HOME /NEWS /Money / സുരക്ഷിതവും വിശ്വസനീയവുമായ ഇന്റർനെറ്റിന് യൂറോപ്യൻ യൂണിയൻ പിന്തുടരുന്നത് ഇന്ത്യന്‍ മാതൃക: മന്ത്രി രാജീവ് ചന്ദ്രശേഖര്‍

സുരക്ഷിതവും വിശ്വസനീയവുമായ ഇന്റർനെറ്റിന് യൂറോപ്യൻ യൂണിയൻ പിന്തുടരുന്നത് ഇന്ത്യന്‍ മാതൃക: മന്ത്രി രാജീവ് ചന്ദ്രശേഖര്‍

രാജീവ് ചന്ദ്രശേഖർ

രാജീവ് ചന്ദ്രശേഖർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഡിജിറ്റല്‍ ഇന്ത്യ ഗോള്‍സ് 2026' നിറവേറ്റുകയും 2025-26 ഓടെ ഒരു ട്രില്യണ്‍ ഡോളര്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

 • News18 Malayalam
 • 1-MIN READ
 • Last Updated :
 • Thiruvananthapuram
 • Share this:

  സുരക്ഷിതവും വിശ്വസനീയവുമായ ഇന്റര്‍നെറ്റ് ഉറപ്പാക്കുന്നതിന് യൂറോപ്യന്‍ യുണിയന്‍ ഇന്ത്യന്‍ മാതൃകയാണ്‌ പിന്‍തുടരുന്നതെന്ന്‌ കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ആല്‍ഫബെറ്റ് (ഗൂഗിളിന്റെ മാതൃ കമ്പനി), മെറ്റ (മുമ്പത്തെ ഫേസ്ബുക്ക്), മൈക്രോസോഫ്റ്റ്, ട്വിറ്റര്‍ തുടങ്ങിയ കമ്പനികളെ പുതിയ ഓണ്‍ലൈന്‍ ഉള്ളടക്ക നിയമങ്ങള്‍ക്ക് കീഴില്‍ കൊണ്ടുവരാനുള്ള യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

  “സോഷ്യല്‍ മീഡിയ ഇടനിലക്കാരെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കി സുരക്ഷിതവും വിശ്വസനീയവുമായ ഇന്റര്‍നെറ്റ് ഉറപ്പാക്കുന്ന ഇന്ത്യന്‍ മാതൃകയാണ് യൂറോപ്യന്‍ യൂണിയനും പിന്തുടരുന്നത്,” ചന്ദ്രശേഖര്‍ ട്വീറ്റില്‍ കുറിച്ചു.

  ഈ വര്‍ഷം ഓഗസ്റ്റിനുള്ളില്‍ പെരുമാറ്റച്ചട്ടം രൂപീകരിക്കുന്നതിനൊപ്പം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ സ്വതന്ത്രമായ ഓഡിറ്റിംഗ് നിലനിര്‍ത്താനും ബന്ധപ്പെട്ട അധികൃതരുമായി ഡാറ്റ പങ്കിടാനുമാണ്‌ ഇയു ഡിജിറ്റല്‍ സേവന നിയമം (DSA) നിര്‍ദേശിക്കുന്നത്. അതിനിടെ, വിപണി ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് വന്‍കിട കമ്പനികളെ വിലക്കുന്നതിനും ബിസിനസുകാരെയും ഉപഭോക്താക്കളെയും കൊള്ളയടിക്കുന്നതില്‍ നിന്ന് സംരക്ഷിക്കുന്നതിനും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ മുഴുവന്‍ നേട്ടങ്ങളും കൊയ്യുന്നതിനും യുകെ സര്‍ക്കാര്‍ ചൊവ്വാഴ്ച ഒരു പുതിയ നിയമനിര്‍മ്മാണം അവതരിപ്പിച്ചിരുന്നു.

  Also read: Amul | അമൂൽ ഇന്ത്യയിലെ ഏറ്റവും വലിയ പാൽ കമ്പനിയായി മാറിയത് എങ്ങനെ?

  ഉപഭോക്താക്കളെ വഞ്ചിക്കുന്ന വ്യാജ റിവ്യൂകള്‍, പ്രതിവര്‍ഷം ഒരു ബില്യണ്‍ പൗണ്ടിലധികം വിലവരുന്ന സബ്സ്‌ക്രിപ്ഷനുകൾ, ഉപഭോക്തൃ അവകാശ നിയമം ലംഘിക്കുന്ന ബിസിനസ്സുകളെ നേരിടാന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്സ് അതോറിറ്റി (സിഎംഎ)ക്കുള്ള പുതിയ അധികാരങ്ങള്‍ എന്നിവയെല്ലാം പുതിയ ബില്ലില്‍ പരാമര്‍ശിക്കുന്നുണ്ട്.

  വന്‍കിട കമ്പനികളെ നിയന്ത്രിക്കാനും ദശലക്ഷക്കണക്കിന് പൗരന്മാരെ ശാക്തീകരിക്കാനും രാജ്യത്തെ നിലവിലെ റെഗുലേറ്ററിക്ക് വളരെയധികം ഊന്നല്‍ നല്‍കുന്ന നിര്‍ദ്ദിഷ്ട ഡിജിറ്റല്‍ ഇന്ത്യ ആക്റ്റ് (DIA) ഉപയോഗിച്ച് സോഷ്യല്‍ മീഡിയ ഇടനിലക്കാരെ നിയന്ത്രിക്കുന്നതില്‍ ഇന്ത്യ മുന്‍പന്തിയിലാണ്.

  ചന്ദ്രശേഖറിന്റെ അഭിപ്രായത്തില്‍, ഒരു ട്രില്യണ്‍ ഡോളറിന്റെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഒരു ഉത്തേജകമായി പ്രവര്‍ത്തിക്കാന്‍ രാജ്യത്തിന് ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡ് സൈബര്‍ നിയമങ്ങള്‍ ആവശ്യമാണ്. വിദ്വേഷ പ്രസംഗങ്ങളുടെയും തെറ്റായ വിവരങ്ങളുടെയും വ്യാജ വാര്‍ത്തകളുടെയും വ്യാപനം പഴയ ഐടി ഭരണകൂടത്തിന് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളില്‍ ചിലതാണ്. അതിനാല്‍, ‘ഇന്റര്‍നെറ്റിന്റെ സങ്കീര്‍ണ്ണതകളും പലതരത്തിലുള്ള ഇടനിലക്കാരുടെ ദ്രുതഗതിയിലുള്ള വിപുലീകരണവും നിയന്ത്രിക്കുന്നതിന് DIA നിയമങ്ങള്‍ ഇന്ത്യയില്‍ നിര്‍ബന്ധമായും ആവശ്യമാണ്’ അദ്ദേഹം പറഞ്ഞു.

  പുതിയ ഡിജിറ്റല്‍ നിയമം മാറുന്ന മാര്‍ക്കറ്റ് ട്രെന്‍ഡുകള്‍, സാങ്കേതികവിദ്യകളിലെ തടസ്സങ്ങള്‍, അന്തര്‍ദേശീയ നിയമശാസ്ത്രത്തിലെ വികസനം, ഗുണപരമായ സേവന/ഉല്‍പ്പന്ന വിതരണ ചട്ടക്കൂടിനുള്ള ആഗോള നിലവാരം എന്നിവയുമായി പൊരുത്തപ്പെടുന്നതായിരിക്കണമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഡിജിറ്റല്‍ ഇന്ത്യ ഗോള്‍സ് 2026’ നിറവേറ്റുകയും 2025-26 ഓടെ ഒരു ട്രില്യണ്‍ ഡോളര്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ‘ഭാവിയില്‍ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍, ഉപകരണങ്ങള്‍, പ്ലാറ്റ്ഫോമുകള്‍, പരിഹാരങ്ങള്‍ എന്നിവയ്ക്കായുള്ള ആഗോള ശൃംഖലയില്‍ ഇന്ത്യ വിശ്വസനീയ പങ്കാളിയായി മാറുമെന്നും’ ചന്ദ്രശേഖര്‍ പറഞ്ഞു.

  First published:

  Tags: Digital India, Internet, Internet revolution