PM Kisan| പിഎം കിസാൻ പദ്ധതി: അടുത്ത ഗഡു പണം ഡിസംബറിൽ; പട്ടികയില്‍ പേരുണ്ടോ എന്നറിയണ്ടേ?

Last Updated:

അഞ്ച് കോടിയോളം കര്‍ഷകര്‍ അംഗങ്ങളായുള്ള പദ്ധതിയാണിത്. നാലു മാസം കൂടുമ്പോള്‍ 2000 രൂപ വീതമാണ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കാര്‍ഷിക മന്ത്രാലയം നിക്ഷേപിക്കുന്നത്.

ന്യൂഡൽഹി: പാവപ്പെട്ട കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ വരുമാന പദ്ധതിയുടെ അടുത്ത ഗഡു ഡിസംബറിൽ ലഭിക്കും. ഏതാണ്ട് അഞ്ച് കോടിയോളം കര്‍ഷകര്‍ അംഗങ്ങളായുള്ള പദ്ധതിയാണിത്. നാലു മാസം കൂടുമ്പോള്‍ 2000 രൂപ വീതമാണ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കാര്‍ഷിക മന്ത്രാലയം നിക്ഷേപിക്കുന്നത്. ഒന്നാംഘട്ടം- ഏപ്രിൽ- ജൂലൈ, രണ്ടാം ഘട്ടം- ആഗസ്റ്റ്- നവംബർ, മൂന്നാംഘട്ടം- ഡിസംബർ- മാർച്ച് എന്നിങ്ങനെയാണ് ലഭിക്കുക.
പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് പിഎം കിസാനൻ വെബ്സൈറ്റ് വഴി എങ്ങനെ അറിയാം?
pmkisan.gov.in എന്ന വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്യുക.
വലതുഭാഗത്ത് Farmers Corner എന്ന് കാണും.
Farmers Cornerൽ ക്ലിക്ക് ചെയ്യുക.
ഓപ്ഷനിൽ നിന്ന് ബെനിഫിഷ്യറി സ്റ്റാറ്റസിൽ ക്ലിക്ക് ചെയ്യുക.
ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകണം.
മുകളിൽ പറഞ്ഞവ ചെയ്തുകഴിയുമ്പോൾ പട്ടികയിൽ നിങ്ങളുടെ പേരുണ്ടെങ്കിൽ കാണാവുന്നതാണ്.
advertisement
പിഎം കിസാൻ മൊബൈൽ ആപ്പ് വഴി എങ്ങനെ പേരുണ്ടോ എന്ന് അറിയാം?
ഇതിന് ആദ്യം നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് പിഎം കിസാൻ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. ഒരിക്കൽ ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ എല്ലാ വിവരങ്ങളും നിങ്ങൾക്ക് ലഭ്യമാകും.
പേര് കാണാൻ സാധിച്ചില്ലെങ്കിൽ പരാതി നൽകാം
കഴിഞ്ഞ ഗഡു പണം നിങ്ങൾക്ക് കിട്ടിയിട്ടും ഇത്തവണ പട്ടികയിൽ പേരില്ലെങ്കിൽ 011-24300606 എന്ന ഹെൽപ് ലൈൻ നമ്പരിൽ വിളിച്ച് പരാതി നൽകാം.
താഴെ പറയുന്ന നമ്പരുകളിലും പരാതി രജിസ്റ്റർ ചെയ്യാം
advertisement
പിഎം കിസാൻ ടോള്‍ ഫ്രീ നമ്പർ- 18001155266
പിഎം കിസാൻ ഹെൽപ് ലൈൻ നമ്പർ- 155261
പിഎം കിസാൻ ലാൻഡ് ലൈൻ നമ്പരുകൾ- 011—23381092, 23382401
അഡീഷണൽ പിഎം കിസാൻ ഹെൽപ് ലൈൻ നമ്പർ- 0120-6025109
പിഎം കിസാൻ ഇമെയിൽ ഐഡി-pmkisan-ict@gov.in
അസം, മേഘാലയ, ജമ്മു, കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ പിഎം കിസാൻ ഗുണഭോക്താക്കൾക്ക് ആധാർ വിവരങ്ങൾ ചേർക്കുന്നതിനുള്ള സമയപരിധി 2021 മാര്‍ച്ച് 31വരെ നീട്ടിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ കഴിഞ്ഞ ഡിസംബറിൽ സമയപരിധി അവസാനിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Money/
PM Kisan| പിഎം കിസാൻ പദ്ധതി: അടുത്ത ഗഡു പണം ഡിസംബറിൽ; പട്ടികയില്‍ പേരുണ്ടോ എന്നറിയണ്ടേ?
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement