നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു; ജനുവരി 10ലെ നിരക്കുകൾ അറിയാം

  Petrol Diesel Price| ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു; ജനുവരി 10ലെ നിരക്കുകൾ അറിയാം

  രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന വില അറിയാം

  petrol diesel price

  petrol diesel price

  • Share this:
   ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില (Petrol Diesel price) മാറ്റമില്ലാതെ തുടരുന്നു. നവംബർ നാലിനാണ് അവസാനമായി വിലയിൽ മാറ്റം വന്നത്. സർവകാല റെക്കോർഡിലായിരുന്ന പെട്രോൾ, ഡീസൽ വില എക്സൈസ് തീരുവ കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തോടെ കുറഞ്ഞു. പിന്നാലെ ഒട്ടേറെ സംസ്ഥാനങ്ങൾ നികുതി കുറയ്ക്കാൻ തയാറായതോടെ ജനങ്ങൾക്ക് കൂടുതൽ ആശ്വാസം ലഭിച്ചു. അതിനുശേഷം പ്രതിദിന വിലയിൽ മാറ്റം വരുത്താൻ എണ്ണ കമ്പനികൾ തയാറായിട്ടില്ല.

   രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ഡൽഹിയിൽ ഇന്ധന വില കുറവാണ്. ഇവിടെ പെട്രോളിന്റെ മൂല്യവർദ്ധിത നികുതി (വാറ്റ്) കുറയ്ക്കാൻ സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു, ഇത് നഗരത്തിൽ ഇന്ധനത്തിന്റെ വില ലിറ്ററിന് 8 രൂപ കുറച്ചിരുന്നു.

   പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതിന് ശേഷം പ്രധാന നഗരങ്ങളിലുടനീളമുള്ള ഇന്ധന വിലകൾ റെക്കോർഡ് ഉയരത്തിൽ നിന്ന് ചില്ലറ വിൽപ്പന ഇനത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. റെക്കോർഡ് നിലയിൽ ഉയർന്ന ഇന്ധന വിലയിൽ നിന്ന് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി നവംബർ 3 ന് സർക്കാർ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചു. രണ്ട് ഇന്ധനങ്ങളുടെയും മൂല്യവർധിത നികുതി (VAT) കുറയ്ക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു, തുടർന്ന് പല സംസ്ഥാനങ്ങളും VAT വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ചു.

   Also Read- Home Loan| ഭവന വായ്പ എടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? മികച്ച സ്‌കീമുകളും ഓഫറുകളും പരിചയപ്പെടാം

   ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിന്റെ നിര്‍ദേശം മാനിച്ച് വാറ്റ് നികുതി കുറയ്ക്കാൻ തയാറായി. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ പഞ്ചാബിൽ അടക്കം നികുതി കുറയ്ക്കാൻ തയാറായി. എന്നാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വാറ്റ് നികുതിയിൽ കുറവ് വരുത്തിയിട്ടില്ല.

   ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയുൾപ്പെടെ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (ഒഎംസി) അന്താരാഷ്‌ട്ര വിലയ്ക്കും വിദേശ വിനിമയ നിരക്കിനും അനുസൃതമായി ഇന്ധനവില ദിവസവും പരിഷ്കരിക്കുന്നു. പെട്രോൾ, ഡീസൽ വിലകളിൽ മാറ്റം എല്ലാ ദിവസവും രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും.

   രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:

   1. മുംബൈ

   പെട്രോൾ - ലിറ്ററിന് 109.98 രൂപ
   ഡീസൽ - ലിറ്ററിന് 94.14 രൂപ

   2. ഡൽഹി

   പെട്രോൾ ലിറ്ററിന് 95.41 രൂപ
   ഡീസൽ - ലിറ്ററിന് 86.67 രൂപ

   3. ചെന്നൈ

   പെട്രോൾ ലിറ്ററിന് 101.40 രൂപ
   ഡീസൽ - ലിറ്ററിന് 91.43 രൂപ

   4. കൊൽക്കത്ത

   പെട്രോൾ - ലിറ്ററിന് 104.67 രൂപ
   ഡീസൽ - ലിറ്ററിന് 89.79 രൂപ

   5. ഭോപ്പാൽ

   പെട്രോൾ ലിറ്ററിന് 107.23 രൂപ
   ഡീസൽ - ലിറ്ററിന് 90.87 രൂപ

   6. ഹൈദരാബാദ്

   പെട്രോൾ ലിറ്ററിന് 108.20 രൂപ
   ഡീസൽ - ലിറ്ററിന് 94.62 രൂപ

   7. ബെംഗളൂരു

   പെട്രോൾ ലിറ്ററിന് 100.58 രൂപ
   ഡീസൽ - ലിറ്ററിന് 85.01 രൂപ

   8. ഗുവാഹത്തി

   പെട്രോൾ ലിറ്ററിന് 94.58 രൂപ
   ഡീസൽ - ലിറ്ററിന് 81.29 രൂപ

   9. ലഖ്‌നൗ

   പെട്രോൾ ലിറ്ററിന് 95.28 രൂപ
   ഡീസൽ - ലിറ്ററിന് 86.80 രൂപ

   10. ഗാന്ധിനഗർ

   പെട്രോൾ ലിറ്ററിന് 95.35 രൂപ
   ഡീസൽ - ലിറ്ററിന് 89.33 രൂപ

   11. തിരുവനന്തപുരം

   പെട്രോൾ ലിറ്ററിന് 106.36 രൂപ
   ഡീസൽ - ലിറ്ററിന് 93.47 രൂപ

   Also Read- Reliance Industries | ന്യൂയോർക്കിലെ മാൻഡരിൻ ഓറിയന്റൽ ലക്ഷ്വറി 5 സ്റ്റാർ ഹോട്ടൽ 98 മില്യൺ ഡോളറിന് റിലയൻസ് ഇൻഡസ്ട്രീസിന്
   Published by:Rajesh V
   First published: