കുഴൽ കിണറിൽ വീഴുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാം; അമൽജ്യോതി കോളേജ് വിദ്യാർഥികളുടെ കണ്ടുപിടിത്തം വൈറൽ

Last Updated:

600 അടി താഴ്ചയുള്ള കുഴൽ കിണറിലേക്ക് വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം നാലരദിവസത്തിനുശേഷം പരാജയപ്പെടുകയായിരുന്നു. കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചില്ല

കോട്ടയം: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽ കിണറിൽ വീണ് രണ്ടര വയസുള്ള കുട്ടി മരിച്ച വാർത്ത ഏറെ സങ്കടകരമായിരുന്നു. 600 അടി താഴ്ചയുള്ള കുഴൽ കിണറിലേക്ക് വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം നാലരദിവസത്തിനുശേഷം പരാജയപ്പെടുകയായിരുന്നു. കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചില്ല. ഈ സാഹചര്യത്തിൽ കുഴൽകിണറിൽ വീഴുന്ന കുട്ടികളെ രക്ഷിക്കാനുള്ള സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനിയറിങ് കോളേജിലെ ഒരുകൂട്ടം വിദ്യാർഥികൾ.
ഇനിയൊരു സുജിത്ത് ആവർത്തിക്കരുത്; കുഴൽകിണർ രക്ഷാപ്രവർത്തനത്തിന് റോബോട്ട്
ജോൺ പട്ടേരി, നോബിൾ ജോൺ, ജിത്തു വർഗീസ് കുര്യൻ എന്നീ വിദ്യാർഥികളാണ് ഈ സംവിധാനം വികസിപ്പിച്ചത്. ബോർവെൽ റെസ്ക്യൂ സിസ്റ്റം എന്ന് പേരിട്ട ഈ സംവിധാനം പ്രവർത്തിക്കുന്ന രീതി വിശദീകരിക്കുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
വീഡിയോ കാണാം...
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കുഴൽ കിണറിൽ വീഴുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാം; അമൽജ്യോതി കോളേജ് വിദ്യാർഥികളുടെ കണ്ടുപിടിത്തം വൈറൽ
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement