നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • വിമാനത്തിൽ നിന്ന് താഴേക്ക് വീണിട്ടും ഐഫോണിന് ഒന്നും സംഭവിച്ചില്ല; വീഴ്ചയുടെ ദൃശ്യങ്ങൾ ഫോൺ ക്യാമറയിൽ

  വിമാനത്തിൽ നിന്ന് താഴേക്ക് വീണിട്ടും ഐഫോണിന് ഒന്നും സംഭവിച്ചില്ല; വീഴ്ചയുടെ ദൃശ്യങ്ങൾ ഫോൺ ക്യാമറയിൽ

  കണ്ടെത്തുന്ന സമയത്തും ഫോൺ ഓൺ ആയിരുന്നു എന്നതും വളരെ നന്നായി പ്രവർത്തിക്കുന്നു എന്നതുമാണ് എല്ലാവരെയും അതിശയിപ്പിച്ചിരിക്കുന്നത്. 16 ശതമാനം ബാറ്ററി ഉണ്ടായിരുന്നു.

  iphone

  iphone

  • Share this:
   വിലകൂടിയ ഐഫോൺ ചെറുതായൊന്ന് താഴേക്ക് വീഴുന്നത് പോലും നമുക്ക് സഹിക്കാനാകില്ല. അപ്പോൾ വിമാനത്തിൽ നിന്ന് ഫോൺ താഴ് താഴേക്ക് വീണാലോ? അങ്ങനെയൊന്ന് സംഭവിച്ചിരിക്കുകയാണ് ബ്രസീലിയൻ ഡോക്യുമെൻററി സംവിധായകനായ ഏണസ്റ്റോ ഗലിയോട്ടോയ്ക്ക്. തന്റെ ഐഫോൺ 6 എസിൽ വിമാനത്തിലിരുന്ന് ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെ ശക്തമായ കാറ്റിനെ തുടർന്ന് ഫോൺ 2000 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു.

   എന്നാൽ എല്ലാവരേയും ആശ്ചര്യപ്പെടുത്തിയിരിക്കുന്നത് ഈ വീഴ്ചയിലും ഐഫോൺ 6 എസ് പതനത്തെ അതിജീവിച്ചു എന്നതാണ്. അതിലുപരിയായി, ക്യാമറ ഒരിക്കലും റെക്കോർഡിംഗ് നിർത്തിയില്ല. മുഴുവൻ വീഴ്ചയും വീഡിയോയിലുണ്ട്. വ്യക്തമല്ലെങ്കിലും ഒരു മങ്ങലോടെയാണ് വീഡിയോ.

   സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത് ബ്രസീലിയൻ മാധ്യമമായ ജി 1 ആണ്. ഗാലിയോ തന്റെ ഒരു പ്രൊജക്ടിന്റെ ഭാഗമായിട്ട് റിയോ ഡി ജനീറിയോയിലുള്ള ഒരു കടൽത്തീരത്തിന് മുകളിലൂടെ പറക്കുകയായിരുന്നു. വിമാനത്തിന്റെ വിൻഡോയിലൂടെ എന്തെങ്കിലും പിടിച്ചെടുക്കാമെന്നു കരുതിയാണ് ഒരു കൈകൊണ്ട് തന്റെ ഐഫോൺ 6 എസ് പിടിച്ച് ഷൂട്ട് ചെയ്യാൻ തുടങ്ങിയത്. ഇതുനിടെ ശക്തമായ കാറ്റിനെ തുടർന്ന് ഫോൺ കൈയ്യിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

   ഫൈൻഡ് മൈ ആപ്പ് ഉപയോഗിച്ച്  അടുത്ത ദിവസം ഫോൺ കണ്ടെത്തുകയായിരുന്നു. കണ്ടെത്തുന്ന സമയത്തും ഫോൺ ഓൺ ആയിരുന്നു എന്നതും വളരെ നന്നായി പ്രവർത്തിക്കുന്നു എന്നതുമാണ് എല്ലാവരെയും അതിശയിപ്പിച്ചിരിക്കുന്നത്. 16 ശതമാനം ബാറ്ററി ഉണ്ടായിരുന്നു. ബീച്ചിന് സമീപത്തു നിന്നാണ് ഫോൺ കണ്ടെത്തിയത്. പോറൽ വീണതൊഴിച്ചാൽ ഫോണിന് മറ്റ് കേടുപാടുകളൊന്നും തന്നെ സംഭവിച്ചിട്ടില്ല.   ഐഫോൺ വിമാനത്തിൽ നിന്ന് വീണിട്ടും ഒന്നു സംഭവിക്കാതിരിക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വർഷം സൗത്ത് ഐസ്‌ലാൻഡിൽ ഒരു ഏരിയൽ പര്യടനത്തിനിടെ ഫോട്ടോഗ്രാഫറുടെ ഐഫോൺ 6 എസ് താഴേക്ക് വീണതായി റിപ്പോർട്ടുണ്ട്. 13 മാസത്തിനുശേഷം ഐസ്‌ലാന്റ് ഫോട്ടോഗ്രാഫർ തന്റെ ഐഫോൺ വീണ്ടെടുത്തു എന്നാണ് വിവരം.
   Published by:Gowthamy GG
   First published:
   )}