റിലയൻസ് ജിയോ പ്ലാറ്റ്ഫോമിൽ 6598 കോടി രൂപയുടെ നിക്ഷേപവുമായി ന്യൂയോർക്ക് ആസ്ഥാനമായ സ്വകാര്യ ഇക്വിറ്റി കമ്പനിയായ ജനറൽ അറ്റ്ലാന്റിക്. 1.34 ശതമാനം ഓഹരികളാണ് കമ്പനി വാങ്ങിയത്. കഴിഞ്ഞ നാല് ആഴ്ചക്കിടെ ജിയോയിൽ നിക്ഷേപം നടത്തുന്ന നാലാമത്തെ കമ്പനിയാണ് ജനറൽ അറ്റ്ലാന്റിക്.
ഫേസ്ബുക്ക്. സിൽവർ ലേക്ക് പാർട്ണേഴ്സ്, വിസ്ത ഇക്വിറ്റി, ജനറൽ അറ്റ്ലാന്റിക് എന്നീ കമ്പനികളെല്ലാം കൂടി 67,194.75 കോടി രൂപയുടെ ജിയോ ഓഹരികളാണ് വാങ്ങിയത്.
ഈ നിക്ഷേപങ്ങളിലൂടെ ജിയോ അടുത്ത തലമുറ സോഫ്റ്റ് വെയർ ഉൽപ്പന്നവും പ്ലാറ്റ്ഫോം കമ്പനിയുമാണെന്ന് സ്ഥിരീകരിക്കുകയാണ്. മാത്രമല്ല ഇത് ജിയോയുടെ സാങ്കേതിക മികവിന്റെയും ഈ കോവിഡ് 19 ലോകത്തും അതിനപ്പുറത്തും ബിസിനസ്സ് മോഡലിന്റെ സാധ്യതകളുടെ അംഗീകാരമാണ്- കമ്പനി പറഞ്ഞു.
TRENDING:Nirmala Sitharaman Press Conference: സംസ്ഥാനങ്ങളുടെ കടമെടുക്കാനുള്ള പരിധി ജിഡിപിയുടെ അഞ്ചു ശതമാനമാക്കി ഉയർത്തി
[NEWS]തട്ടിക്കൊണ്ടു പോയ കുട്ടിക്ക് കോവിഡ്: കിഡ്നാപ്പറും പൊലീസുകാരും ഉൾപ്പെടെ 22 പേര് ക്വാറന്റീനിൽ [NEWS]ബാഹുബലിയായി ഓസ്ട്രേലിയൻ ക്രിക്കറ്റർ മകൾക്കൊപ്പം; ത്രില്ലടിച്ച് പ്രഭാസ് ആരാധകർ [NEWS]
ഇന്ത്യൻ വിപണികളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ, കോവിഡിന് ശേഷമുള്ള ദ്രുത ഡിജിറ്റൈസേഷൻ അവസരം, അത്യാധുനിക സാങ്കേതികവിദ്യ ഉപകരണങ്ങളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,ബ്ലോക്ക് ചെയിൻ,എആർ / വിആർ, ബിഗ് ഡാറ്റ എന്നിവ കൊണ്ടുവരുന്നതെല്ലാം ആഗോള നിക്ഷേപകർക്കിടയിൽ ജിയോയെ ആകർഷകമാക്കുന്നു. ആഗോളതലത്തിൽ മറ്റെവിടെയും സമാനമായ അവസരങ്ങളൊന്നും നിക്ഷേപകർക്ക് ലഭ്യമല്ല. ഇത് മാനേജ്മെന്റിന്റെ ഗുണനിലവാരത്തിന്റെ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.