നിവിൻ പോളിയുടെ 'ഡിയർ സ്റുഡന്റ്സിൽ' നയൻ‌താര ആരാണ്? പിറന്നാൾ പോസ്റ്ററിലെ സൂചന

Last Updated:

നയൻതാരയുടെ ജന്മദിനം പ്രമാണിച്ച്, താരത്തിന് ആശംസകളേകി കൊണ്ടാണ് നയൻ‌താര ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചിത്രത്തോടെയുള്ള പോസ്റ്റർപുറത്തുവിട്ടത്

ഡിയർ സ്റ്റുഡന്റ്സ്
ഡിയർ സ്റ്റുഡന്റ്സ്
നിവിൻ പോളി (Nivin Pauly) - നയൻതാര (Nayanthara) കൂട്ടുകെട്ട് ഒന്നിക്കുന്ന 'ഡിയർ സ്റ്റുഡന്റ്സിന്റെ' പുതിയ പോസ്റ്റർ പുറത്ത്. നയൻതാരയുടെ ജന്മദിനം പ്രമാണിച്ച്, താരത്തിന് ആശംസകളേകി കൊണ്ടാണ് നയൻ‌താര ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചിത്രത്തോടെയുള്ള പോസ്റ്റർ പുറത്തുവിട്ടത്. വിദ്യ രുദ്രൻ എന്നാണ് ചിത്രത്തിൽ നയൻ‌താര അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രത്തിന്റെ പേര്.
ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് സൂചന.
ആറു വർഷത്തെ ഇടവേളക്ക് ശേഷമാണ് നിവിൻ പോളി - നയൻതാര ടീം ഒരു ചിത്രത്തിൽ ഒരുമിച്ചെത്തുന്നത്. ധ്യാൻ ശ്രീനിവാസന്റെ രചനയിലും സംവിധാനത്തിലും 2019 ൽ പുറത്തെത്തിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലാണ് നിവിൻ പോളിയും നയൻതാരയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്.
advertisement
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡിയര്‍ സ്റ്റുഡന്റ്സിന്റെ ആദ്യ ടീസർ മാസങ്ങൾക്ക് മുൻപ് പുറത്തു വന്നിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ടീസർ നേടിയത്. ഒരു കംപ്ലീറ്റ് എന്റെർറ്റൈനർ ആയൊരുക്കിയ ചിത്രം സ്കൂൾ പശ്ചാത്തലത്തിൽ സ്‌കൂൾ കുട്ടികളുടെ ജീവിതത്തിലൂടെ കഥ പറയുന്ന രീതിയിലാണ് സഞ്ചരിക്കുന്നതെന്ന സൂചനയാണ് ടീസറിൽ നിന്ന് ലഭിച്ചത്. കോമഡി, ഫൺ, ആക്ഷൻ, ത്രിൽ എന്നിവ കോർത്തിണക്കി ഒരു സമ്പൂർണ്ണ ഫൺ ഫിലിമായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയും ടീസർ നൽകിയിരുന്നു.
advertisement
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ ഫൺ അവതാരത്തിലുള്ള നിവിൻ പോളിയെ ആണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്നും ടീസർ ദൃശ്യങ്ങൾ വ്യക്തമാക്കിയതോടെ ആരാധകരും ആവേശത്തിലാണ്. ഹരി എന്ന് പേരുള്ള കഥാപാത്രമായി നിവിൻ വേഷമിടുന്ന ചിത്രത്തിൽ ഒരു പോലീസ് ഓഫീസർ ആയാണ് നയൻ‌താര അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ അജു വർഗീസ്, ഷറഫുദ്ദീൻ, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരൻ, ലാൽ, ജഗദീഷ്, ജോണി ആൻ്റണി, നന്ദു, റെഡ്ഡിൻ കിംഗ്സ്ലി, ഷാജു ശ്രീധർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
advertisement
ഛായാഗ്രഹണം - ആനന്ദ് സി. ചന്ദ്രൻ, ഷിനോസ്, സംഗീതം- ജസ്റ്റിൻ വർഗീസ്, സിബി മാത്യു അലക്സ്, എഡിറ്റർ- ലാൽ കൃഷ്ണ, പ്രൊഡക്ഷൻ ഡിസൈൻ- ഡിനോ ശങ്കർ, അനീസ് നാടോടി, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, വസ്ത്രാലങ്കാരം- മെൽവി ജെ, മഷർ ഹംസ, പശ്ചാത്തല സംഗീതം- സിബി മാത്യു അലക്സ്, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സജിത് എം സരസ്വതി, സൌണ്ട് മിക്സ്- സിനോയ് ജോസഫ്, ആക്ഷൻ- മഹേഷ് മാത്യു-കലൈ കിങ്സൺ, ഗാനരചന- സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജസിംഗ്-പ്രവീൺ പ്രകാശൻ, ലൈൻ പ്രൊഡ്യൂസർ- ആര്യൻ സന്തോഷ്, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂങ്കുന്നം, പ്രൊഡക്ഷൻ ഇൻ ചാർജ് (ചെന്നൈ)-അനന്തപദ്മനാഭൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ- സ്മിത നമ്പ്യാർ, കളറിസ്റ്റ്- ശ്രീക് വാരിയർ (കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, )വിഎഫ്എക്സ്- പ്രോമിസ് സ്റ്റുഡിയോസ്-മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസ്-ഫ്ലൈയിംഗ് പ്ലൂട്ടോ സ്റ്റുഡിയോസ്, ഫിനാൻസ് കൺട്രോളർ- അർജുൻ ഐ മേനോൻ, സ്റ്റിൽസ്- അനുപ് ചാക്കോ-സുഭാഷ് കുമാരസ്വാമി, പബ്ലിസിറ്റി ഡിസൈൻ- ട്യൂണി ജോൺ (24 AM)-യെല്ലോ ടൂത്ത്സ്, ടീസർ എഡിറ്റ്- ലാൽ കൃഷ്ണ, പി.ആർ.ഒ.- ശബരി.
മലയാളം വാർത്തകൾ/ വാർത്ത/Film/
നിവിൻ പോളിയുടെ 'ഡിയർ സ്റുഡന്റ്സിൽ' നയൻ‌താര ആരാണ്? പിറന്നാൾ പോസ്റ്ററിലെ സൂചന
Next Article
advertisement
പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാൻ ചുമയും ജലദോഷവും വകവയ്ക്കാതെ ശശി തരൂർ
പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാൻ ചുമയും ജലദോഷവും വകവയ്ക്കാതെ ശശി തരൂർ
  • പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാൻ ചുമയും ജലദോഷവും വകവയ്ക്കാതെ ശശി തരൂർ പങ്കെടുത്തു.

  • പ്രധാനമന്ത്രിയുടെ പ്രസംഗം ഇന്ത്യയുടെ പുരോഗതിക്കായി വിശ്രമമില്ലാതെ പ്രവർത്തിക്കാൻ ആഹ്വാനം ചെയ്തു.

  • പ്രധാനമന്ത്രിയുടെ പ്രസംഗം ബ്രിട്ടീഷുകാരനായ മക്കാലെയുടെ അടിമത്ത മനോഭാവം മാറ്റാൻ സമർപ്പിച്ചു.

View All
advertisement