Petrol Diesel Price| 12 സംസ്ഥാനങ്ങളിൽ 100 കടന്ന് പെട്രോൾ വില; ഇന്ന് ഇന്ധന വിലയിൽ മാറ്റമില്ല
- Published by:Rajesh V
- news18-malayalam
Last Updated:
ആറു മാസത്തിനിടെ 58 തവണയും ഈ മാസം ഇതുവരെ 17 തവണയുമാണ് ഇന്ധനവില കൂട്ടിയത്.
ന്യൂഡൽഹി/ തിരുവനന്തപുരം: പെട്രോൾ, ഡീസൽ വിലയില്‍ ഇന്ന് മാറ്റമില്ല. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധന വില ഏറ്റവും ഉയർന്ന നിലയിൽ തുടരുകയാണ്. ഇന്നലെ പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും വർധിച്ചിരുന്നു. ആറു മാസത്തിനിടെ 58 തവണയും ഈ മാസം ഇതുവരെ 17 തവണയുമാണ് ഇന്ധനവില കൂട്ടിയത്.
മെട്രോ നഗരങ്ങളിൽ മുംബൈയിലാണ് പെട്രോൾ, ഡീസൽ വില രാജ്യത്ത് ഏറ്റവും ഉയർന്നുനിൽക്കുന്നത്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 104.90 രൂപയും ഡീസലിന് 96.72 രൂപയുമാണ്. ബെംഗളൂരുവിൽ ഒരു ലിറ്റർ പെട്രോളിന് 102.11 രൂപയും ഡീസലിന് 94.54 രൂപയുമാണ്. ചെന്നൈയിൽ വില യഥാക്രമം 99.80 രൂപ, 94.54 രൂപയാണ്. കൊൽക്കത്തയിൽ വില യഥാക്രമം 98.64 രൂപ, 92.03 രൂപ, ഡൽഹി 98.81, 89.18 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ നിരക്ക്.
ചരക്ക് കൂലി, ഡീലർമാരുടെ കമ്മീഷൻ, എക്സൈസ് തീരുവ, മൂല്യവർധിത നികുതി (വാറ്റ്) എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇന്ധന വില നിശ്ചയിക്കുന്നത്. പല സംസ്ഥാനങ്ങളിലെയും പ്രധാന നഗരങ്ങളിലെ പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നപ്പോൾ ഡീസൽ വില ഇരട്ട അക്കത്തിൽ തുടരുന്നു. ഡീസൽ വിലയും പല നഗരങ്ങളിലും നൂറിനോട് അടുക്കുകയാണ്.
advertisement
സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുടെ ഉൾപ്പെടെ 12 ഇടങ്ങളിൽ പെട്രോളിന് 100 രൂപ മറികടന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്മീർ, ഒഡീഷ, തമിഴ്‌നാട്, ലഡാക്ക്, ബിഹാർ, കേരളം എന്നിവിടങ്ങളിലാണ് പെട്രോൾ വില സെഞ്ചുറി അടിച്ചത്. രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് രാജ്യത്തെ ഏറ്റവും കൂടിയ ഇന്ധനവില. 110.05 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് ഇവിടെ. രാജ്യത്ത് ഏറ്റവും കൂടുതൽ വാറ്റ്, ചരക്ക് കൂലി ഈടാക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് രാജസ്ഥാൻ.
advertisement
മധ്യപ്രദേശിൽ പെട്രോൾ ലിറ്ററിന് 108.09 രൂപയും മഹാരാഷ്ട്ര ലിറ്ററിന് 105.83 രൂപയുമാണ്, ആന്ധ്രാപ്രദേശ് ലിറ്ററിന് 104.78 രൂപയും തെലങ്കാനയിൽവില ലിറ്ററിന് 102.84 രൂപയും കർണാടക ലിറ്ററിന് 102 രൂപയുമാണ്. അതേസമയം, ജമ്മു കശ്മീർ, ഒഡീഷ, തമിഴ്‌നാട്, ലഡാക്ക്, ബിഹാർ എന്നിവിടങ്ങളിൽ യഥാക്രമം ലിറ്ററിന് 99.84 രൂപ, ലിറ്ററിന് 100.94 രൂപ, ലിറ്ററിന് 100.58 രൂപ, 104.23 രൂപ, 101.81 രൂപ എന്നിങ്ങനെയാണ് പെട്രോൾ വില.
advertisement
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഉയർന്നുനിൽക്കുകയാണ്. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡോയിലിന് ബാരലിന് 73.43 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡിന് ബാരലിന് 75.07 ഡോളറാണ്.
English Summary: Petrol and diesel prices remain unchanged today. Fuel prices across the nation continue to hold their high-price plateau for the two days in a row. June 29, saw an upward tick in the prices across many major cities including Mumbai, Bangalore, Delhi, Chennai and Kolkata. As per the recent trend in the rising prices, the rate for fuel has been on a steady but drastic growth since the beginning of the COVID-19 pandemic.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 30, 2021 9:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Petrol Diesel Price| 12 സംസ്ഥാനങ്ങളിൽ 100 കടന്ന് പെട്രോൾ വില; ഇന്ന് ഇന്ധന വിലയിൽ മാറ്റമില്ല