Jio AirFiber: എന്താണ് ജിയോ എയർഫൈബർ? കണക്ഷൻ എങ്ങനെ എടുക്കാം?
- Published by:Anuraj GR
- news18-malayalam
Last Updated:
വാട്സാപ്പ് വഴി കണക്ഷൻ ബുക്ക് ചെയ്യാൻ 60008-60008 എന്ന നമ്പരിലേക്ക് ഒരു മിസ്ഡ് കോൾ നൽകിയാൽ മതി
രാജ്യത്തിന്‍റെ മുക്കിലും മൂലയിലും അതിവേഗ ഇന്‍റർനെറ്റ് കണക്ടിവിറ്റി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ജിയോ അവതരിപ്പിച്ച അതിവേഗ വൈഫൈ അധിഷ്ഠിത സേവനമാണ് ജിയോ എയർഫൈബർ. തുടക്കത്തിൽ രാജ്യത്തെ എട്ട് മെട്രോ നഗരങ്ങളിലാണ് ജിയോ എയർഫൈബർ ലഭ്യമാകുക. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, പൂനെ എന്നീ 8 നഗരങ്ങളിലാണ് ഗണേശ ചതുർത്ഥി ദിനത്തിൽ ജിയോ എയർഫൈബർ സേവനങ്ങൾക്ക് തുടക്കമായത്.
ജിയോ ഫൈബർ കണക്ഷൻ എങ്ങനെ ലഭിക്കും?
1. വാട്സാപ്പ് വഴി കണക്ഷൻ ബുക്ക് ചെയ്യാൻ 60008-60008 എന്ന നമ്പരിലേക്ക് ഒരു മിസ്ഡ് കോൾ നൽകിയാൽ മതി
അതല്ലെങ്കിൽ ജിയോ ഡോട്ട് കോം സൈറ്റ് വഴിയോ അടുത്തുള്ള ജിയോ സ്റ്റോർ വഴിയോ എയർഫൈബർ കണക്ഷൻ ബുക്ക് ചെയ്യാം.
വളരെ അനായാസം ജിയോ എയർഫൈബർ ബുക്ക് ചെയ്യാനാകും.
കണക്ഷൻ ലഭ്യമാകുന്ന വിവരം ജിയോ ഉപയോക്താക്കളെ വിളിച്ച് അറിയിക്കും.
ജിയോ എയർ ഫൈബർ, ജിയോ എയർ ഫൈബർ മാക്സ് എന്നിങ്ങനെ രണ്ടു പ്ലാനുകളിലാണ് സേവനം ലഭ്യമാവുക. ജിയോ എയർ ഫൈബർ പ്ലാനിൽ 30 എംബിപിഎസ് സ്പീഡിൽ അൺലിമിറ്റഡ് ഡാറ്റ 599 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ 100 എംബിപിഎസ് സ്പീഡിൽ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകൾ ലഭ്യമാണ്. 1199 രൂപയുടെ പ്ലാനിൽ നെറ്ഫ്ലിസ്, ആമസോൺ പ്രൈം , ജിയോ സിനിമ പ്രീമിയം ഉൾപ്പെടെ 17 ഒ ടി ടി പ്ലാറ്റുഫോമുകൾ ലഭ്യമാകും.
advertisement
ജിയോ എയർ ഫൈബർ മാക്സ് പ്ലാനിൽ 300, 500, 1000 എംബിപിഎസ് സ്പീഡുകളിൽ 1499, 2499, 3999 രൂപ നിരക്കുകളിൽ അൺലിമിറ്റഡ് ഡാറ്റ ലഭ്യമാകും. രണ്ടു പ്ലാനുകളിലും 550ലധികം ഡിജിറ്റൽ ചാനലുകൾ ലഭ്യമാകും. ഒപ്പം വിവിധ ഒടിടി സേവനങ്ങളും ലഭിക്കും. ആറു മാസവും 12 മാസവും കാലാവധിയിൽ പ്ലാനുകൾ ലഭ്യമാകും .
advertisement
ഇന്ത്യയിലുടനീളം 1.5 ദശലക്ഷം കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നതാണ് ജിയോയുടെ ഒപ്റ്റിക്കൽ ഫൈബർ ഇൻഫ്രാസ്ട്രക്ചർ. ജിയോയുടെ വിപുലമായ ഒപ്റ്റിക്കൽ ഫൈബർ സാന്നിധ്യം 200 ദശലക്ഷത്തിലധികം സ്ഥലങ്ങളിലേക്ക് ജിയോ സേവനം ലഭ്യമാക്കുന്നു. എന്നിരുന്നാലും, രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ എത്തിക്കുന്നതിൽ സങ്കീർണതകളുണ്ടായിരുന്നത് രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഹോം ബ്രോഡ്‌ബാൻഡ് ലഭിക്കുന്നതിന് തടസ്സമേകിയിരുന്നു. ജിയോ എയർ ഫൈബറിലൂടെ ഈ തടസ്സത്തെ മറികടക്കാൻ കഴിയും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
September 19, 2023 5:06 PM IST