മാർക്ക് സുക്കർബർഗിന് ഇന്ന് ജന്മദിനം; അദ്ദേഹത്തെക്കുറിച്ച് അധികമാർക്കും അറിയാത്ത ഒമ്പത് കാര്യങ്ങൾ
Last Updated:
ഫേസ്ബുക്കിന്‍റെ നിറം നീലയാകാനുള്ള കാരണം അറിയാമോ? സുക്കർബർഗിന്‍റെ കാഴ്ചാപ്രശ്നങ്ങളുമായി അതിന് ബന്ധമുണ്ട്. രസകരമായ ചില വിവരങ്ങളിലേക്ക്...
ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിന് ഇന്ന് 35 വയസ് തികഞ്ഞു. 2008ൽ 23-ാം വയസിൽ ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ ശതകോടീശ്വരനായ വ്യക്തിയാണ് സുക്കർബർഗ്. ഫോർബ്സ് റിപ്പോർട്ട് പ്രകാരം 62 ബില്യൺ ഡോളറാണ് സുക്കർബർഗിന്‍റെ ആസ്തി. ഇവിടെയിതാ, സുക്കർബർഗിനെക്കുറിച്ച് അധികമാർക്കും അറിയാത്ത 9 കാര്യങ്ങൾ...
- 2008ൽ 23-ാം വയസിൽ ലോകത്തെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ എത്തിയ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് മാർക്ക് സുക്കർബർഗ്. അന്ന് പട്ടികയിൽ 785-ാം സ്ഥാനത്തായിരുന്നു അദ്ദേഹം.
- ഫേസ്ബുക്കിന്‍റെ ഫീച്ചർ നിറം നീലയാകാൻ ഒരു കാരണമുണ്ട്. സുക്കർബർഗിന് ചുവപ്പ്, പച്ച നിറങ്ങൾ കാഴ്ച പ്രശ്നമുണ്ടാക്കുന്നതിനാലാണ് നീല തെരഞ്ഞെടുക്കാൻ കാരണം.
- ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് മുമ്പ് ആഗോള കമ്പനികളായ AOL, മൈക്രോസോഫ്റ്റ് എന്നിവിടങ്ങളിൽനിന്ന് വൻ അവസരങ്ങൾ സുക്കർബർഗിനെ തേടിയെത്തി. എന്നാൽ ഇതെല്ലാം നിരസിച്ച് ഹവാർഡ് സർവകലാശാലയിൽ ഉപരിപഠനത്തിന് പോകുകയാണ് അദ്ദേഹം ചെയ്തത്.
advertisement
- 2011 മുതൽ സുക്കർബർഗ് സസ്യാഹാരം മാത്രമാണ് കഴിക്കുന്നത്. ഇനി മാംസാഹാരം കഴിക്കുന്നെങ്കിൽ അത് താൻ തന്നെ കൊല്ലുന്ന മൃഗങ്ങളുടെ ഇറച്ചിയായിരിക്കുമെന്നും സുക്കർബർഗ് പ്രഖ്യാപിച്ചിട്ടുണ്ട്.
- സുക്കർബർഗിന്‍റെ ബീസ്റ്റ് എന്ന് വിളിക്കുന്ന ഹംഗേറിയൻ നായയുടെ ഫേസ്ബുക്ക് പേജിന് 20 ലക്ഷം ആരാധകരുണ്ട്.
- 2011 ജൂലൈയിൽ ഗൂഗിളിന്‍റെ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റായ ഗൂഗിൾ പ്ലസിനെ ഫേസ്ബുക്ക് മറികടന്നിരുന്നു.
- ചാരനിറത്തിലുള്ള ഫേസ്ബുക്ക് ലോഗോയോടുകൂടിയ ടീഷർട്ടാണ് സുക്കർബർഗ് മിക്കപ്പോഴും ധരിക്കാറുള്ളത്. ഇത് രാവിലെ തന്‍റെ രാവിലത്തെ സമയം ലാഭിക്കാൻ സഹായിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
advertisement
- മൂന്ന് ലക്ഷം ഫോളോവേഴ്സ് ഉണ്ടെങ്കിലും സുക്കർബർഗിന്‍റെ ട്വിറ്റർ പേജിന് ഇതുവരെ വേരിഫിക്കേഷൻ ലഭിച്ചിട്ടില്ല.
- കേംബ്രിഡ്ജ് അനലറ്റിക്ക ഡാറ്റ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട് 2018 ഏപ്രിലിൽ യു.എസ് കോൺഗ്രസിന് മുമ്പാകെ ഹാജരായി സുക്കർബർഗ് വിശദീകരണം നൽകി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 14, 2019 4:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
മാർക്ക് സുക്കർബർഗിന് ഇന്ന് ജന്മദിനം; അദ്ദേഹത്തെക്കുറിച്ച് അധികമാർക്കും അറിയാത്ത ഒമ്പത് കാര്യങ്ങൾ


