ഡിജിറ്റൽ ഇന്ത്യ പദ്ധതി വിപുലീകരണത്തിന് 14,903 കോടി രൂപ; കേന്ദ്രം നടപ്പിലാക്കാനൊരുങ്ങുന്ന 10 പ്രധാന കാര്യങ്ങൾ

Last Updated:

സാങ്കേതികവിദ്യ, വിദ്യാഭ്യാസം, നവീകരണം തുടങ്ങി വിവിധ മേഖലകളിൽ വിപുലമായ പരിപാടികളാണ് സർക്കാ‍ർ ലക്ഷ്യം വയ്ക്കുന്നത്

ഡിജിറ്റൽ ഇന്ത്യ പദ്ധതി വിപുലീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. 14,903 കോടി രൂപയാണ് ഇതിനായി നീക്കി വെച്ചിരിക്കുന്നത്. സാങ്കേതികവിദ്യ, വിദ്യാഭ്യാസം, നവീകരണം തുടങ്ങി വിവിധ മേഖലകളിൽ വിപുലമായ പരിപാടികളാണ് സർക്കാ‍ർ ലക്ഷ്യം വയ്ക്കുന്നത്. ഡിജിറ്റൽ ഇന്ത്യ പദ്ധതി വിപുലീകരണത്തിന് കീഴിൽ നടപ്പിലാക്കുന്ന 10 പ്രധാന പദ്ധതികൾ.
1. ഡിജിലോക്കറിന്റെ വിപുലീകരണം
രേഖകളും മറ്റും ഡിജിറ്റലായി സൂക്ഷിക്കുന്നതിനും, ഡിജിറ്റൽ റെക്കോർഡ്-കീപ്പിംഗ് മെച്ചപ്പെടുത്തുന്നതിനുമായി, ഡിജിലോക്കർ പ്ലാറ്റ്‌ഫോം വിപുലീകരിക്കും. ഇത് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എംഎസ്എംഇകൾ) മറ്റ് സ്ഥാപനങ്ങൾക്കും അനുയോജ്യമാകുന്ന തരത്തിലായിരിക്കും. പ്രധാനപ്പെട്ട രേഖകൾ സുരക്ഷിതമായി സൂക്ഷിക്കാനും ആവശ്യമുള്ളപ്പോൾ വളരെ എളുപ്പത്തിൽ ഉപയോ​ഗിക്കാനും ഇത് സഹായിക്കും.
2. ഫ്യൂച്ചർസ്‌കിൽസ് പ്രൈം പ്രോഗ്രാം
സാങ്കേതികവിദ്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതിനിടെ 6.25 ലക്ഷം ഐടി പ്രൊഫഷണലുകളുടെ വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതിയാണ് ഫ്യൂച്ചർസ്‌കിൽസ് പ്രൈം പ്രോഗ്രാം. സാങ്കേതികവിദ്യകളിൽ മികവ് പുലർത്തുന്നതിനും രാജ്യത്തിന്റെ ഡിജിറ്റൽ മേഖലയ്ക്ക് സംഭാവന നൽകുന്നതിനും പ്രൊഫഷണൽസിനെ സജ്ജരാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
advertisement
3. ISEA പ്രോഗ്രാം
ഇൻഫർമേഷൻ സെക്യൂരിറ്റി & എജ്യുക്കേഷൻ അവയർനസ് ഫേസ് (ഐഎസ്ഇഎ) പ്രോഗ്രാമിന് കീഴിൽ, 2.65 ലക്ഷം വ്യക്തികൾക്ക് വിവര സുരക്ഷയിൽ (information security) സമഗ്രമായ പരിശീലനം നൽകും. രാജ്യത്തിന്റെ സൈബർ സുരക്ഷാ ചട്ടക്കൂട് ശക്തിപ്പെടുത്താനും എല്ലാ പൗരന്മാർക്കും കൂടുതൽ സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് ഈ ശ്രമം.
4. ഉമാംഗ് ആപ്പ് സേവനങ്ങളുടെ വിപുലീകരണം
നിലവിൽ 1700-ലധികം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന യൂണിഫൈഡ് മൊബൈൽ ആപ്ലിക്കേഷൻ ഫോർ ന്യൂ-ഏജ് ഗവേണൻസ് (UMANG) ആപ്പ്, 540 അധിക സേവനങ്ങൾ കൂടി നൽകിക്കൊണ്ട് വിപുലീകരിക്കും. ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ സർക്കാർ സേവനങ്ങളിലേക്കും വിവരങ്ങളിലേക്കും പ്രവേശനം ലഭ്യമാക്കുന്ന പദ്ധതിയാണിത്.
advertisement
5. നാഷണൽ സൂപ്പർ കമ്പ്യൂട്ടിംഗ് മിഷൻ
ശാസ്ത്രീയ ഗവേഷണത്തിനും മറ്റുമായി നാഷണൽ സൂപ്പർകമ്പ്യൂട്ടിംഗ് മിഷൻ 9 പുതിയ സൂപ്പർ കമ്പ്യൂട്ടറുകൾ കൂടി ഉൾപ്പെടുത്തും. രാജ്യത്തുടനീളം വിന്യസിച്ചിട്ടുള്ള നിലവിലെ 18 സൂപ്പർ കമ്പ്യൂട്ടറുകൾ കൂടാതെയാണ് ഈ വിപുലീകരണം.
6. ഭാഷിണി
എഐ അടിസ്ഥാനമാക്കിയുള്ള ബഹുഭാഷാ ട്രാൻസ്ലേഷൻ ടൂൾ ആണ് ഭാഷിണി. നിലവിൽ 10 ഭാഷകളിൽ ഭാഷിണിയുടെ സേവനം ലഭ്യമാണ്. എന്നാൽ ഇത് കൂടുതൽ ഭാഷകൾ ഉൾപ്പെടുത്തി വിപുലീകരിക്കും. ഈ നീക്കം രാജ്യത്തെ ഭാഷാ തടസ്സങ്ങൾ നീക്കുമെന്നും വൈവിധ്യമാർന്ന ഭാഷാ സമൂഹങ്ങളിലുടനീളം ആശയവിനിമയം മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.
advertisement
7. നാഷണൽ നോളജ് നെറ്റ്വർക്ക്
1787 വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതിയാണ് നാഷണൽ നോളജ് നെറ്റ്‌വർക്ക്. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും മെച്ചപ്പെട്ട കണക്റ്റിവിറ്റിയും സഹകരണ അവസരങ്ങളും വാ​ഗ്ദാനം ചെയ്യുന്നതായി സ‍ർക്കാർ ഈ പദ്ധതി വിപുലീകരിക്കും.
8. സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ
ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന്റെ വിപുലീകരണത്തിന് കീഴിൽ, ടിയർ 2, ടിയ‍ർ 3 നഗരങ്ങളിലെ 1,200 സ്റ്റാർട്ടപ്പുകൾക്ക് സ‍ർക്കാരിന്റെ കൂടുതൽ പിന്തുണ ലഭിക്കും.
9. എഐ ആപ്ലിക്കേഷനുകൾക്കായി പ്രത്യേക കേന്ദ്രം
ആരോഗ്യം, കൃഷി, നഗരപ്രദേശങ്ങളിലെ സുസ്ഥിര ജീവിതം എന്നിവയ്ക്കായി എഐ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മൂന്ന് സെന്റ‍ർ ഓഫ് എക്സലെൻസ് (Centers of Excellence) കേന്ദ്രങ്ങൾ സ്ഥാപിക്കും. സാമൂഹിക നേട്ടങ്ങൾക്കായി സാങ്കേതികവിദ്യ ഉപയോ​ഗപ്പെടുത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രമാകുമിത്.
advertisement
10. സൈബർ സെക്യൂരിറ്റിയും ബോധവൽക്കരണവും
സൈബർ സെക്യൂരിറ്റിയ്ക്കും സൈബർ ബോധവത്ക്കരണത്തിനും ഡിജിറ്റൽ ഇന്ത്യ പദ്ധതി വിപുലീകരണത്തിൽ കേന്ദ്രം കാര്യമായ ഊന്നൽ നൽകും. 12 കോടി കോളേജ് വിദ്യാർത്ഥികൾക്ക് സൈബർ ബോധവത്ക്കരണ കോഴ്‌സുകൾ ലഭ്യമാക്കും. പുതിയ സൈബർ സുരക്ഷാ ടൂളുകൾ അവതരിപ്പിക്കുകയും 200-ലധികം സൈറ്റുകളെ നാഷണൽ സൈബർ കോർഡിനേഷൻ സെന്ററുമായി ബന്ധിപ്പിക്കുകയും ചെയ്യും.
മലയാളം വാർത്തകൾ/ വാർത്ത/Tech/
ഡിജിറ്റൽ ഇന്ത്യ പദ്ധതി വിപുലീകരണത്തിന് 14,903 കോടി രൂപ; കേന്ദ്രം നടപ്പിലാക്കാനൊരുങ്ങുന്ന 10 പ്രധാന കാര്യങ്ങൾ
Next Article
advertisement
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് എംഎൽഎ; യുഡിഎഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമോ എന്ന് കെ ടി ജലീല്‍
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് എംഎൽഎ; UDF പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമോ ജലീല്‍
  • മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യമുയർത്തി മുസ്ലിം ലീഗ് എംഎൽഎ രംഗത്തെത്തി.

  • താനൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകൾ ഉൾപ്പെടുത്തി തീരദേശ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

  • ജില്ലാ വിഭജനം അനിവാര്യമാണെന്ന് തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ അഭിപ്രായപ്പെട്ടു.

View All
advertisement