കാറപകടങ്ങളിൽ യാത്രക്കാർക്ക് രക്ഷയാകുന്ന ഗൂഗിൾ ഫീച്ചർ ഇന്ത്യയിലും; ആദ്യം ലഭിക്കുക ഈ ആൻഡ്രോയിഡ് ഫോണുകളിൽ

Last Updated:

ഉപയോക്താവ് സഞ്ചരിക്കുന്ന വാഹനം അപകടത്തിൽപ്പെട്ടാൽ ഉടൻ തന്നെ ആവശ്യമായ സഹായം എത്തിക്കുന്ന രീതിയാണിത്

കാർ അപകടങ്ങളിൽ നിന്നും രക്ഷപെടാൻ യാത്രക്കാരെ സഹായിക്കുന്ന ഏറ്റവും പുതിയ ഫീച്ചറുമായി ഗൂഗിൾ. മുമ്പ് മറ്റ് രാജ്യങ്ങളിൽ ലഭ്യമായിരുന്ന ഈ ഫീച്ചർ ഇപ്പോൾ ഇന്ത്യയിലും ലഭ്യമാക്കിയിരിക്കുകയാണ് കമ്പനി. ആപ്പിൾ ഫോണുകളിൽ നിലവിലുള്ള അപകട സൂചനാ ഫീച്ചറിന് സമാനമാണ് ഗൂഗിളിന്റെ ഈ ഫീച്ചർ. ആൻഡ്രോയിഡിലെ ചുരുക്കം ചില ഫോണുകളിലാണ് ഈ ഫീച്ചർ ആദ്യം എത്തുക.
ഉപയോക്താവ് സഞ്ചരിക്കുന്ന വാഹനം അപകടത്തിൽപ്പെട്ടാൽ ഉടൻ തന്നെ ആവശ്യമായ സഹായം എത്തിക്കുന്ന രീതിയാണിത്. ഇതിനായി ഫോണുകളിൽ സെൻസറുകൾ പ്രവർത്തിക്കുന്നുണ്ടാകും. ഫീച്ചർ അവതരിപ്പിച്ച് ഇതിനോടകം തന്നെ നിരവധി ഉപഭോക്താക്കൾക്ക് ഇതിന്റെ ഗുണം ലഭിച്ചുവെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. ആൻഡ്രോയിഡ് ഫോണുകളെക്കുറിച്ച് വിശദ വിവരങ്ങൾ ഇന്റർനെറ്റിൽ പങ്ക് വയ്ക്കുന്ന ടെക്നിക്കൽ എഡിറ്ററായ മിഷൽ റഹ്മാൻ ആണ് ഈ ഫീച്ചർ ഇന്ത്യയിലേക്ക് എത്തുന്നതിന്റെ വിശദ വിവരങ്ങൾ ആദ്യമായി പുറത്തു വിട്ടത്. ഈ ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഗൂഗിളിന്റെ തീരുമാനം വരും കാലങ്ങളിൽ മൊബൈൽ നിർമ്മാണ രംഗത്ത് സജീവമാകാനുള്ള പദ്ധതിയുടെ ഭാഗമാണ് എന്നാണ് കരുതുന്നത്. 2024 ലോടുകൂടി pixel 8 ന്റെയും pixel 8 pro യുടെയും നിർമ്മാണം ഇന്ത്യയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
advertisement
ഫീച്ചർ പ്രവർത്തിക്കുന്നത് ഇങ്ങനെ
ഇതൊരു പുതിയ ഫീച്ചർ ആയതുകൊണ്ട് തന്നെ ഫോണുകളിൽ ആദ്യം ഇത് സ്വിച്ച് ഓൺ ചെയ്യണം. അതിനായി താഴെപ്പറയുന്ന സ്റ്റെപ്പുകൾ ഫോളോ ചെയ്യുക
  • ഫോണിലെ സെറ്റിങ്‌സ് ഓപ്പൺ ചെയ്യുക
  • താഴെയുള്ള സേഫ്റ്റി ആൻഡ് എമർജൻസി ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക
  • കാർ ക്രാഷ് ഡിറ്റക്ഷൻ എന്ന ഫീച്ചറിൽ ക്ലിക്ക് ചെയ്ത് അത് ഓൺ ചെയ്യുക
  • തുടർന്ന് ഇത്തരം അപകടങ്ങളിൽപ്പെട്ടാൽ ആവശ്യമായ സഹായം നിങ്ങൾക്ക് ഉടൻ തന്നെ ലഭിക്കും
advertisement
ഒരു തവണ ഈ ഫീച്ചർ ഓൺ ചെയ്ത് കഴിഞ്ഞാൽ യാത്രാ വേളയിൽ നിങ്ങൾക്ക് ഉണ്ടാകുന്ന അപകടങ്ങൾ തിരിച്ചറിയുകയും അത്യാവശ്യമെങ്കിൽ ഉപയോഗിക്കാൻ നിങ്ങൾക്ക് എമർജൻസി സർവീസുകൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. അപകടം തിരിച്ചറിഞ്ഞു കഴിഞ്ഞാൽ ഫോൺ ഉടൻ തന്നെ വൈബ്രെറ്റ് ചെയ്യുകയും വലിയ ശബ്ദത്തോട് കൂടി ഒരു എമർജൻസി അലെർട് നൽകുകയും ചെയ്യും. തുടർന്ന് എമർജൻസി സർവീസുകൾ ആവശ്യമുണ്ടോ എന്ന തരത്തിൽ ഒരു സന്ദേശം നമുക്ക് ലഭിക്കും. തുടർന്ന് ഓട്ടോമാറ്റിക് ആയി തന്നെ ഉപഭോക്താവിന്റെ സ്ഥലവും വിവരങ്ങളും എമർജൻസി നമ്പറായ 112 ലേക്ക് ഫോൺ കൈമാറുന്നു. തുടർന്ന് വളരെ വേഗം ആവശ്യമായ സഹായം നമുക്ക് ലഭിക്കുകയും ചെയ്യുന്നു.
advertisement
ഫീച്ചർ അവതരിപ്പിച്ച മിക്ക രാജ്യങ്ങളിലും ആളുകൾക്കിടയിൽ വലിയ സ്വീകാര്യത ഇതിന് ലഭിച്ചു കഴിഞ്ഞു. നിലവിൽ ഇന്ത്യ, ഓസ്ട്രിയ, ബെൽജിയം, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് ഗൂഗിൾ ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിളിന്റെ പിക്സൽ ഫോണുകളായ Pixel 4a, Pixel 7, Pixel 8 തുടങ്ങിയ മോഡലുകളിലാണ് ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. തെരഞ്ഞെടുത്ത ഭാഷകളിൽ മാത്രമാണ് ഫീച്ചർ നിലവിൽ എത്തിയിരിക്കുന്നത്, ഹിന്ദിയിൽ ഫീച്ചർ ഇതുവരെയും ലഭ്യമായിട്ടില്ല. കൂടാതെ ഈ ഫീച്ചർ ഒരു പരിധി വരെ മാത്രമേ നിങ്ങളെ സഹായിക്കൂ എന്നും എല്ലാ അപകടങ്ങളും തിരിച്ചറിയാൻ എപ്പോഴും സാധിച്ചേക്കില്ല എന്നും ഗൂഗിൾ പറയുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Tech/
കാറപകടങ്ങളിൽ യാത്രക്കാർക്ക് രക്ഷയാകുന്ന ഗൂഗിൾ ഫീച്ചർ ഇന്ത്യയിലും; ആദ്യം ലഭിക്കുക ഈ ആൻഡ്രോയിഡ് ഫോണുകളിൽ
Next Article
advertisement
'സംഘടന ശക്തിപ്പെടുത്തണം'; ബിജെപി-ആർഎസ്എസ് പ്രശംസാ വിവാദങ്ങൾക്കിടെ ദിഗ്‌വിജയ് സിംഗിനെ പിന്തുണച്ച് ശശി തരൂർ
'സംഘടന ശക്തിപ്പെടുത്തണം'; ബിജെപി-ആർഎസ്എസ് പ്രശംസാ വിവാദങ്ങൾക്കിടെ ദിഗ്‌വിജയ് സിംഗിനെ പിന്തുണച്ച് ശശി തരൂർ
  • ശശി തരൂർ ദിഗ്‌വിജയ് സിംഗിനെ പിന്തുണച്ച് കോൺഗ്രസിന് ഭूतകാലത്തിൽ നിന്ന് പഠിക്കണമെന്ന് പറഞ്ഞു

  • സംഘടനാ ശക്തിയും പാർട്ടിയിലുള്ള അച്ചടക്കവും വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത തരൂർ ഉന്നയിച്ചു

  • ആർഎസ്എസ്-ബിജെപിയുടെ പ്രവർത്തക ശക്തിയിൽ നിന്ന് കോൺഗ്രസ് പഠിക്കണമെന്ന് സിംഗ് അഭിപ്രായപ്പെട്ടു

View All
advertisement