UPI ഇടപാടുകളിൽ 55% വർധനവ്; ഒക്ടോബറിൽ 17 ലക്ഷം കോടിയുടെ ഇടപാടുകൾ

Last Updated:

സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച്, 9 ശതമാനത്തിന്റെ കുതിച്ചു ചാട്ടമാണ് ഒക്ടോബർ മാസം രേഖപ്പെടുത്തിയിരിക്കുന്നത്

news18
news18
മൊബൈൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് ( unified payments interface (UPI)) വഴിയുള്ള പണമിടപാടുകൾ ഒക്ടോബറിൽ 11.4 ബില്യൺ (1,140 കോടി) കവിഞ്ഞതായി റിപ്പോർട്ട്. ഒക്ടോബറിൽ 17.6 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. ഇത് സർവകാല റെക്കോർഡ് ആണ്. സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച്, 9 ശതമാനത്തിന്റെ കുതിച്ചു ചാട്ടമാണ് ഒക്ടോബർ മാസം രേഖപ്പെടുത്തിയിരിക്കുന്നത്. ഈ നേട്ടത്തോടെ, യുപിഐ ഇടപാടുകളിൽ 55 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ 42 ശതമാനം വളർച്ചയും രേഖപ്പെടുത്തിയതായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (National Payments Corporation of India (NPCI)) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
”സെപ്റ്റംബറിൽ 10.56 ബില്യണിന്റെ യുപിഐ ഇടപാടുകളാണ് നടന്നത്. ഓഗസ്റ്റ് മാസം ഇത് 10 ബില്യൺ കടന്നിരുന്നു. 2023 ഒക്ടോബറിൽ 11 ബില്യൺ യുപിഐ ഇടപാടുകളാണ് നടന്നിരിക്കുന്നത്! പലരും യുപിഐ ഉപയോഗിച്ച് മൊബൈലിൽ നിന്ന് തടസം കൂടാതെ പണണിടപാടുകൾ നടത്തുന്നു, ” ഇലക്‌ട്രോണിക്സ ആൻഡ് ഐടി മന്ത്രാലയം എക്സിൽ കുറിച്ചു. ഉത്സവ സീസണായ ഒക്ടോബർ, നവംബർ മാസങ്ങളിൽ, മറ്റ് മാസങ്ങളെ അപേക്ഷിച്ച് യുപിഐ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.2030-ഓടെ 2 ബില്യൺ പ്രതിദിന ഇടപാടുകളാണ് യുപിഐ ലക്ഷ്യമിടുന്നതെന്ന് എൻപിസിഐ മേധാവി ദിലീപ് അസ്ബെ സെപ്റ്റംബർ 5 ന് മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ പറഞ്ഞിരുന്നു.
advertisement
ഉപയോക്താക്കളുടെ എണ്ണത്തിൽ 10 മടങ്ങ് വളർച്ച ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുപിഐ ഇടപാടുകൾക്ക് പുറമേ, ആധാർ എനേബിൾഡ് പേയ്‌മെന്റ് സിസ്റ്റം (Aadhar-enabled Payment System (AePS)) സംബന്ധിച്ച ഡാറ്റയും എൻപിസിഐ പങ്കിട്ടു. AePS വഴിയുള്ള പ്രതിമാസ ഇടപാടുകൾ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം കുറഞ്ഞ് ഒക്ടോബറിൽ 100 ​​ദശലക്ഷത്തിലെത്തി. ഇതിന്റെ ആകെ മൂല്യം 25,973 കോടി കവിഞ്ഞു.വിദേശ രാജ്യങ്ങളിലും യുപിഐ സേവനം വിപുലീകരിക്കാനുള്ള ശ്രമം ഇന്ത്യ നടത്തുന്നുണ്ട്.
advertisement
ഭൂട്ടാൻ, നേപ്പാൾ, സിംഗപ്പൂർ, ഫ്രാൻസ് എന്നിവയ്ക്ക് ശേഷം, ന്യൂസിലാൻഡിലും വടക്കേ അമേരിക്കയിലും മിഡിൽ ഈസ്റ്റിലും കൂടുതൽ യൂറോപ്യൻ രാജ്യങ്ങളിലും എൻപിസിഐ ഈ പേയ്‌മെന്റ് സേവനം ആരംഭിക്കുമെന്നാണ് സൂചന. ഏകദേശം 7 വര്‍ഷം മുമ്പ് ആരംഭിച്ച ഈ സംവിധാനം വളരെ പോസിറ്റീവായ മാറ്റങ്ങളാണ് രാജ്യത്ത് കൊണ്ടുവന്നത്. ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാഗമായിട്ടാണ് എല്ലാവരും ഈ മാറ്റത്തെ കാണുന്നത്. നിലവില്‍ 300ലധികം ബാങ്കുകൾ യുപിഐ സംവിധാനം സ്വീകരിച്ചിട്ടുണ്ട്. ബാങ്കുകളെ കൂടാതെ ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം, തുടങ്ങിയ ബാങ്കിംഗ് ഇതര സ്ഥാപനങ്ങളും യുപിഐ സംവിധാനത്തെ ജനകീയമാക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Tech/
UPI ഇടപാടുകളിൽ 55% വർധനവ്; ഒക്ടോബറിൽ 17 ലക്ഷം കോടിയുടെ ഇടപാടുകൾ
Next Article
advertisement
പ്രതിവർ‌ഷം ഒരു ലക്ഷം; ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം
പ്രതിവർ‌ഷം ഒരു ലക്ഷം; ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം
  • ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു.

  • തിരഞ്ഞടുക്കപ്പെടുന്നവർക്ക് പഠന കാലയളവിൽ പരമാവധി 1 ലക്ഷം രൂപവീതം ലഭിക്കും.

  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31, 2025.

View All
advertisement