വ്യക്തികളും ബിസിനസ് സ്ഥാപനങ്ങളും തങ്ങളുടെ വരുമാനം റിപ്പോർട്ട് ചെയ്യുന്നതിനും സർക്കാരിന് നികുതി അടയ്ക്കുന്നതിനുമാണ് ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുന്നത്. സാമ്പത്തിക വിവരങ്ങളും രേഖകളും ആദായനികുതി വകുപ്പിന് സമർപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഒരാളുടെ വരുമാന സ്രോതസുകളെയും വിഭാഗത്തെയും (category) അടിസ്ഥാനമാക്കിയാണ് ഐടിആർ ഫോം തിരഞ്ഞെടുക്കേണ്ടത്. നിങ്ങൾക്ക് ഒന്നിലധികം വരുമാന സ്രോതസുകൾ ഉണ്ടെങ്കിലോ നിങ്ങളുടെ വരുമാനം ഒരു നിശ്ചിത പരിധിക്ക് അപ്പുറത്താണെങ്കിലോ ഐടിആർ ഫയൽ ചെയ്യുന്നതിന് മുമ്പ് ഒരു സർട്ടിഫൈഡ് ചാർട്ടേഡ് അക്കൗണ്ടന്റ് നിങ്ങളുടെ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ടതുണ്ട്.
അതിന് ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് ഫോം സമർപ്പിക്കണം. ഇതേത്തുടർന്ന് ITR-V (ആദായ നികുതി റിട്ടേൺ വെരിഫിക്കേഷൻ) ഫോം എന്ന ഒരു രസീത് നിങ്ങൾക്ക് ലഭിക്കും. ചിലർ അതിനു ശേഷം ഔട്ട്സ്റ്റാൻഡിങ്ങ് ടാക്സ് ഡിമാൻഡ് എന്ന ഫോം പൂരിപ്പിക്കേണ്ടതായി വന്നേക്കാം. ഡിമാൻഡ് സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കാൻ സാധിക്കും. അത് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് നോക്കാം. ഓൺലൈനായി തന്നെ ഡിമാൻഡ് അംഗീകരിക്കുകയോ അതിനോട് വിയോജിക്കുകയോ ചെയ്യാം. ഡിമാൻഡ് സ്റ്റാറ്റസിനോട് പ്രതികരിക്കേണ്ട വിധമാണ് താഴെ പറയുന്നത്.
ശേഷം താഴെ പറയുന്നവയിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കുക
ഡിമാൻഡ് ശരിയാണ് (Demand is correct) എന്ന ഓപ്ഷനാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് കൺഫോം എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. ‘ഡിമാൻഡ് ശരിയാണ്’ എന്ന് സ്ഥിരീകരിച്ചു കഴിഞ്ഞാൽ, നിങ്ങൾക്ക് പിന്നീട് ഡിമാൻഡിനോട് വിയോജിക്കാൻ കഴിയില്ല. നികുതിദായകന് ‘പേ ടാക്സ്’ ഓപ്ഷന് താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഡിമാൻഡ് അടയ്ക്കാം. ‘ഡിമാൻഡ് ഭാഗികമായി ശരിയാണ്’ എന്ന ഓപ്ഷനാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ, ‘ശരിയായ തുക’ നൽകുക, ‘തെറ്റായ തുക’ എന്നീ ഓപ്ഷനുകൾ ഓട്ടോ ഫിൽ ആകും. ഉചിതമായ കാരണം തിരഞ്ഞെടുത്ത് ആവശ്യമായ കോളങ്ങൾ പൂരിപ്പിക്കുക. പിന്നീട് സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക
‘ഡിമാൻഡിനോട് വിയോജിക്കുന്നു’ എന്ന ഓപ്ഷനാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ, ലിസ്റ്റിൽ നിന്ന് ഉചിതമായ കാരണം തിരഞ്ഞെടുത്ത് ആവശ്യമായ കോളങ്ങൾ പൂരിപ്പിക്കുക. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്‌ത് നിങ്ങളുടെ മറുപടി സമർപ്പിക്കുക. ‘ഡിമാൻഡ് ശരിയല്ല, എന്നാൽ സഹകരിക്കാൻ തയ്യാറാണ്’ എന്ന് ഓപ്ഷൻ തിരഞ്ഞെടുത്താലും താഴെയുള്ള ലിസ്റ്റിൽ നിന്ന് ഉചിതമായ കാരണം തിരഞ്ഞെടുത്ത് ആവശ്യമായ കാര്യങ്ങൾ പൂരിപ്പിച്ച് രേഖകൾ അപ്‌ലോഡ് ചെയ്‌ത് നിങ്ങളുടെ മറുപടി സമർപ്പിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Income Tax, ITR Filing