അങ്ങനെ എല്ലാം ലൈവ് അക്കേണ്ട! ഫേസ്ബുക്ക് ലൈവിന് നിയന്ത്രണം വരും
Last Updated:
നിയമം ലംഘിച്ച് ലൈവ് നടത്തുന്നവരെ വിലക്കാനാണ് ഫേസ്ബുക്ക് നീക്കം... ഏതൊക്കെ തരം ലൈവാണ് നിയന്ത്രിക്കുയെന്ന് ഫേസ്ബുക്ക് ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല...
ലൈവ് സ്ട്രീമിങിന് നിയന്ത്രണമേർപ്പെടുത്താൻ ഫേസ്ബുക്ക് ആലോചിക്കുന്നു. നിയമം ലംഘിക്കാതെ ഫേസ്ബുക്ക് ലൈവ് നടത്തുന്നവരെ നിശ്ചിതകാലത്തേക്ക് ഇതിൽനിന്ന് വിലക്കാനാണ് നീക്കം. ന്യൂസിലാൻഡിലെ മസ്ജിദുകളിലെ ആക്രമണം ഫേസ്ബുക്ക് ലൈവിലൂടെ പ്രചരിച്ച പശ്ചാത്തലത്തിൽ ഇന്‍റർനെറ്റിലെ അക്രമം തടയുകയ എന്ന ലക്ഷ്യത്തോടെ പാരീസിൽ നടക്കുന്ന സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച സൂചന ഫേസ്ബുക്ക് അധികൃതർ നൽകിയത്.
അതേസമയം ഏതൊക്കെ സാഹചര്യങ്ങളിലാണ് ലൈവ് നിഷേധിക്കുകയെന്നത് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടില്ല. എത്രകാലത്തേക്ക് വിലക്കുമെന്നും വിശദീകരിച്ചിട്ടില്ല. ലൈവിന് പുറമെ ഫേസ്ബുക്കിലെ മറ്റ് മേഖലകളിലും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഭീകരസംഘടനകളുമായി ബന്ധപ്പെട്ട ലിങ്കുകൾ ഷെയർ ചെയ്യുന്നതും നിയമലംഘനങ്ങളിൽ ഉൾപ്പെടും. വിദ്വേഷ വീഡിയോകൾ ഉടനടി ഡിലീറ്റ് ചെയ്യാനാകുന്നില്ല എന്നതാണ് ഫേസ്ബുക്ക് ഏറെക്കാലമായി കേൾക്കുന്ന പഴി. ഇത് പരിഹരിക്കുന്നത് സംബന്ധിച്ച് മൂന്നു സർവകലാശാലകളിൽ നടന്നുവരുന്ന പഠനം മുന്നോട്ടുകൊണ്ടുപോകാൻ ഫേസ്ബുക്ക് സാമ്പത്തിക സഹായം നൽകും. ന്യൂസിലാൻഡ് വെടിവെയ്പ്പ് സംബന്ധിച്ച 15 ലക്ഷം വീഡിയോകളാണ് 24 മണിക്കൂറിനുള്ളിൽ ഫേസ്ബുക്ക് നീക്കം ചെയ്തത്. ഇത് ഉടനടി ചെയ്യാനാകുംവിധമുള്ള സംവിധാനമാണ് ഫേസ്ബുക്ക് ഏർപ്പെടുത്താനൊരുങ്ങുന്നത്.
advertisement
മാർക്ക് സുക്കർബർഗിന് ഇന്ന് ജന്മദിനം; അദ്ദേഹത്തെക്കുറിച്ച് അധികമാർക്കും അറിയാത്ത ഒമ്പത് കാര്യങ്ങൾ
ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോയും സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്. അക്രമ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ തടയുന്നതിന് ആവശ്യമായ മാർഗനിർദേശം തയ്യാറാക്കുകയാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്. ഫേസ്ബുക്കിന് പുറമെ ഗൂഗിൾ, ട്വിറ്റർ എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 16, 2019 1:36 PM IST


