ഇവ രാജ്യത്തെ സുപ്രധാന ബാങ്കുകൾ; മൂന്ന് ബാങ്കുകളെ D-SIBs പട്ടികയിൽ നിലനിർത്തി ആർബിഐ

Last Updated:

ഐസിഐസിഐ ബാങ്ക് കഴിഞ്ഞ വർഷത്തെ അതേ ബക്കറ്റിംഗ് സ്ട്രക്ചർ (bucketing structure) നിലനിർത്തി

RBI
RBI
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ബാങ്കുകളെ വീണ്ടും ഡൊമസ്റ്റിക് സിസ്റ്റമാറ്റിക്കലി ഇംപോർട്ടന്റ് ബാങ്കുകളായി (Domestic Systemically Important Banks (D-SIBs)) പ്രഖ്യാപിച്ച് ആർബിഐ. ഐസിഐസിഐ ബാങ്ക് കഴിഞ്ഞ വർഷത്തെ അതേ ബക്കറ്റിംഗ് സ്ട്രക്ചർ (bucketing structure) നിലനിർത്തി. അതേസമയം, എസ്ബിഐയും എച്ച്ഡിഎഫ്‌സി ബാങ്കും ഉയർന്ന ബക്കറ്റ് സ്ട്രക്ചറുകളിലേക്ക് ഉയരുകയും ചെയ്തു.
പരാജയപ്പെടാൻ സാധ്യതയില്ലാത്ത, വലിയ ബാങ്കുകളെയാണ് സാധാരണയായി ഡിഎസ്ഐബി പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഈ പദവിയുള്ള ബാങ്കുകൾക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാരിന്റെ പിന്തുണ ലഭിക്കുകയും ചെയ്യും. ഐസിഐസിഐ ബാങ്ക് കഴിഞ്ഞ വർഷത്തെ അതേ ബക്കറ്റിംഗ് സ്ട്രക്ചറിൽ തുടരുമ്പോൾ, എസ്‌ബിഐയും എച്ച്‌ഡിഎഫ്‌സി ബാങ്കും ഉയർന്ന സ്ട്രക്ചറിലേക്ക് എത്തി. എസ്‌ബിഐ ബക്കറ്റ് 3 യിൽ നിന്ന് ബക്കറ്റ് 4 ലേക്ക് മാറിയപ്പോൾ എച്ച്‌ഡിഎഫ്‌സി ബാങ്ക് ബക്കറ്റ് 1 ൽ നിന്ന് ബക്കറ്റ് 2 ലേക്ക് നില മെച്ചപ്പെടുത്തി.
advertisement
സിസ്റ്റമാറ്റിക് ഇംപോർട്ടൻസ് സ്കോർ (Systemic Importance Scores (SISs)) അടിസ്ഥാനമാക്കിയാണ് ആർബിഐ ഡി-എസ്ഐബി പദവി നിർണയിക്കുന്നത്. 2015-ലും 2016-ലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എസ്ബിഐയെയും ഐസിഐസിഐ ബാങ്കിനെയും ഡി-എസ്ഐബി പട്ടികയിൽ ചേർത്തിരുന്നു. 2017 മാർച്ച് 31 വരെ, വിവിധ ബാങ്കുകളിൽ നിന്ന് ശേഖരിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ്, എച്ച്ഡിഎഫ്സി ബാങ്കിനെയും ഈ ​ഗണത്തിൽ ഉൾക്കൊള്ളിച്ചത്. വിവിധ ബാങ്കുകളിൽ നിന്ന് 2023 മാർച്ച് 31 വരെ ശേഖരിച്ച ഡാറ്റ അടിസ്ഥാനമാക്കിയാണ് പുതിയ പട്ടിക പുറത്തു വിട്ടത്.
മലയാളം വാർത്തകൾ/ വാർത്ത/Money/
ഇവ രാജ്യത്തെ സുപ്രധാന ബാങ്കുകൾ; മൂന്ന് ബാങ്കുകളെ D-SIBs പട്ടികയിൽ നിലനിർത്തി ആർബിഐ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement