Google Dark Mode | ലാപ്ടോപ്പിലെയും മൊബൈൽ ഫോണിലെയും ഗൂഗിൾ സേർച്ചിൽ ‘ഡാർക്ക് മോഡ്’ ഓൺ ആക്കുന്നത് എങ്ങനെ?

Last Updated:

ഡാര്‍ക്ക് തീം മാത്രമല്ല, ക്രോം, ഫയര്‍ഫോക്‌സ് എന്നിവയിൽ സേർച്ച് ചെയ്യാൻ നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഏത് തീമും സജ്ജമാക്കാം

ഗൂഗിൾ ഡാർക്ക് മോഡ്
ഗൂഗിൾ ഡാർക്ക് മോഡ്
ഗൂഗിള്‍ (Google) നമ്മുടെ ദൈനംദിന ജീവിതത്തിന്റെ പ്രധാന ഭാഗമായി മാറിയിരിക്കുന്നുവെന്ന് നിസ്സംശയം പറയാം. ആളുകൾ ഈ പ്ലാറ്റ്ഫോം വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍, ബ്രൗസിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിന് ഗൂഗിള്‍ (google) ചില പ്രത്യേക സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന അത്തരത്തിലുള്ള ഒരു ഓപ്ഷനാണ് ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം പ്ലാറ്റ്ഫോമില്‍ അവതരിപ്പിച്ച ഡാര്‍ക്ക് മോഡ് (dark mode).
ഡാര്‍ക്ക് തീം മാത്രമല്ല, ക്രോം, ഫയര്‍ഫോക്‌സ് എന്നിവയിൽ സേർച്ച് ചെയ്യാൻ നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഏത് തീമും (theme) സജ്ജമാക്കാം. എന്നാൽ ഡാര്‍ക്ക് തീം പ്രധാനമായും കറുപ്പിന് പകരം ചാരനിറത്തിലുള്ള പശ്ചാത്തലമാണ് വാഗ്ദാനം ചെയ്യുന്നത്. ഗൂഗിള്‍ സേര്‍ച്ചില്‍ (google search) ഡാര്‍ക്ക് തീം എങ്ങനെ പ്രവര്‍ത്തനക്ഷമമാക്കാം എന്നറിയാനുള്ള ചില ഘട്ടങ്ങൾ ഇതാ...
ആന്‍ഡ്രോയിഡ് ഫോണുകളിൽ ഗൂഗിള്‍ ഡാര്‍ക്ക് തീം ഓൺ ആക്കുന്നത് എങ്ങനെ?
ഘട്ടം 1: നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ ഗൂഗിള്‍ ക്രോം തുറക്കുക
advertisement
ഘട്ടം 2: More (മൂന്ന് ഡോട്ടുകള്‍) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക
ഘട്ടം 3: തുടര്‍ന്ന് സെറ്റിംഗ്‌സ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് തീമിലേക്ക് പോകുക
സ്റ്റെപ്പ് 4: സിസ്റ്റം ഡിഫോള്‍ട്ട്, ഡാര്‍ക്ക്, ലൈറ്റ് എന്നീ മൂന്ന് ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് ലഭിക്കും
ഘട്ടം 5: ഇഷ്ടപ്പെട്ട തീം തിരഞ്ഞെടുക്കുക
ലാപ്ടോപ്പിലും കമ്പ്യൂട്ടറിലും ഗൂഗിള്‍ ഡാര്‍ക്ക് തീം തിരഞ്ഞെടുക്കുന്നത് എങ്ങനെ?
ഘട്ടം 1: സെറ്റിംഗ്‌സിലേക്ക് പോകുക, തുടര്‍ന്ന് Personalization എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങള്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ പ്രിവ്യൂ വിന്‍ഡോയുടെ ഒരു ദൃശ്യം നിങ്ങള്‍ക്ക് ലഭിക്കും.
advertisement
ഘട്ടം 2: പശ്ചാത്തലത്തില്‍ ഒരു നിറമോ ചിത്രമോ ഒരു കൂട്ടം ചിത്രങ്ങളോ തിരഞ്ഞെടുക്കാം.
ഘട്ടം 3: നിറങ്ങളില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏത് നിറവും തിരഞ്ഞെടുക്കാം
ഘട്ടം 4: നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മോഡ്, ഡാര്‍ക്ക് അല്ലെങ്കില്‍ ലൈറ്റ് തിരഞ്ഞെടുക്കാന്‍ മുകളിലേക്ക് സ്‌ക്രോള്‍ ചെയ്യുക
Macൽ ഗൂഗിള്‍ ഡാര്‍ക്ക് തീം തിരഞ്ഞെടുക്കുന്നത് എങ്ങനെ?
ഘട്ടം 1: Apple മെനുവിലേക്ക് പോകുക
ഘട്ടം 2: System Preference തിരഞ്ഞെടുക്കുക, General എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഘട്ടം 3: വിന്‍ഡോയുടെ മുകളില്‍ നിന്ന് ആവശ്യമായ ഓപ്ഷന്‍ (ലൈറ്റ്, ഡാര്‍ക്ക്, ഓട്ടോ) തിരഞ്ഞെടുക്കുക
advertisement
iPhone, iPad എന്നിവയ്ക്കായുള്ള ഗൂഗിള്‍ ഡാര്‍ക്ക് തീം എങ്ങനെ തിരഞ്ഞെടുക്കാം?
ഘട്ടം 1: iPhone അല്ലെങ്കില്‍ iPad-ന്റെ സെറ്റിംഗ്‌സ് ഓപ്ഷൻ തിരഞ്ഞെടുക്കുക
ഘട്ടം 2: ഡിസ്‌പ്ലേ & ബ്രൈറ്റ്‌നസ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക
ഘട്ടം 3: ഡാര്‍ക്ക് ഫോര്‍ ഡാര്‍ക്ക് മോഡ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക
Summary: Learn these tips to know how to turn on Google Dark Mode in laptop and mobile phones. Here you get a look at three platforms where you can enable this
മലയാളം വാർത്തകൾ/ വാർത്ത/Money/
Google Dark Mode | ലാപ്ടോപ്പിലെയും മൊബൈൽ ഫോണിലെയും ഗൂഗിൾ സേർച്ചിൽ ‘ഡാർക്ക് മോഡ്’ ഓൺ ആക്കുന്നത് എങ്ങനെ?
Next Article
advertisement
'വഞ്ചനയ്ക്കുള്ള പ്രതിഫലം മരണം'; ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് യുവാവ്
'വഞ്ചനയ്ക്കുള്ള പ്രതിഫലം മരണം'; ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് യുവാവ്
  • തിരുനെൽവേലി സ്വദേശി ബാലമുരുഗൻ ഭാര്യ ശ്രീപ്രിയയെ കോയമ്പത്തൂരിൽ വച്ച് അതിക്രൂരമായി കൊലപ്പെടുത്തി.

  • ഭാര്യയുടെ മൃതദേഹത്തിനരികിൽ സെൽഫിയെടുത്ത് "വഞ്ചനയ്ക്കുള്ള പ്രതിഫലം മരണം" എന്ന് വാട്‌സാപ്പിൽ പോസ്റ്റ് ചെയ്തു.

  • അകന്ന ബന്ധുവുമായുള്ള അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു.

View All
advertisement