നിങ്ങളുടെ പാസ് വേഡ് ഇതാണോ? ഈ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിച്ച സുരക്ഷിതമല്ലാത്ത പാസ് വേഡുകൾ
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്ത്യയിൽ 3.6 ലക്ഷത്തിലധികം തവണ ഉപയോഗിച്ചിട്ടുള്ള ഏറ്റവും സാധാരണമായ പാസ്‌വേഡ് "123456" ആണെന്ന് പഠനത്തിൽ കണ്ടെത്തി
സൈബർ തട്ടിപ്പ് കേസുകൾ ദിനംപ്രതി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ സുരക്ഷിതമായ പാസ് വേഡുകൾ തെരഞ്ഞെടുക്കേണ്ടത് വളരെ നിർണായകമാണ്. എന്നാൽ ഇതിന്റെ ഗൗരവം മനസ്സിലാക്കാതെ ഇന്നും പലരും ഹാക്കർമാർക്ക് വളരെ എളുപ്പത്തിൽ കയ്യടക്കാൻ സാധിക്കുന്ന പാസ്‌വേഡുകളാണ് ഉപയോഗിച്ചു വരുന്നത്. അതും പേരിനൊരു പാസ് വേഡ് എന്ന് മാത്രം പറയാം. എന്നാൽ നിരവധി ആളുകൾ ചെയ്യുന്ന ഈ അബദ്ധം നമുക്ക് വലിയ നഷ്ടങ്ങളാണ് ഉണ്ടാക്കുക എന്നത് നമ്മൾ പലപ്പോഴും ചിന്തിക്കുന്നില്ല. ബാങ്ക് അക്കൗണ്ടുകൾ അടക്കമുള്ള നമ്മുടെ സ്വകാര്യ വിവരങ്ങൾ അടക്കം മറ്റൊരാൾക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാൻ ഇതിലൂടെ നമ്മൾ തന്നെയാണ് അനുവദിക്കുന്നതെന്നും പറയാം.
ഇപ്പോഴിതാ ലോകമെമ്പാടുമുള്ള ആളുകൾ സാധാരണയായി ഉപയോഗിക്കുന്ന ഒട്ടും സുരക്ഷിതമല്ലാത്ത പാസ്‌വേഡുകളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് നോർഡ് പാസ് എന്ന വെബ്സൈറ്റ്. ഇത് തുടർച്ചയായി അഞ്ചാം വർഷമാണ് നോർഡ്‌പാസ് ഹാക്കർമാർക്ക് നിമിഷനേരം കൊണ്ട് തകർക്കാവുന്ന പാസ്‌വേഡുകളുടെ ലിസ്റ്റ് പുറത്തുവിടുന്നത്. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ 3.6 ലക്ഷത്തിലധികം തവണ ഉപയോഗിച്ചിട്ടുള്ള ഏറ്റവും സാധാരണമായ പാസ്‌വേഡ് "123456" ആണ് എന്ന് കണ്ടെത്തി. ഇത് വെറും ഒരു സെക്കൻഡിനുള്ളിൽ തന്നെ ഹാക്കർമാർക്ക് കണ്ടെത്താനാകും എന്നാണ് പറയപ്പെടുന്നത്.
advertisement
ഇനി ഈ വർഷം ഇന്ത്യയിലെ ആളുകൾ സാധാരണയായി ഉപയോഗിച്ചിട്ടുള്ള പാസ്‌വേഡുകളും ഹാക്കർമാർക്ക് ഇത് ക്രാക്ക് ചെയ്യാൻ എടുത്ത സമയവും പരിശോധിക്കാം.
"123456" ( 1 സെക്കൻഡിൽ താഴെ )
"12345678" ( 1 സെക്കൻഡിൽ താഴെ)
" 12345" ( 1 സെക്കൻഡ്)
" pass@123" ( 5 മിനിറ്റ് )
" 123456789" ( 1 സെക്കൻഡിൽ താഴെ)
" Admin@123" ( ഒരു വർഷം)
" India@123" ( 3 മണിക്കൂർ)
advertisement
" admin @123" ( 34 മിനിറ്റ് )
അതേസമയം ആഗോളതലത്തിലും അഡ്മിന്മാരടക്കം ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന പാസ്‌വേഡാണ് “123456” എന്നും പഠനത്തിൽ വ്യക്തമായി. അതിനാൽ നിങ്ങളുടെ പാസ്‌വേഡ് ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ടെങ്കിൽ അത് ഇപ്പോൾ തന്നെ മാറ്റുന്നതായിരിക്കും ഉചിതം. വലിയക്ഷരങ്ങൾ, ചെറിയ അക്ഷരങ്ങൾ, അക്കങ്ങൾ, ചിഹ്നങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഒരു പാസ്സ്‌വേർഡ് തയ്യാറാക്കുന്നതാണ് എപ്പോഴും സുരക്ഷിതമെന്നും സൈബർ സുരക്ഷാ വിദഗ്ധർ ശുപാർശ ചെയ്യുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 22, 2023 3:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
നിങ്ങളുടെ പാസ് വേഡ് ഇതാണോ? ഈ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിച്ച സുരക്ഷിതമല്ലാത്ത പാസ് വേഡുകൾ