Best 7 Phones under Rs 25,000| ഈ ദീപാവലിക്കു പുതിയ ഫോൺ വാങ്ങുന്നുണ്ടോ? 25000 രൂപയിൽ താഴെ വിലയുള്ള മികച്ച 7 ഫോണുകൾ ഇതാ

25,000 രൂപയിൽ താഴെ വിലയുള്ള മികച്ച ഏഴ് ഫോണുകൾ ഏതൊക്കെയാണെന്നും അവയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്നും നോക്കാം...

News18 Malayalam | news18-malayalam
Updated: November 12, 2020, 8:58 AM IST
Best 7 Phones under Rs 25,000| ഈ ദീപാവലിക്കു പുതിയ ഫോൺ വാങ്ങുന്നുണ്ടോ? 25000 രൂപയിൽ താഴെ വിലയുള്ള മികച്ച 7 ഫോണുകൾ ഇതാ
vivo v20
  • Share this:
രാജ്യത്ത് സ്മാർട്ട് ഫോണുകൾ ഉൾപ്പടെ ഗാഡ്ജറ്റുകൾ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കുന്നത് ദീപാവലി സീസണിലാണ്. മികച്ച വിലക്കുറവും ആകർഷകമായ ഓഫറുകളും ബ്രാൻഡുകൾ മുന്നോട്ടുവെക്കുന്നു. ഈ ദീപാവലി സീസണിൽ ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഏത് വാങ്ങണമെന്നതിനെക്കുറിച്ച് കൺഫ്യൂഷനിലായിരിക്കും. കാരണം ഒന്നിനൊന്ന് മികച്ച നിരവധി ബ്രാൻഡുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇവിടെയിതാ 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച ഏഴ് ഫോണുകളും അവയുടെ പ്രത്യേകതകളും വിശദീകരിക്കുന്നു.

വിവോ വി 20

ഇന്ത്യയിൽ അടുത്തകാലത്ത് പുറത്തിറങ്ങിയ ഏറ്റവും മികച്ച സ്മാർട്ട് ഫോണുകളിലൊന്നാണിത്. മികച്ച ക്യാമറ അനുഭവമാണ് ഇതിന്‍റെ പ്രത്യേകത. 24999 രൂപ വിലയുള്ള വിവോ വി 20-ന്‍റെ രൂപകൽപന ഏറെ ആകർഷകമാണ്. സ്ലിം ആണെന്നതാണ് മറ്റൊരു പ്രത്യകത. മികച്ച ദൃശ്യ-ശ്രവ്യ അനുഭവം പ്രദാനം ചെയ്യുന്ന എച്ച്ഡിആർ 10 പിന്തുണയുള്ള 6.44 ഇഞ്ച് അമോലെഡ് എഫ്‌എച്ച്‌ഡി + ഡിസ്‌പ്ലേയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. ഡി‌എസ്‌എൽ‌ആർ ക്യാമറകളിൽ ഉപയോഗിക്കുന്ന ഐ ട്രാക്കിംഗ് ടെക്കിന് സമാനമായ വിവോയുടെ ഐ ഓട്ടോഫോക്കസ് സാങ്കേതികവിദ്യയാണ് മറ്റൊരു പ്രത്യേകത. പ്രധാന 64 മെഗാപിക്സൽ സെൻസറിനെ കേന്ദ്രീകരിച്ച് വി 20 ന് മൂന്ന് ക്യാമറകളുണ്ട്. ഇത് ആകർഷകമായ ഷോട്ടുകൾ ചിത്രീകരിക്കാൻ സഹായിക്കുന്നതാണ്.

വിവോ വി 20 എസ്ഇ

ഇപ്പോൾ, വി 20 എന്നത് 25,000 രൂപയോട് അടുത്ത് വിലയുള്ള ഒരു ഫോണാണ്, എന്നാൽ അത്രയും തുക ചെലവഴിക്കാതെ സമാന സവിശേഷതകൾ വേണമെങ്കിൽ, വിവോ വി 20 എസ്ഇ തെരഞ്ഞെടുക്കാം. ഇതിന് 20,990 രൂപ വിലയാണുള്ളത്. വി 20 യുമായി താരതമ്യപ്പെടുത്തുമ്പോൾ ചില വ്യത്യാസങ്ങളുണ്ട്. ഐറി ഡിസെന്‍റ് ഡിസൈൻ ഫിനിഷ് പോയി, പകരം ഒരു ഗ്ലോസി ബാക്ക് പാനൽ ആണുള്ളത്. ക്യാമറ മൊഡ്യൂളിനും വ്യത്യസ്ത രൂപകൽപ്പനയുണ്ട്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമായാണ് ഇത് വരുന്നത്. ഫോണിനുള്ളിലെ സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റ് വലിയ പ്രവർത്തനക്ഷമതയുള്ളതാണ്. മൾട്ടിടാസ്കിംഗ് സാധ്യമാകുന്ന ഈ ഫോണിൽ എല്ലാത്തരം അപ്ലിക്കേഷനുകളും സുഗമമായി പ്രവർത്തിക്കുന്നു.

സെൽഫികൾക്കായി, വി 20 എസ്ഇയിൽ 32 മെഗാപിക്സൽ ക്യാമറയുണ്ട്, എച്ച്ഡിആർ + മോർഫോ പിന്തുണയുള്ള ഇത് ഇരുണ്ട പാടുകൾ തെളിച്ചമുള്ളതാക്കുകയും സെൽഫികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി അമിത എക്സ്പോഷർ കുറയ്ക്കുകയും ചെയ്യുന്നു. പിന്നിൽ, ഫോണിന് മൂന്ന് ക്യാമറകൾ ഉണ്ട്. പ്രധാന ക്യാമറ 48 മെഗാപിക്സൽ സെൻസറും എഫ് 1.8 ലെൻസും ഉപയോഗിക്കുന്നു.

പോക്കോ എക്സ് 3

ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ബജറ്റ് ഫോൺ എന്ന ഖ്യാതിയുമായാണ് പോക്കോ എക്സ് 3 വരുന്നത്. 15000 രൂപ മുതലാണ് ഇതിന്‍റെ വില. 120 ഹെർട്സ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 732 ജി സോസി പ്രോസസർ തുടങ്ങിയ സവിശേഷതകളോടെയാണ് പോക്കോ എക്സ് 3 വരുന്നത്. 6.67 ഇഞ്ചിലും വിപുലമായി തോന്നുന്ന 120 ഹെർട്സ് ഡിസ്പ്ലേയാണ് ഇതിന്‍റെ മുഖ്യ സവിശേഷത. പോക്കോ എക്സ് 3 ന് ഒരു വലിയ ബാറ്ററിയുണ്ട്. 5160mAh പായ്ക്ക് ലഭിക്കുന്ന ഇന്റർനാഷണൽ വേരിയന്റിന് പകരമായി, ഇന്ത്യയിലെ പോക്കോ എക്സ് 3 ന് 6000 എംഎഎച്ച് സെൽ ആണുള്ളത്.

റിയൽ‌മെ 7 പ്രോ

19,999 രൂപ വിലയുള്ള റിയൽ‌മെ 7 പ്രോ മറ്റൊരു മികച്ച ചോയ്‌സാണ്. പ്രീമിയം റേഞ്ച് സ്മാർട്ട്‌ഫോണുകളിൽ മാത്രമായി തുടരുന്ന 65W ഫാസ്റ്റ് ചാർജിംഗ് സെൽ ആണ് ഒരു പ്രത്യേകത. 35 മിനിട്ടുകൊണ്ട് ഫോൺ ഫുൾ ചാർജ് ആകും. 64 മെഗാപിക്സൽ സെൻസർ ഉപയോഗിക്കുന്ന പ്രധാന ക്യാമറ കൂടാതെ 8 മെഗാപിക്സൽ അൾട്രാവൈഡ് സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ മോണോക്രോം സെൻസർ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. സെൽഫികൾക്കായി, റിയൽമെ 7 പ്രോയിൽ 32 മെഗാപിക്സൽ ക്യാമറയുണ്ട്.

റെഡ്മി നോട്ട് 9 പ്രോ മാക്സ്

ഒരേ ബ്രാൻഡിനു കീഴിലുള്ളതാണെങ്കിലും പോക്കോ എക്സ് 3, റെഡ്മി നോട്ട് 9 പ്രോ മാക്സ് എന്നിവ തമ്മിൽ ഒരു മത്സരം നടക്കുന്നുണ്ട്. ആരാണ് കേമനെന്നതാണ് പ്രധാന പ്രശ്നം. 16,999 രൂപ മുതൽ 19,999 രൂപ വരെയാണ് റെഡ്മി നോട്ട് 9 പ്രോ മാക്സിന്‍റെ വില. 6.67 ഇഞ്ച് ഡിസ്‌പ്ലേ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസർ ,8 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജും ലഭ്യമാണ്. റെഡ്മി നോട്ട് 9 പ്രോ മാക്സിൽ 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 5 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുണ്ട്. സെൽഫികൾക്കായി, 32 മെഗാപിക്സൽ ക്യാമറയുണ്ട്. നോട്ട് സീരീസ് ഡി‌എൻ‌എയ്‌ക്ക് അനുസൃതമായി, നോട്ട് 9 പ്രോ മാക്‌സിന് 5020 എംഎഎച്ച് ബാറ്ററിയും ലഭിക്കും.

വൺപ്ലസ് നോർഡ്

ഏറെ ജനപ്രീതി കൈവരിച്ച മോഡലാണ് വൺപ്ലസ് നോർഡ്. 30000 രൂപയിൽ അധികമാണ് വിലയെങ്കിലും ഇതിന്‍റെ കുറഞ്ഞ 6 ജിബി വേരിയന്‍റിന് 25000 രൂപയിൽ താഴെയാണ് വില. സ്നാപ്ഡ്രാഗൺ 765 ജി പ്രോസസർ, 128 ജിബി സ്റ്റോറേജ്, ഗുണനിലവാരമുള്ള സ്‌ക്രീൻ, മികച്ച നിലവാരമുള്ള സോഫ്റ്റ്‌വെയർ, വേഗതയേറിയ ചാർജിംഗ്, മികച്ച ഡിസൈൻ, എന്നിവയാണ് പ്രധാന പ്രത്യേകതകൾ. പിന്നിൽ, 48 മെഗാപിക്സലിന്റെ പ്രധാന ഇമേജ് സെൻസറിന് ചുറ്റും ഒരു ക്യാമറ സംവിധാനമുണ്ട്. ക്യാമറ പ്രകടനം, വി 20 പോലുള്ള ഫോണുമായി താരതമ്യപ്പെടുത്തുമ്പോൾ, കുറഞ്ഞ വെളിച്ചത്തിലും മികച്ചതാണ്.

റെഡ്മി കെ 20 പ്രോ

ഈ പട്ടികയിൽ റെഡ്മി കെ 20 പ്രോ എങ്ങനെ ഇടംനേടി എന്നത് അത്ഭുതകരമാണ്, കാരണം ഇത് വളരെ പഴയതാണ്. എന്നാൽ പുതിയ ഫോണുകളുടെ പട്ടികയിൽ ഇടംനേടാനുള്ള ശേഷി ഇപ്പോഴും ഇതിനുണ്ട്. പുറത്തിറങ്ങി ഒരു വർഷത്തിനുശേഷം, റെഡ്മി കെ 20 പ്രോ ഒരു മികച്ച ഫോണാണെന്ന അഭിപ്രായം കൈവരിച്ചു കഴിഞ്ഞു. 6.39 ഇഞ്ച് ഡിസ്‌പ്ലേ, ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 855 പ്രോസസർ, 13 മെഗാപിക്സൽ, 48 മെഗാപിക്സൽ സെൻസർ, 8 മെഗാപിക്സൽ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ക്യാമറ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. മുൻവശത്ത് മോട്ടറൈസ്ഡ് പോപ്പ്-അപ്പായുള്ള 20 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്.
Published by: Anuraj GR
First published: November 12, 2020, 8:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading