Petrol Diesel Price| 'പണിമുടക്കാതെ' ഇന്ധനവില വർധനവ്; പെട്രോൾ, ഡീസൽ വില ഇന്നും വർധിച്ചു

Last Updated:

സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ കഴിഞ്ഞ ഏഴു ദിവസത്തിനിടെ ആറാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്.

Fuel Price
Fuel Price
ന്യൂഡൽഹി / തിരുവനന്തപുരം: ദേശിയ പണിമുടക്ക് ദിനത്തിലും ഇന്ധനവില മുകളിലോട്ട്. രാജ്യത്ത് രണ്ടു ദിവസത്തെ പണിമുടക്ക് പുരോഗമിക്കവേ പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് എണ്ണക്കമ്പനികള്‍ ഉയര്‍ത്തിയത്. ഒരാഴ്ച കൊണ്ട് ഇന്ധനവിലയില്‍ അഞ്ചു രൂപയ്ക്കടുത്ത് വര്‍ധന രേഖപ്പെടുത്തി. നിലവിലെ സാഹചര്യത്തില്‍ ലിറ്ററിന് 15 രൂപയെങ്കിലും വര്‍ധിക്കുന്നതു വരെ വിലവര്‍ധന തുടരുമെന്നാണ് വലയിരുത്തല്‍.
സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ കഴിഞ്ഞ ഏഴു ദിവസത്തിനിടെ ആറാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. ഞായറാഴ്ച പെട്രോളിനും ഡീസലിനും യഥാക്രമം 50 പൈസയും 55 പൈസയും കൂട്ടി.
137 ദിവസത്തോളം രാജ്യത്ത് ഇന്ധനവില നിശ്ചലമായി തുടര്‍ന്നതിനെ തുടര്‍ന്നു പൊതുമേഖലാ എണ്ണക്കമ്പനികളായ ഐഒസി, ഭാരത് പെട്രോളിയം കോർപറേഷന്‍, എച്ച് പി സി എല്‍ തുടങ്ങിയവരുടെ നഷ്ടം 19,000 കോടിക്കുമേലാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ധനവിലയിലെ ദിനംപ്രതിയുള്ള കയറ്റം അപര്യാപ്തമാണെന്നാണ് വിലയിരുത്തല്‍.
ഇതെല്ലാം വില വര്‍ധന തുടരുമെന്ന സൂചനയാണ് നല്‍കുന്നത്. ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങിയതോടെ അടുത്ത പണപ്പെരുപ്പ റിപ്പോര്‍ട്ടുകളും, ധനനയവും നിര്‍ണായകമാകുകയാണ്. ഇക്കഴിഞ്ഞ 22ന് ഇന്ധന വിലയ്ക്കൊപ്പം പാചകവാതകവിലയും കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയും അഞ്ചു കിലോയുടെ കുട്ടി സിലിണ്ടറിന് 13 രൂപയുമാണു കൂട്ടിയത്. ഇതോടെ പലിയിടങ്ങളിലും ഗാര്‍ഹിക സിലിണ്ടര്‍ വീട്ടിലെത്തണമെങ്കില്‍ 1,000 രൂപയ്ക്കു മുകളില്‍ നല്‍കേണ്ട അവസ്ഥയാണ്.
advertisement
റഷ്യ- യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര എണ്ണവില കുതിച്ചുയരുകയാണ്. വരും നാളുകളിലും ഇന്ധനവില വര്‍ധിക്കുമെന്ന സൂചനയാണ് വരുന്നത്. യുദ്ധത്തെ തുടര്‍ന്ന് ഒരുവേള 130 ഡോളര്‍ പിന്നിട്ട രാജ്യാന്തര എണ്ണവില 100 ഡോളറിലേക്കു താഴ്ന്നിരുന്നെങ്കിലും നിലവില്‍ 120 ഡോളറിനു അരികെയാണ്. ഉപരോധനങ്ങളെ തുടര്‍ന്ന് റഷ്യന്‍ എണ്ണ കെട്ടിക്കിടക്കുന്നതാണ് ഇന്ത്യയ്ക്ക് ഏക പ്രതീക്ഷ നല്‍കുന്നത്. യൂറോപ്പിലെ എണ്ണ ആവശ്യകതയുടെ 40 ശതമാനത്തിലധികം നിറവേറ്റിയിരുന്ന റഷ്യ കുറഞ്ഞ നിരക്കില്‍ ഇന്ത്യയ്ക്ക് എണ്ണ വാഗ്ദാനം ചെയുന്നുണ്ട്. രൂപയില്‍ ഇടപാട് പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. നിലവില്‍ 80 ശതമാനത്തിലധികം എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിലേക്കു റഷ്യന്‍ എണ്ണയെത്തിയാല്‍ ഇന്ധനവിലയും പണപ്പെരുപ്പവും ഗണ്യമായി കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്.
advertisement
സംസ്ഥാനത്തെ ഇന്നത്തെ പെട്രോൾ വില, ലിറ്ററിന്, ബ്രാക്കറ്റിൽ ഇന്നത്തെ വര്‍ധനവ് പൈസയിൽ
ആലപ്പുഴ- ₹ 108.97 (+0.32)
കൊച്ചി- ₹ 108.51 (+0.33)
കൽപ്പറ്റ- ₹ 109.74 (+0.33)
കണ്ണൂർ- ₹ 108.76 (+0.32)
കാസർകോട്- ₹ 109.71 (+0.33)
കൊല്ലം- ₹ 109.93 (+0.32)
കോട്ടയം- ₹ 109.01 (+0.33)
കോഴിക്കോട്- ₹ 108.81 (+0.33)
മലപ്പുറം- ₹ 109.29 (+0.32)
പാലക്കാട്- ₹ 109.79 (+0.32)
പത്തനംതിട്ട- ₹ 109.60 (+0.33)
advertisement
തൃശൂർ- ₹ 109.15 (+0.33)
തിരുവനന്തപുരം - ₹ 110.63 (+0.32)
സംസ്ഥാനത്തെ ഇന്നത്തെ ഡീസൽ വില, ലിറ്ററിന്, ബ്രാക്കറ്റിൽ ഇന്നത്തെ വര്‍ധനവ് പൈസയിൽ
ആലപ്പുഴ- ₹ 96.16 (+0.37)
കൊച്ചി- ₹ 95.73 (+0.37)
കൽപ്പറ്റ- ₹ 96.83 (+0.36)
കണ്ണൂർ- ₹ 95.99 (+0.37)
കാസർകോട്- ₹ 96.87 (+0.37)
കൊല്ലം- ₹ 97.06 (+0.37)
കോട്ടയം- ₹ 96.19 (+0.37)
കോഴിക്കോട്- ₹ 96.03 (+0.37)
മലപ്പുറം- ₹ 96.49 (+0.37)
advertisement
പാലക്കാട്- ₹ 96.93 (+0.37)
പത്തനംതിട്ട- ₹ 96.74 (+0.36)
തൃശൂർ- ₹ 96.32 (+0.37)
തിരുവനന്തപുരം - ₹ 97.72 (+0.37)
(വില വിവരം കടപ്പാട്- mypetrolprice.com)
മലയാളം വാർത്തകൾ/ വാർത്ത/Money/
Petrol Diesel Price| 'പണിമുടക്കാതെ' ഇന്ധനവില വർധനവ്; പെട്രോൾ, ഡീസൽ വില ഇന്നും വർധിച്ചു
Next Article
advertisement
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
  • റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തില്‍ മുന്നിലെത്തിക്കാനാഗ്രഹിക്കുന്നു.

  • ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • സെമികണ്ടക്ടറുകളില്‍ നിന്ന് 6ജി വരെ ഇന്ത്യയുടെ സാങ്കേതിക പുരോഗതിയാണെന്ന് അദ്ദേഹം പറഞ്ഞു.

View All
advertisement