മറന്നോ ലെയ്ക്കയെ ? ആ ചരിത്രയാത്രക്ക് 62 വയസ്സ്

Last Updated:

അന്നുവരെ ഭൂമിയിൽ ഇരുന്ന് മനുഷ്യൻ ഭാവനയിൽ കണ്ട എല്ലാ ബഹിരാകാശ കാഴ്ചകളെയും ബഹുദൂരം പിന്നിലാക്കിയ ബഹിരാകാശയാത്രിക

ലെയ്ക്ക, അവൾ ഒരു പരീക്ഷണവസ്തു മാത്രമായിരുന്നു. ശൂന്യാകാശം എന്ന അജ്ഞാത ലോകത്തെ നിഗൂഢരഹസ്യങ്ങൾ അറിയാനുളള പരീക്ഷണങ്ങളിൽ ഒന്ന്. 1957 നവംബർ 3, തന്റെജീവൻ എണ്ണപ്പെട്ടിരിക്കുന്നു എന്ന യാഥാർഥ്യം അറിയാതെ ജീവനുള്ള പരീക്ഷണവസ്തുവായി ലെയ്ക്ക എന്ന പട്ടി ബഹിരാകാശത്തേക്ക് കുതിച്ചു. അന്നുവരെ ഭൂമിയിൽ ഇരുന്ന് മനുഷ്യൻ ഭാവനയിൽ കണ്ട എല്ലാ ബഹിരാകാശ കാഴ്ചകളെയും ബഹുദൂരം പിന്നിലാക്കിയ ബഹിരാകാശയാത്രിക. ബഹിരാകാശത്തെത്തുന്ന ഭൂമിയിലെ ആദ്യ ജീവി. ആ ചരിത്രയാത്ര 62 വർഷം പിന്നിടുന്നു.
ബഹിരാകാശ പര്യവേഷണങ്ങളിലും ഗവേഷണങ്ങളിലും വൻശക്തിയായി സോവിയറ്റ് യൂണിയൻ വളർന്ന് കൊണ്ടിരിക്കുന്ന കാലം. 1957 ഒക്ടോബറിൽ ലോകത്തെ ആദ്യ കൃത്രിമ ഉപഗ്രഹമായ സ്പുട്നിക് 1ന്റെ വിക്ഷേപണം. എന്ത് വില കൊടുത്തും ബഹിരാകാശത്ത് ആളെ അയക്കാൻ സോവിയറ്റ് യൂണിയൻ തീരുമാനിക്കുന്നു. പരീക്ഷണത്തിൽ ജീവനോടെ തിരിച്ചെത്തുക എന്നത് ചിന്തിക്കാൻ പോലും കഴിയാതിരുന്ന കാലം. അങ്ങിനെയാണ് നായയെ അയക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. മോസ്കോയിലെ തെരുവുകളിൽ അലഞ്ഞുതിരിഞ്ഞ ലെയ്ക്കയെ ആയിരുന്നു ആ പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്.
advertisement
ലോകത്തിലെ രണ്ടാമത്തെ കൃത്രിമ ഉപഗ്രഹമായ സ്ഫുട്നിക് 2 ലായിരുന്നു ലെയ്ക്കയുടെ യാത്ര. യാത്രയ്ക്ക് മുന്നോടിയായി ലെയ്ക്കയുടെ ശരീരത്തിൽ ഇലക്ട്രോഡുകൾ ഘടിപ്പിച്ചു. പ്രത്യേകമായി രൂപകൽപ്പന ചെയ്ത ചെറിയൊരു കൂട്ടിൽ അവൾ ഒന്നുമറിയാതെ ഇരുന്നു. ലെയ്ക്കയുടെ ജീവൻ നിലനിർത്തുന്നതിനുള്ള ഉപകരണങ്ങൾ ചുറ്റിലും. അതിൽ ഭക്ഷണവും വെള്ളവും കരുതിയിരുന്നു. അങ്ങിനെ സുഫ്ട്നിക് 2 ലെയ്ക്കയെയും വഹിച്ച് യാത്ര തിരിച്ചു. ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തുന്നത് വരെ ലെയ്ക്കയുടെ ശരീരത്തിലെ ഇലക്ട്രോഡുകൾ അവളുടെ ഹൃദയമിടിപ്പും, രക്തസമ്മർദവും ഭൂമിയിലേക്ക് അയച്ചുകൊണ്ടിരുന്നു. പക്ഷേ ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഉപഗ്രവുമായുള്ള ആ ബന്ധം നിലച്ചു.
advertisement
ബഹിരാകാശ ലോകത്ത് ലെയ്ക്ക ജീവശ്വാസത്തിനായി പിട‍ഞ്ഞുകാണണം. ഉറക്ക കരഞ്ഞ് കാണണം. ലെയ്ക്ക എത്രനാൾ ജീവിച്ചെന്ന് ആർക്കുമറിയില്ല. പേടകത്തിലെ അമിതമായ ചൂട് കാരണമോ ഓക്സിജൻ ലഭിക്കാതയോ അവൾ മരിച്ചിരിക്കാം എന്നാണ് ബഹിരാകാശ ഗവേഷകർ പറയുന്നത്. സ്ഫുട്നിക് 2 ഭൂമിയെ വീണ്ടും കറങ്ങിക്കൊണ്ടിരുന്നു. 162 ദിവസത്തെ കറക്കത്തിനൊടുവിൽ 1958 ഏപ്രിലിൽ അത് കത്തിയമർന്നു. ഒപ്പം ലെയ്ക്കയുടെ ശരീരവും. ലെയ്ക്കക്ക് ശേഷം പല പട്ടികളും ബഹിരാകയാത്ര നടത്തി. ചിലർ തിരിച്ചെത്തി. ലെയ്ക്കയെ അയച്ചതിന് ശേഷം നാല് വർഷങ്ങൽക്കിപ്പുറം സോവിയറ്റ് യൂണിയൻ ആദ്യമായി മനുഷ്യനെ ബഹിരാകശത്തേക്ക് അയച്ചു. 1961 ഏപ്രിൽ 12ന് ലോകത്തെ ആദ്യ ബഹിരാകാശ സഞ്ചാരിയായി യൂറി ഗഗാറിൻ ചരിത്രത്തിൽ ഇടം പിടിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Tech/
മറന്നോ ലെയ്ക്കയെ ? ആ ചരിത്രയാത്രക്ക് 62 വയസ്സ്
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement