കഴിഞ്ഞ കാലയളവിൽ യുവാക്കൾക്ക് വലിയ ഹരമായി മാറിയ മൊബൈൽ ഗെയിമുകളിൽ ഒന്നാണ് പ്ലെയർ അൺനോൺസ് ബാറ്റിൽ ഗ്രൗണ്ട് എന്ന പബ്ജി ഗെയിം. ഒരേ സമയം ഒന്നിൽ കൂടുതൽ പേർക്ക് ഒരുമിച്ച് ഗെയിം കളിക്കാം എന്നുള്ളതായിരുന്നു പബ്ജിയുടെ പ്രത്യേകത. എതിരാളികളെ തുരുതുരാ വെടിവെച്ചു കൊല്ലുന്ന ഈ ഗെയിമിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്.
രക്ഷിതാക്കളുടെ ഉറക്കം കെടുത്തുന്ന തരത്തിൽ മണിക്കൂറുകളോളമാണ് യുവാക്കൾ ഈ ഗെയിം കളിക്കാൻ മൊബൈൽ ഫോണിൽ ചെലവഴിക്കുന്നത്. അക്രമവാസന ഉയർത്തുന്നു എന്ന് ചൂണ്ടിക്കാട്ടി ഗെയിം നിരോധിക്കണമെന്ന ആവശ്യമടക്കം പലപ്പോഴായി ഉയർന്നുവരികയും ചെയ്തിരുന്നു.
അടുത്തിടെയായി പബ്ജി ഭ്രമം യുവാക്കളിൽ കുറയുന്നു എന്നാണ് പുറത്തുവരുന്ന കണക്കുകൾ. ആക്ടീവ് പ്ലെയേഴ്സിന്റെ എണ്ണത്തിൽ 82 ശതമാനത്തോളം കുറവുണ്ടായി എന്നാണ് വിവരം. 2018 ജനുവരിയിലെ ആക്ടീവ് പ്ലെയർസ് 15,84,886 പേരായിരുന്നെങ്കിൽ നിലവിൽ അത് 2,88,848 പേർ മാത്രമാണ്. പബ്ജി കളിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവാണിത്.
2017ൽ ഗെയിം ഡവലപ്പർ കമ്പനിയായ പബ്ജി കോർപറേഷൻ പുറത്തിറക്കിയ ഗെയിമിന്റെ ചില അപ്ഡേഷനുകൾ പലർക്കും ഇഷ്ടമായിരുന്നില്ല. ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ കുറവിന്റെ കാരണം കണ്ടെത്തി ഗെയിമിൽ പുതിയ മാറ്റങ്ങൾ നടത്താൻ ഒരുങ്ങുകയാണ് കമ്പനി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.