നയംമാറ്റം തിരിച്ചടിയായി; ഇന്ത്യയിൽ വാട്സാപ്പിനെ കീഴടക്കി സിഗ്നൽ ഒന്നാം സ്ഥാനത്ത്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ആപ്പിളിന്റെ ഇന്ത്യയിലെ ആപ്പ് സ്റ്റോറിലെ ‘മികച്ച സൗജന്യ അപ്ലിക്കേഷനുകൾ’ ലിസ്റ്റിൽ ഒന്നാമതാണ്. വാട്സാപ് മൂന്നാം സ്ഥാനത്തും.
സമൂഹമാധ്യമ രംഗത്തെ ഏറ്റവും വലിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സാപ്പിനെ കീഴടക്കി സിഗ്നൽ. സ്വകാര്യതാ നയം മാറ്റിയതിനെ തുടർന്നാണ് ഇന്ത്യയിൽ വാട്സാപ് ഉപയോക്താക്കൾ സിഗ്നലിലേക്ക് വഴിമാറിയത്. വാട്‌സാപ്പിന് നിലവിൽ ആഗോളതലത്തിൽ 200 കോടി പ്രതിമാസ ഉപയോക്താക്കളാണുള്ളത്. എന്നാൽ നയം മാറ്റത്തോടെ വാട്സാപ്പ് ഉപേക്ഷിക്കുന്നവരുടെ എണ്ണം ഇന്ത്യയിൽ വർധിച്ചെന്നാണ് റിപ്പോർട്ട്. ഇതിനിടെ ഉപയോക്താക്കളെ നഷ്ടപ്പെടുമെന്ന ഭീതിയിൽ പുതിയ നയം ബിസിനസ് ഉപയോക്താക്കൾക്ക് മാത്രമാണെന്നു വ്യക്തമാക്കി ഫേസ്ബുക്ക് രംഗത്തെത്തിയിട്ടുണ്ട്.
വാട്സാപ്പിന് പകരമായി സിഗ്‌നൽ പ്രൈവറ്റ് മെസഞ്ചർ ആപ്ലിക്കേഷനാണ് ഇന്ത്യയിൽ ഏറ്റവുമധികം പേർ ഡൗൺലോഡ് ചെയ്യുന്നത്. ആപ്പിളിന്റെ ഇന്ത്യയിലെ ആപ്പ് സ്റ്റോറിലെ ‘മികച്ച സൗജന്യ അപ്ലിക്കേഷനുകൾ’ ലിസ്റ്റിൽ ഒന്നാമതാണ്. വാട്സാപ് മൂന്നാം സ്ഥാനത്തും.
ആപ്പ് ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണം വർധിച്ചതായി സിഗ്‌നൽ വക്താവ് വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ പുതിയ അക്കൗണ്ടുകളുടെ ഫേൺ നമ്പർ വെരിഫിക്കേഷനിൽ കാലതാമസം അനുഭവപ്പെടുന്നുണ്ട്.
advertisement
സിഗ്നൽ ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിൽ ആപ്ലിക്കേഷനുകളിൽ പ്രവർത്തിക്കും. വിൻഡോസ്, ലിനക്സ്, മാക് എന്നിവയിലും ഇൻസ്റ്റാൾ ചെയ്യാനാകും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 10, 2021 6:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
നയംമാറ്റം തിരിച്ചടിയായി; ഇന്ത്യയിൽ വാട്സാപ്പിനെ കീഴടക്കി സിഗ്നൽ ഒന്നാം സ്ഥാനത്ത്


