Fuel Price| മാറ്റമില്ലാതെ ഇന്ധനവില; ഇന്നത്തെ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ അറിയാം
- Published by:Karthika M
- news18-malayalam
Last Updated:
ഇന്ധനത്തിന്റെ ആവശ്യം, ഉപഭോഗം തുടങ്ങിയ വിവിധ ഘടകങ്ങൾ കാരണം രാജ്യത്ത് ഓരോ സംസ്ഥാനത്തിനും ഇന്ധന വില വ്യത്യാസപ്പെടുന്നു.
രാജ്യത്തെ പെട്രോൾ, ഡീസൽ (petrol, diesel price) വില മാറ്റമില്ലാതെ തുടരുന്നു. രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലകളുടെ സ്ഥിരമായ കുതിപ്പ് തുടർച്ചയായി രണ്ട് മാസത്തിലേറെയായി നിയന്ത്രണത്തിലാണ്. ഒഎംസികളുടെ ഏറ്റവും പുതിയ വില അറിയിപ്പ് അനുസരിച്ച്, ഡൽഹിയിലെ പെട്രോൾ ഉപഭോക്താക്കൾ ലിറ്ററിന് 95.41 രൂപ നൽകണം, അതേസമയം ഡീസലിന് നഗരത്തിൽ ലിറ്ററിന് 86.67 രൂപയാണ് വില.
ഒരു ലിറ്റർ പെട്രോളിന് 109.98 രൂപയും ഒരു ലിറ്റർ ഡീസലിന് 94.14 രൂപയുമാണ് മുംബൈയിലെ വില.
തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 101.40 രൂപയും ഡീസലിന് 91.43 രൂപയുമാണ് വില.
കൊൽക്കത്തയിൽ, പെട്രോൾ ലിറ്ററിന് 104.67 രൂപ നൽകണം. ഡീസലിന് 89.79 രൂപ വില വരും.
ഇന്ധനത്തിന്റെ ആവശ്യം, ഉപഭോഗം തുടങ്ങിയ വിവിധ ഘടകങ്ങൾ കാരണം രാജ്യത്ത് ഓരോ സംസ്ഥാനത്തിനും ഇന്ധന വില വ്യത്യാസപ്പെടുന്നു.
ദീപാവലിയുടെ തലേദിവസം കേന്ദ്രസർക്കാർ ഇന്ധനങ്ങളുടെ എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന്റെ ഫലമായി രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ ഗണ്യമായ കുറവുണ്ടായി. സർക്കാർ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു. ഈ തീരുമാനത്തെ തുടർന്ന് നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (NDA) യും സഖ്യകക്ഷികളും ഭരിക്കുന്ന പല സംസ്ഥാനങ്ങളും പെട്രോളിന്മേലുള്ള മൂല്യവർധിത നികുതി (വാറ്റ്) കുറച്ചു.
advertisement
പഞ്ചാബും രാജസ്ഥാനും പെട്രോൾ വിലയിൽ ഏറ്റവും വലിയ കുറവ് പ്രഖ്യാപിച്ചത് ഇതിനു പിന്നാലെയാണ്. എക്‌സൈസ് തീരുവയും വാറ്റ് വെട്ടിക്കുറച്ചതിന്റെയും ഫലമായി പഞ്ചാബിൽ പെട്രോൾ വില ലിറ്ററിന് 16.02 രൂപയും ഡീസലിന് 19.61 രൂപയും കുറഞ്ഞതായി സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികൾ പങ്കിട്ട വില പട്ടിക സൂചിപ്പിക്കുന്നു.
ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികൾ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും രൂപ-ഡോളർ വിനിമയ നിരക്കും കണക്കിലെടുത്ത് ദിവസേന ഇന്ധന നിരക്ക് പരിഷ്കരിക്കുന്നു. പെട്രോൾ, ഡീസൽ വിലകളിൽ എന്തെങ്കിലും മാറ്റം എല്ലാ ദിവസവും രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും.
advertisement
രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:
1. മുംബൈ
പെട്രോൾ - ലിറ്ററിന് 109.98 രൂപ
ഡീസൽ - ലിറ്ററിന് 94.14 രൂപ
2. ഡൽഹി
പെട്രോൾ ലിറ്ററിന് 95.41 രൂപ
ഡീസൽ - ലിറ്ററിന് 86.67 രൂപ
3. ചെന്നൈ
പെട്രോൾ ലിറ്ററിന് 101.40 രൂപ
ഡീസൽ - ലിറ്ററിന് 91.43 രൂപ
4. കൊൽക്കത്ത
പെട്രോൾ - ലിറ്ററിന് 104.67 രൂപ
advertisement
ഡീസൽ - ലിറ്ററിന് 89.79 രൂപ
5. ഭോപ്പാൽ
പെട്രോൾ ലിറ്ററിന് 107.23 രൂപ
ഡീസൽ - ലിറ്ററിന് 90.87 രൂപ
6. ഹൈദരാബാദ്
പെട്രോൾ ലിറ്ററിന് 108.20 രൂപ
ഡീസൽ - ലിറ്ററിന് 94.62 രൂപ
7. ബംഗളൂരു
പെട്രോൾ ലിറ്ററിന് 100.58 രൂപ
ഡീസൽ - ലിറ്ററിന് 85.01 രൂപ
8. ഗുവാഹത്തി
പെട്രോൾ - ലിറ്ററിന് 94.58 രൂപ
ഡീസൽ ലിറ്ററിന് 81.29 രൂപ
9. ലഖ്‌നൗ
advertisement
പെട്രോൾ ലിറ്ററിന് 95.28 രൂപ
ഡീസൽ - ലിറ്ററിന് 86.80 രൂപ
10. ഗാന്ധിനഗർ
പെട്രോൾ ലിറ്ററിന് 95.35 രൂപ
ഡീസൽ - ലിറ്ററിന് 89.33 രൂപ
11. തിരുവനന്തപുരം
പെട്രോൾ ലിറ്ററിന് 106.36 രൂപ
ഡീസൽ - ലിറ്ററിന് 93.47 രൂപ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 30, 2022 8:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Fuel Price| മാറ്റമില്ലാതെ ഇന്ധനവില; ഇന്നത്തെ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ അറിയാം