരുന്നു. വായ്പകള്‍ വീണ്ടെടുക്കുന്നതിനുള്ള നിയമവ്യവസ്ഥകള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സര്‍വെ ചൂണ്ടിക്കാണിച്ചിരുന്നു.
advertisement
പേപ്പര്‍ രഹിത ബജറ്റാണ് ഇത്തവണത്തേത് എന്നതാണ് സവിശേഷത. ഇതിനായി ടാബുമായാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തിയത്. എം  പിമാര്‍ക്ക് ബജറ്റിന്റെ സോഫ്റ്റ് കോപ്പികളാണ് നല്‍കുക. കോവിഡിന്റെ പശ്ചാത്തലത്തിലാണ് പേപ്പര്‍ രഹിത ബജറ്റ് അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. ബജറ്റ് രേഖകള്‍ ലഭ്യമാക്കുന്നതിനായി മൊബൈല്‍ ആപ്പും തയ്യാറാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Money/
Union Budget 2021| ബജറ്റ് അവതരണം തുടങ്ങി; ഇന്ത്യയുടെ സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലെന്ന് നിർമല സീതാരാമൻ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement