Mark Zuckerberg | സാൻ ഫ്രാൻസിസ്കോയിലെ വീടു വിറ്റ് സുക്കർബർ​ഗ്; വിൽപന 31 മില്യൻ ഡോളറിന്

Last Updated:

1928-ലാണ് ഈ വീട് നിർമിച്ചത്. വീട് വാങ്ങിയതിന് ശേഷം, മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ പ്രിസില്ല ചാനും 2013 ല്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് വീട് പുതുക്കിപ്പണിതിരുന്നു

ഫേസ്ബുക്ക് സഹസ്ഥാപകനായ മാർക്ക് സുക്കർബർ​ഗ് (Mark Zuckerberg) സാൻ ഫ്രാൻസിസ്കോയിലെ (San Francisco) വീട് വിറ്റതായി റിപ്പോർട്ടുകൾ. 2012ല്‍ 10 മില്യന്‍ ഡോളറിന് വാങ്ങിയ വീട് 31 മില്യന്‍ ഡോളറിനാണ് സുക്കർബർ​ഗ് വിറ്റതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വർഷം ഇതുവരെ സാൻ ഫ്രാൻസിസ്കോയിൽ നടന്ന ഏറ്റവും വലിയ വീടു വിൽപനയാണിത്.
ഡോളോറസ് പാർക്കിന് പുറത്തുള്ള ലിബർട്ടി ഹിൽ പരിസരത്താണ് 7,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഈ വീട് സ്ഥിതി ചെയ്യുന്നത്. മിഷൻ ഡിസ്ട്രിക്റ്റിനും സാൻ ഫ്രാൻസിസ്കോയിലെ സക്കർബർഗ് ജനറൽ ഹോസ്പിറ്റലിനും ട്രോമ സെന്ററിനും സമീപമാണ് വീട് സ്ഥിതി ചെയ്യുന്നത്. 1928-ലാണ് ഈ വീട് നിർമിച്ചത്. വീട് വാങ്ങിയതിന് ശേഷം, മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ പ്രിസില്ല ചാനും 2013 ല്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് വീട് പുതുക്കിപ്പണിതിരുന്നു. അലക്കുമുറി, വൈന്‍ റൂം, വിപുലീകരിച്ച ഹരിതഗൃഹം എന്നീ മാറ്റങ്ങളാണ് വരുത്തിയത്. ഫെയ്സ്ബുക്ക് കമ്പനി സ്ഥാപിച്ച് മാസങ്ങൾക്കു ശേഷമാണ് സുക്കർബർ​ഗ് ഈ വീട് വാങ്ങിയത്.
advertisement
എന്തു കൊണ്ടാണ് സുക്കർബർ​ഗ് വീട് വിറ്റത്?
വീട് വിൽക്കാനുള്ള കാരണം എന്താണെന്ന് സുക്കർബർ​ഗ് വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും പാർ‌‍ക്കിങ്ങ് സ്പേസിൽ കൂടുതലും സുക്കർബ​ർ​ഗ് കൈവശം വെച്ചിരുന്നതിൽ അയൽക്കാർ അതൃപ്തരായിരുന്നു എന്ന് 2016-ൽ SFist റിപ്പോർട്ട് ചെയ്തിരുന്നു.
''സുക്കർബർ​ഗിന്റെ അടുത്ത് താമസിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് നിങ്ങൾ എല്ലാവരും സമ്മതിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. വളരെ നാൾ നീണ്ട നിർമാണം, ബഹളം, മാലിന്യങ്ങൾ, മുതലായവ കാര്യങ്ങൾക്കിടയും കഴിയുന്നത്ര ക്ഷമയോടെയും മാന്യതയോടെയും പെരുമാറാൻ നമ്മൾ എല്ലാവരും ശ്രമിച്ചിട്ടുണ്ട്. ഇപ്പോൾ ആ സർക്കസുകളെല്ലാം അവസാനിച്ചിരിക്കുന്നു. നമുക്കാവശ്യമായ പാർക്കിംഗ് സ്ഥലങ്ങൾ ലഭിച്ചിരിക്കുന്നു", സുക്കർബർ​ഗിന്റെ അയൽക്കാരിലൊരാൾ 2016 ജനുവരിയിൽ അയച്ച കത്തിൽ പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു.
advertisement
സുക്കർബർഗിന്റെ ആകെ ആസ്തി എത്ര?
ബ്ലൂംബെർഗ് ബില്യനയർ സൂചിക പ്രകാരം നിലവിൽ മാർക്ക് സുക്കർബർഗിന്റെ ആസ്തി 61.9 ബില്യൺ ഡോളറാണ്. 2021 ജൂലായ് മാസത്തിലെ കണക്ക് അനുസരിച്ച് ലോകത്തിലെ മൂന്നാമത്തെ വലിയ ധനികനായിരുന്നു അദ്ദേഹം. നിലവിൽ, ലോകത്തെ ഏറ്റവും ധനികരായ ആളുകളിൽ 17-ാം സ്ഥാനത്താണ് മാർക്ക് സുക്കർബർഗ്.
മെറ്റാ ഷെയറുകളിൽ ഉണ്ടായ റെക്കോർഡ് ഇടിവിന് ശേഷം, 2022-ൽ സുക്കർബർഗിന്റെ സമ്പത്തിൽ 50 ശതമാനത്തിലധികം കുറവ് വന്നിരുന്നു. 2021 ജൂലായ് മാസം, ഫെയ്സ്ബുക്ക് ഓഹരികളുടെ വില ഏകദേശം 350 ഡോളർ ആയിരുന്നു. ഏകദേശം 950 ബില്യൺ ഡോളർ വിപണി മൂലധനം ഉണ്ടായിരുന്നു. ഇപ്പോൾ ഒരു ഓഹരിയുടെ മൂല്യം 166 ഡോളറാണ്. 2020 ഡിസംബർ വരെയുള്ള കണക്കനുസരിച്ച്, മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ ഏകദേശം 16.8 ശതമാനം ഓഹരികൾ സുക്കർബർഗിന്റെ കൈവശമുണ്ട്. ഫേസ്ബുക്കിന്റെ മാതൃ കമ്പനിയാണ് മെറ്റാ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Tech/
Mark Zuckerberg | സാൻ ഫ്രാൻസിസ്കോയിലെ വീടു വിറ്റ് സുക്കർബർ​ഗ്; വിൽപന 31 മില്യൻ ഡോളറിന്
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement