നിങ്ങളുടെ ഫോണിൽ ഈ മെസേജുകൾ വരാറുണ്ടോ? തട്ടിപ്പില്‍ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍

Last Updated:

നിങ്ങള്‍ക്ക് ലഭിക്കുന്ന മെസേജുകള്‍ വ്യാജമാണോ അല്ലയോ എന്ന് ഉറപ്പുവരുത്താന്‍ ചില മാര്‍ഗ്ഗങ്ങൾ

ഡിജിറ്റല്‍ പണമിടപാടുകളുടെ കാലമാണിത്. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമാക്കാന്‍ സര്‍ക്കാര്‍ പല നടപടിയും സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴും ഡിജിറ്റല്‍ രംഗത്തെ തട്ടിപ്പുകള്‍ക്ക് യാതൊരു കുറവുമില്ല. വ്യാജ ഫോണ്‍കോളുകളും മെസേജുകളും ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഡിജിറ്റല്‍ പേയ്‌മെന്റ് നടത്തുമ്പോഴും മറ്റും വളരെയേറെ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളുടെ ഇരകളായി നിങ്ങളും മാറിയേക്കാം.
അതേസമയം വ്യാജ മെസേജുകളാണോ നിങ്ങള്‍ക്ക് ലഭിച്ചതെന്ന് കണ്ടെത്താനും വലിയ ബുദ്ധിമുട്ടാണ്. കാരണം ഓണ്‍ലൈന്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ ദിനംപ്രതി പുതിയ രീതികളാണ് തട്ടിപ്പിനായി അവലംബിക്കുന്നത്. എന്നാല്‍ പണമിടപാട് സംബന്ധിച്ച് നിങ്ങള്‍ക്ക് ലഭിക്കുന്ന മെസേജുകള്‍ വ്യാജമാണോ അല്ലയോ എന്ന് ഉറപ്പുവരുത്താന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. അത്തരം ടിപ്പുകളെപ്പറ്റിയാണ് ഇനി പറയുന്നത്. ആദ്യമായി അജ്ഞാത നമ്പരുകളില്‍ നിന്ന് നിങ്ങള്‍ക്ക് ചില മെസേജുകള്‍ ലഭിച്ചാല്‍ അതിന് മറുപടി നല്‍കാന്‍ പോകരുത്. അത് ഒരു തട്ടിപ്പ് സംഘത്തിന്റെതാണെന്ന് കണ്ട് ആവശ്യമായ മുന്‍കരുതലെടുക്കണം.
advertisement
നിങ്ങളുടെ ബാങ്കുകളില്‍ നിന്നുള്ള മെസേജുകളാണെങ്കില്‍ അവ പ്രത്യക്ഷപ്പെടുന്നത് VM- ICICI Bank, AD- ICICIBN, JD- ICICIBK ഈ ഒരു ഫോര്‍മാറ്റിലായിരിക്കും. സ്വകാര്യ നമ്പറുകളില്‍ നിന്ന് ഒരിക്കലും അത്തരം മെസേജുകള്‍ ബാങ്കുകള്‍ അയക്കാറില്ല. ഇക്കാര്യം എപ്പോഴും മനസ്സില്‍ സൂക്ഷിക്കണം. രണ്ടാമതായി നിങ്ങള്‍ക്ക് ലഭിക്കുന്ന മെസേജുകളില്‍ എന്തെങ്കിലും വ്യാകരണത്തെറ്റോ തെറ്റായ സ്‌പെല്ലിംഗോ കണ്ടാല്‍ ആ മെസേജുകൾക്കും മറുപടി നല്‍കരുത്. കാരണം ബാങ്കുകളില്‍ നിന്നുള്ള മെസേജുകള്‍ എപ്പോഴും വ്യാകരണതെറ്റില്ലാത്തതും വ്യക്തമായതും ആയിരിക്കും.
advertisement
മൂന്നാമതായി നിങ്ങള്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിച്ചിരിക്കുന്നുവെന്ന മെസേജുകള്‍ ഫോണിലേക്ക് വന്നാല്‍ അവയെ അവഗണിക്കണം. അത്തരം മെസേജുകള്‍ക്ക് ഒരുകാരണവശാലും മറുപടി കൊടുക്കരുത്. ഉദാഹരണമായി ലോട്ടറിയടിച്ചെന്നോ, അല്ലെങ്കില്‍ വലിയൊരു തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നോ പറയുന്ന മെസേജുകള്‍ നിങ്ങളുടെ ഫോണിലേക്ക് എത്തിയേക്കാം. ഇവയ്‌ക്കൊന്നും മറുപടി നല്‍കാന്‍ നില്‍ക്കരുത്. ചില മെസേജുകളില്‍ ലിങ്കുകളും നല്‍കിയിരിക്കും. അനാവശ്യമായി ഇത്തരം ലിങ്കുകള്‍ ഓപ്പണ്‍ ചെയ്യരുത്. അത് വലിയ തട്ടിപ്പിലേയ്ക്കാകും നിങ്ങളെ കൊണ്ടെത്തിക്കുക.
മലയാളം വാർത്തകൾ/ വാർത്ത/Tech/
നിങ്ങളുടെ ഫോണിൽ ഈ മെസേജുകൾ വരാറുണ്ടോ? തട്ടിപ്പില്‍ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍
Next Article
advertisement
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
  • സൂര്യകുമാർ യാദവിന് ഐസിസി മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി, ബിസിസിഐ അപ്പീൽ നൽകിയിട്ടുണ്ട്.

  • പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സൂര്യകുമാർ യാദവിനെതിരെ ഐസിസിയിൽ ഔദ്യോഗികമായി പരാതി നൽകി.

  • പാകിസ്ഥാൻ ബൗളർ ഹാരിസ് റൗഫിന് മോശം പെരുമാറ്റത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി.

View All
advertisement