റെഡ്മി 12 സീരീസ് പ്രതീക്ഷകൾക്കുമപ്പുറം; ആദ്യദിനം മൂന്ന് ലക്ഷം യൂണിറ്റ് വിറ്റു
- Published by:Anuraj GR
- news18-malayalam
Last Updated:
ഇടത്തരക്കാർക്ക് പ്രീമിയം സ്മാർട്ട്ഫോൺ അനുഭവം എന്ന വാഗ്ദാനവുമായാണ് റെഡ്മി 12 സീരീസ് എത്തുന്നത്
ഷവോമി ഇന്ത്യയുടെ ഏറ്റവും പുതിയ റെഡ്മി 12 സീരീസ്, വിൽപനയ്ക്ക് എത്തിച്ച ആദ്യ ദിവസം തന്നെ 300,000 യൂണിറ്റുകൾ വിറ്റഴിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. റെഡ്മി 12 5 ജി, റെഡ്മി 12 എന്നിങ്ങനെ രണ്ടു വേരിയന്‍റുകളാണുള്ളത്.
ഇടത്തരക്കാർക്ക് പ്രീമിയം സ്മാർട്ട്ഫോൺ അനുഭവം എന്ന വാഗ്ദാനവുമായാണ് റെഡ്മി 12 സീരീസ് എത്തുന്നത്. മുൻനിര ഗ്രേഡ് ക്രിസ്റ്റൽ ഗ്ലാസ് ബാക്ക് ഡിസൈനും അസാധാരണമായ പ്രകടനവും താങ്ങാനാകുന്ന വിലയുമാണ് റെഡ്മി 12 സീരീസിനെ ജനപ്രിയമാക്കുന്നത്.
സ്നാപ്ഡ്രാഗൺ നാലാം തലമുറ പ്രോസസർ ഉൾപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സ്‌മാർട്ട്‌ഫോണാണിത് എന്നതാണ് റെഡ്മി 12 5G യുടെ മുഖ്യ സവിശേഷത. വേഗതയേറിയ കണക്റ്റിവിറ്റി ലഭ്യമാക്കുകയും 5ജി അനുഭവം ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാനും ഈ ഫോണിൽ സാധിക്കും.
advertisement
വിലയും ലഭ്യതയും
റെഡ്മി 12 4ജി, റെഡ്മി 12 5ജി എന്നിങ്ങനെ രണ്ടു വേരിയന്‍റുകളിൽ ഇത് ലഭ്യമാകും. റെഡ്മി 12 4ജിയുടെ 4ജിബി+128ജിബി വേരിയന്റിന് 8,999 രൂപയും 6ജിബി+128ജിബി വേരിയന്റിന് 10,499 രൂപയുമാണ് വില. Mi.com, Flipkart.com, Mi Home, Mi Studio, അംഗീകൃത റീട്ടെയിൽ പങ്കാളികൾ എന്നിവയിൽ നിന്ന് ഈ വിലയ്ക്ക് റെഡ്മി12 4ജി ഫോൺ വാങ്ങാനാകും.
5G അനുഭവം ആഗ്രഹിക്കുന്നവർക്ക്, Redmi 12 5G 4GB+128GB വേരിയന്റിന് 10,999 രൂപയ്ക്കും 6GB+128GB വേരിയന്റിന് 12,499 രൂപയ്ക്കും 8GB+256GB വേരിയന്റിന് 14,499 രൂപയ്ക്കും ലഭ്യമാണ്. ഈ മികച്ച ഓഫറുകൾ Mi.com, Amazon.com, Mi Home, Mi Studio, അംഗീകൃത റീട്ടെയിൽ പങ്കാളികൾ എന്നിവയിൽ ലഭ്യമാണ്.
advertisement
ഐസിഐസിഐ ക്രെഡിറ്റ് ഡെബിറ്റ് കാർഡുള്ളവർക്ക് കൂടുതൽ മികച്ച ഓഫറിൽ ഈ ഫോണുകൾ വാങ്ങാനാകും. ICICI ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉണ്ടെങ്കിൽ, Redmi 12 4G അല്ലെങ്കിൽ Redmi 12 5G യുടെ 4GB വേരിയന്റ് വാങ്ങുമ്പോൾ 1000 രൂപ അധികമായി കിഴിവ് ലഭിക്കും. നിലവിലുള്ള Xiaomi ഉപയോക്താക്കൾക്ക് Redmi 12 4G യുടെ 4GB വേരിയന്റിൽ 1000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 05, 2023 9:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
റെഡ്മി 12 സീരീസ് പ്രതീക്ഷകൾക്കുമപ്പുറം; ആദ്യദിനം മൂന്ന് ലക്ഷം യൂണിറ്റ് വിറ്റു