e-Sports | കളി കാര്യമാകാൻ സമയം ആയോ? ഇനി വരുന്നത് ഇ-സ്പോർട്സിന്റെ കാലം

Last Updated:

കഴിഞ്ഞ വർഷം നടന്ന The International എന്ന വാർഷിക ചാമ്പ്യൻഷിപ്പിൽ Dota 2 എന്ന ഗെയിം കളിച്ചു ജയിച്ചതിന് OG എന്ന പ്രൊഫെഷണൽ eSports ടീമിന് മാത്രം ലഭിച്ചത് 16 ദശലക്ഷം യു.എസ് ഡോളർ ആണ്.

ഉസാമ  ശിഹാബുദ്ദീൻ
ഒരു 15-25 വയസിന് ഇടയിൽ ഉള്ളവർ എന്തെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്താൽ ഇപ്പൊ മാധ്യമങ്ങൾ ആദ്യം ചികയുന്നത് ആൾ പബ്‌ജി കളിക്കാറുണ്ടോ എന്നാണ്. എന്നിട്ട് ക്ലിക്ക്ബൈറ്റ് ലിങ്കുകൾക്ക് തലക്കെട്ടുകളായി കുറ്റക്കാരൻ പബ്‌ജി സ്ഥിരമായി കളിക്കുന്നുണ്ട് എന്നു കൂടി വെക്കുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിയിട്ടുണ്ട്. എന്നാൽ ഈ ഇ-കളികൾ അത്ര വില്ലന്മാർ ആണോ? ഇങ്ങെനെ കളിച്ചോണ്ടിരുന്നാൽ മതിയോ? ഒരു കരിയർ ഒക്കെ ഉണ്ടാക്കിയെടുക്കേണ്ടേ എന്നാണോ നിങ്ങളും ചിന്തിക്കുന്നത്? എന്നാൽ ആ ചിന്തകൾ മാറ്റുവാൻ ഉള്ള സമയം അതിക്രമിച്ചിട്ടുണ്ട്. കളി കാര്യമായി എടുത്തു തുടങ്ങിയിട്ടുണ്ട് eSports ലോകം.
advertisement
eSports! അതെന്തൊരു സ്പോർട്സ് ആണ് എന്നാണ് ആലോചിക്കുന്നതെങ്കിൽ അതിന് ലളിതമായി ഒരു കണക്ക് ചൂണ്ടികാട്ടി ആരംഭിക്കാം.
കഴിഞ്ഞ വർഷം നടന്ന The International എന്ന വാർഷിക ചാമ്പ്യൻഷിപ്പിൽ Dota 2 എന്ന ഗെയിം കളിച്ചു ജയിച്ചതിന് OG എന്ന പ്രൊഫെഷണൽ eSports ടീമിന് മാത്രം ലഭിച്ചത് 16 ദശലക്ഷം യു.എസ് ഡോളർ ആണ്. 5 പേരുള്ള ടീമിൽ ഓരോരുത്തർക്കും ലഭിച്ചത് 3.2 ദശലക്ഷം ഡോളർ! അതായത് ദ്യോക്യോവിച് വിംബിൾഡണിൽ ഒറ്റക്ക് നേടിയ 3 ദശലക്ഷത്തിലും കൂടുതൽ. ഈ ഒറ്റ ടൂർണമെന്റിൽ ടോട്ടൽ പ്രൈസ്‌പൂൾ 34.3 ദശലക്ഷം ഡോളർ ആയിരുന്നു. ഏതാണ്ട് 2,56,40,25,000 ആണ്. ഒറ്റ പത്ത് നൂറ് എന്ന് എണ്ണി നോക്കണ്ട, 256 കോടി 40 ലക്ഷം രൂപ!
advertisement
കൊറോണ വന്നതിന് ശേഷം താഴേക്ക് പോയ ഒരു പ്രധാന മേഖല ആണ് സ്പോർട്സ് മേഖല എന്ന് നമുക്ക് തന്നെ അറിയാം. ഇംഗ്ലണ്ടിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാൾ തുടങ്ങി അമേരിക്കയിലെ NBA, MLB തുടങ്ങിയ ബേസ്ബാൾ, ബാസ്‌ക്കറ്റ് ബാൾ ടൂർണമെന്റുകൾ അടക്കം അക്ഷരം പ്രതി നിന്ന് പോയി! പക്ഷെ ഈ സമയം കൊണ്ട് ഇടിച്ചു കയറിയ മേഖലയാണ് ഇ.സ്പോർട്സ്. ഈ ലോക്ക്ഡൗൻ കാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കളിച്ച ഗെയിം പബ്‌ജി ആണെന്ന് കേൾക്കുമ്പോൾ എനിക്ക് സന്തോഷം മാത്രമേ ഉണ്ടാക്കുന്നുള്ളൂ. കഴിഞ്ഞ രണ്ടര വർഷമായി ഒരു സ്‌ട്രെസ് ബസ്റ്റർ എന്ന നിലയിൽ ഞാൻ കളിച്ചു കൊണ്ടിരുന്ന ഒരു ഗെയിം ആണ് Counterstrike Global Offensive. പിന്നീട് ഏതാണ്ട് മുപ്പതോളം അംഗങ്ങൾ ഉള്ള Kerala eSports എന്ന ഒരു ഗെയിമിംഗ് കൂട്ടായ്മ അതിൽ നിന്ന് ഉണ്ടായി. ഇപ്പോൾ Counterstrike, R6, Valorent, PUBG, GTA5 തുടങ്ങിയ ഗെയിമുകൾ സ്ഥിരം കളിക്കുന്നവർ കൂട്ടായ്മയുടെ ഭാഗം ആയി ഉണ്ട്.
advertisement
കഴിഞ്ഞ ഒരു മാസം കൊണ്ട് മാത്രം ഇന്ത്യയിൽ പബ്‌ജി മൊബൈൽ കളിച്ചത് 22 ലക്ഷം ആളുകൾ ആണ്. അതിൽ ഒരാൾ ഞാനും കൂടി ഉൾപ്പെടും. ഒരു ഗെയിം കളിക്കുന്നത് വല്യ കാര്യമാണോ എന്ന് ചിന്തിക്കുന്നവർക്ക് കൂടുതൽ ഉത്തരങ്ങൾ നൽകാം.
Kerala eSports എന്ന കൂട്ടായ്മയിൽ ഉള്ള ഭൂരിഭാഗം ഗെയിമർസും ഒരു അവസരം കിട്ടിയാൽ eSports ഒരു കരിയർ ഓപ്ഷൻ ആക്കുവാൻ തയ്യാറാണ്. അവർ അങ്ങെ0നെ ചിന്തിക്കുന്നുവെങ്കിൽ ഒരു തെറ്റും ഇല്ല, കാരണം ഇന്ന് ഇന്ത്യയിൽ അടക്കം കുട്ടികളുടെ അഭിരുചി കണ്ടെത്തുകയും അവരെ മനസിലാക്കുകയും ചെയ്യുന്ന മാതാപിതാക്കൾ ക്രിക്കറ്റും, ഫുട്ബാളും ഒക്കെ അവരുടെ കരിയർ ഓപ്‌ഷൻ ആയി അംഗീകരിച്ചിട്ടുണ്ട്. ഇന്ന് ഇന്ത്യയിൽ കളികൾ ഒക്കെ പഠിപ്പിക്കുവാൻ ട്രെയിനിങ് സെന്ററുകളും, ഇൻസ്റ്റിറ്റ്യൂട്ട്കളും ധാരാളം ഉണ്ട്. ലോകം എമ്പാടും പല രാജ്യങ്ങളിലും ഇത് പോലെ കമ്പ്യൂട്ടർ ഗെയിമുകൾ പഠിപ്പിക്കുകയും പ്രൊമോട്ട് ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങൾ ഉണ്ട് എന്ന് അറിയുമ്പോൾ സംഭവം അല്പം സീരിയസ് ആണെന്ന് നിങ്ങൾക്ക് തന്നെ മനസ്സിലാക്കാം.
advertisement
advertisement
മലയാളം വാർത്തകൾ/ വാർത്ത/Tech/
e-Sports | കളി കാര്യമാകാൻ സമയം ആയോ? ഇനി വരുന്നത് ഇ-സ്പോർട്സിന്റെ കാലം
Next Article
advertisement
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; നിയമഭേദഗതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; നിയമഭേദഗതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
  • അക്രമകാരികളായ മൃഗങ്ങളെ കൊല്ലാമെന്ന നിയമഭേദഗതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.

  • ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മൃഗങ്ങളെ കൊല്ലാന്‍ അധികാരം നല്‍കുന്ന ബില്ലിന് അംഗീകാരം.

  • ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തില്‍ ഒരു ഭേദഗതി കൊണ്ടുവരുന്നത്.

View All
advertisement