മൊബൈൽ സ്പീഡ് റാങ്കിങ്ങ്: ജപ്പാനെയും യുകെയെയും പിന്തള്ളി ഇന്ത്യ; ആദ്യ പത്തിൽ ഈ രാജ്യങ്ങൾ

Last Updated:

പുതിയ ഓക്‌ല (Ookla) റിപ്പോർട്ട് അനുസരിച്ച് മൊബൈൽ സ്പീഡ് റാങ്കിങ്ങിൽ മുൻപിൽ നിൽക്കുന്ന ആദ്യത്തെ മികച്ച 10 രാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം...

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
മൊബൈൽ സ്പീഡിന്റെ കാര്യത്തിൽ യുകെ, ജപ്പാൻ തുടങ്ങിയ വികസിത രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ. 5 ജി സേവനങ്ങൾ ആരംഭിച്ചതോടെ ഇന്ത്യയിലെ മൊബൈൽ സ്പീഡ് 3.59 മടങ്ങ് വർധിച്ചതായും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. മൊബൈൽ ഡൗൺലോഡ് വേഗതയും ഉയർന്നതോടെ ആ​ഗോള സൂചികയിൽ ഇന്ത്യയുടെ റാങ്കിംഗ് 72 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി, 119-ാം സ്ഥാനത്ത് നിന്ന് 47-ാം സ്ഥാനത്തെത്തി. ഇക്കാര്യത്തിൽ ജപ്പാൻ, യുകെ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെക്കാൾ മുന്നിലാണ് ഇന്ത്യ.
ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാൻ എന്നീ അയൽരാജ്യങ്ങളും മെക്സിക്കോ (90), തുർക്കി (68), യുകെ (62), ജപ്പാൻ (58), ബ്രസീൽ (50) തുടങ്ങിയ ജി 20 രാജ്യങ്ങളും പുതിയ ലിസ്റ്റിൽ ഇന്ത്യയേക്കാൾ പിന്നിലാണ്.
പുതിയ ഓക്‌ല (Ookla) റിപ്പോർട്ട് അനുസരിച്ച് മൊബൈൽ സ്പീഡ് റാങ്കിങ്ങിൽ മുൻപിൽ നിൽക്കുന്ന ആദ്യത്തെ മികച്ച 10 രാജ്യങ്ങൾ താഴെ പറയുന്നവയാണ്.
1. യുഎഇ (210.89 mbps)
2. ഖത്തർ (192.71 mbps)
3. കുവൈത്ത് (153.86 mbps)
advertisement
4. നോർവേ (134.45 mbps)
5. ഡെൻമാർക്ക് (124 mbps)
6. ചൈന (122.89 mbps)
7. ദക്ഷിണ കൊറിയ (120.08 mbps)
8. മക്കാവു (SAR) (112.33 mbps)
9. ഐസ്‌ലാൻഡ് (110.02 mbps)
10. നെതർലാൻഡ്സ് (107.42 mbps)
ഓക്‌ല റിപ്പോർട്ട് പ്രകാരം, ഇന്ത്യയിൽ 5 ജി അവതരിപ്പിച്ചതിന് ശേഷം രാജ്യത്തെ മൊബൈൽ സ്പീഡ് 3.59 മടങ്ങ് വർധിച്ചു. ശരാശരി ഡൗൺലോഡ് വേഗത 2023 ഓഗസ്റ്റിൽ 50.21 Mbps ആയും ഉയർന്നു. 2022 സെപ്റ്റംബറിൽ ഇത് 13.87 Mbps ആയിരുന്നു. “ഈ പ്രകടനം ആ​ഗോള സൂചികയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടാൻ കാരണമായി. പട്ടികയിൽ 72 സ്ഥാനങ്ങൾ ഉയർന്ന് 119-ാം സ്ഥാനത്ത് നിന്ന് ഇന്ത്യ 47-ാം സ്ഥാനത്തേക്ക് എത്തി”, എന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
ഇന്ത്യയിലെ ടെലികോം ഭീമൻമാരായ റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവയുടെ 5 ജി വരിക്കാരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവ് ഉണ്ടായിരുന്നു. 5 ജി സ്‌പെക്‌ട്രം ലൈസൻസ് നേടിയതിന് ശേഷം 2022 ഒക്ടോബർ മുതൽ ജിയോയും എയർടെല്ലും രാജ്യത്ത് 5 ജി നെറ്റ്‍വർക്ക് ലഭ്യമാക്കുന്നുണ്ട്.
ഗുജറാത്തിലെ ശരാശരി ഡൗൺലോഡ് വേഗത 512.57 Mbps ഉം ഉത്തർപ്രദേശ് വെസ്റ്റിൽ 19.23 Mbps ഉം ആണ്. ആന്ധ്രാപ്രദേശ്, കൊൽക്കത്ത, നോർത്ത് ഈസ്റ്റ്, ഹരിയാന, രാജസ്ഥാൻ, ബീഹാർ, പഞ്ചാബ്, കേരളം, ഉത്തർപ്രദേശ് വെസ്റ്റ് എന്നീ ഒമ്പത് ടെലികോം സർക്കിളുകളിൽ, നെറ്റ്‌വർക്കുകൾ ആദ്യഘട്ട പരീക്ഷണ സ്റ്റേജിൽ ആണ്. ഇവിടങ്ങളിലെ ശരാശരി 5 ജി ഡൗൺലോഡ് വേഗത 100 Mbps ൽ താഴെയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Tech/
മൊബൈൽ സ്പീഡ് റാങ്കിങ്ങ്: ജപ്പാനെയും യുകെയെയും പിന്തള്ളി ഇന്ത്യ; ആദ്യ പത്തിൽ ഈ രാജ്യങ്ങൾ
Next Article
advertisement
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
  • കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ എറണാകുളം ജില്ലാ കോർഡിനേറ്ററെ ഓഫീസിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.

  • പാലാരിവട്ടം സ്വദേശി പി.വി. ജെയിൻ ആത്മഹത്യ ചെയ്തു; കുറിപ്പിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമെന്ന് സൂചന.

  • ജെയിന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാഹുല്‍ മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.

View All
advertisement