അഞ്ച് മാസത്തിൽ ഇന്ത്യ കയറ്റിയയച്ചത് 45,000 കോടി രൂപയുടെ സ്മാർട്ഫോണുകൾ; മുന്നിൽ ആപ്പിൾ
- Published by:Anuraj GR
- trending desk
Last Updated:
ഇന്ത്യയിൽ നിന്നുള്ള സ്‌മാർട്ട്‌ഫോൺ കയറ്റുമതിയുടെ കാര്യത്തിൽ, ഇതാദ്യമായാണ് ആപ്പിൾ സാംസങിനെ മറികടക്കുന്നത്
‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന്റെ ഭാഗമായി, നടപ്പ് സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ 5.5 ബില്യൺ ഡോളറിന്റെ (45,000 കോടി രൂപ) മൊബൈൽ ഫോണുകൾ ഇന്ത്യ കയറ്റുമതി ചെയ്തതായി റിപ്പോർട്ട്. ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സും ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷനും പുറത്തു വിട്ട ഡാറ്റയിലാണ് പുതിയ കണക്കുകൾ. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഏകദേശം 25,000 കോടി രൂപയുടെ മൊബൈൽ ഫോണുകളാണ് രാജ്യത്തു നിന്നും കയറ്റുമതി ചെയ്തത്.
ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ ഇന്ത്യയിൽ നിന്നുമുള്ള ഫോൺ കയറ്റുമതിയിൽ മുൻപന്തിയിൽ നിൽക്കുന്ന കമ്പനി ആപ്പിളാണ്. മൊത്തം വിൽപനയുടെ 50 ശതമാനത്തിലധികം സ്വന്തമാക്കിയതും ആപ്പിളാണ്. തൊട്ടു പിന്നിലുള്ളത് സാംസങ്ങാണ്. രാജ്യത്തെ 12 ദശലക്ഷം സ്മാർട്ട്‌ഫോൺ കയറ്റുമതിയുടെ 50 ശതമാനവും ആപ്പിളിന്റേതാണെന്ന് ചില വ്യവസായ വൃത്തങ്ങൾ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള സ്‌മാർട്ട്‌ഫോൺ കയറ്റുമതിയുടെ കാര്യത്തിൽ, ഇതാദ്യമായാണ് ആപ്പിൾ സാംസങിനെ മറികടക്കുന്നത്. ഐഫോൺ 15 സീരീസ് വിൽപനയും ഐഫോണിന്റെ ഡിമാൻഡ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 100 ശതമാനത്തിലധികം അല്ലെങ്കിൽ 2 മടങ്ങ് വർദ്ധിച്ചതുമാണ് ഇതിനു പ്രധാന കാരണം. നടപ്പ് സാമ്പത്തിക വർഷത്തിൽ, ഇന്ത്യ 1,20,000 കോടി രൂപയുടെ മൊബൈൽ ഫോൺ കയറ്റുമതി ചെയ്യുമെന്നാണ് റിപ്പോർട്ട്.
advertisement
ആൻഡ്രോയിഡ് ആധിപത്യം സ്ഥാപിച്ചിരിക്കുന്ന സ്മാർട്ട്‌ഫോൺ വിപണിയിൽ, ഈ വർഷം ആപ്പിൾ ഐഫോണുകൾ 7 ശതമാനം വിപണി വിഹിതം നേടും എന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്ത് ഈ വർഷം ആദ്യ പകുതിയിൽ ആപ്പിൾ ഐഫോൺ കയറ്റുമതി 68 ശതമാനം (കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്) വർധിച്ചിരുന്നു.
ഗവേഷണ സ്ഥാപനമായ സൈബർ മീഡിയയുടെ കണക്കനുസരിച്ച്, ഈ സാമ്പത്തിക വർഷം ആദ്യ പകുതിയിൽ, ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ 6 ശതമാനം വിപണി വിഹിതവും സ്വന്തമാക്കിയിരിക്കുന്നത് ആപ്പിളാണ്. സൂപ്പർ-പ്രീമിയം സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ (50,000-100,000 രൂപയ്‌ക്കും ഇടയിലുള്ള ഫോണുകൾ) ആപ്പിളിനാണ് മുൻതൂക്കം.
advertisement
ഇന്ത്യയിൽ നിർമിച്ച ഐഫോൺ 15, 15 പ്ലസ് എന്നിവയും രാജ്യത്തെ വിപണിയിലെത്തിയിരുന്നു. ഇതാദ്യമായാണ് ലോഞ്ച് ചെയ്ത ദിവസം തന്നെ ആപ്പിൾ ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തുന്നത്. ഇവ മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തിരുന്നു. ഇന്ത്യയിൽ ഉത്സവ സീസണണിൽ ഐഫോൺ വിൽപന 65 ശതമാനത്തോളം വർധിക്കും എന്നാണ് കണക്കാക്കുന്നത്.
2017 ലാണ് ഐഫോണ്‍ ആപ്പിള്‍ ഐഫോണുകളുടെ ഉത്പാദനം ഇന്ത്യയിൽ ആരംഭിച്ചത്. നിലവിൽ, ഇന്ത്യയിൽ മൂന്ന് ഐഫോൺ നിർമാതാക്കളാണ് ഉള്ളത്. ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ, പെഗാട്രോൺ എന്നിവയാണ് അവ. ഐഫോൺ 13, 14, 14 പ്ലസ് മോഡലുകൾ ഇവർ നിർമിക്കുന്നുണ്ട്. മെയ്ഡ് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഈ മുന്നേറ്റം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
September 28, 2023 2:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
അഞ്ച് മാസത്തിൽ ഇന്ത്യ കയറ്റിയയച്ചത് 45,000 കോടി രൂപയുടെ സ്മാർട്ഫോണുകൾ; മുന്നിൽ ആപ്പിൾ