വിദേശത്തിരുന്ന് നാട്ടിലുള്ള പ്രിയപ്പെട്ടവർക്ക് ഭക്ഷണം ഓർഡർ ചെയ്യണോ?
- Published by:Sneha Reghu
- news18-malayalam
Last Updated:
27 രാജ്യങ്ങളിലെ പ്രവാസികൾക്കാണ് ആദ്യഘട്ടത്തിൽ ഈ സൗകര്യം ലഭിക്കുന്നത്
ന്യൂഡൽഹി: വിദേശത്തിരുന്ന് നാട്ടിലുള്ള പ്രിയപ്പെട്ടവർക്ക് ഭക്ഷണം ഓർഡർ ചെയ്യണോ?... നാട്ടിലെ പ്രായമായ മാതാപിതാക്കൾക്കും ആവശ്യമായ നിത്യോപയോഗ സാധനങ്ങളും എത്തിച്ചു കൊടുക്കണോ? ഇനി എല്ലാം സ്വിഗ്ഗി വഴി സാധിക്കും. പുതിയ സേവനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓൺലൈൻ ഭക്ഷണവിതരണക്കാരായ സ്വിഗ്ഗി.
സ്വിഗ്ഗി പുതിയതായി അവതരിപ്പിച്ച ഇന്റർനാഷണൽ ലോഗിൻ ഫീച്ചർ വഴിയാണ് വിദേശത്തുള്ളവർക്ക് ഇന്ത്യയിൽ താമസിക്കുന്നവർക്കായി ഭക്ഷണവും മറ്റ് സാധനങ്ങളും ഓഡർ ചെയ്യാൻ സാധിക്കുന്നത്. സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഇൻസ്‌റ്റാ മാർട്ടിലൂടെ വീട്ടുസാധനങ്ങളും പച്ചക്കറികളും വാങ്ങാനും ഷോപ്പിങ് നടത്താനും കഴിയും.
27 രാജ്യങ്ങളിലെ പ്രവാസികൾക്കാണ് ആദ്യഘട്ടത്തിൽ ഈ സൗകര്യം ലഭിക്കുന്നത്. ഇതിൽ യുഎസ്, കാനഡ, ജർമനി, യുകെ, ഓസ്ട്രേലിയ, യുഎഇ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നു. പ്രവാസികളുടെ ഇന്റർ നാഷനൽ ഫോൺ നമ്പർ ഉപയോഗിച്ച് തന്നെ സ്വിഗ്ഗിയിൽ ലോഗിൻ ചെയ്യാം. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ യുപിഐ വഴിയോ പേയ്മെന്റ് നടത്താവുന്നതാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
October 27, 2024 9:59 AM IST