Mudra Loan മുദ്ര വായ്പാ പരിധി കേന്ദ്രസര്‍ക്കാര്‍ 20 ലക്ഷമാക്കി ഉയര്‍ത്തി
- Published by:meera_57
- news18-malayalam
Last Updated:
2015 ഏപ്രില്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുദ്രാവായ്പ അവതരിപ്പിച്ചത്
പ്രധാനമന്ത്രി മുദ്രാ യോജനയ്ക്ക് (പിഎംഎംവൈ) കീഴിലിലുള്ള മുദ്ര വായ്പാ തുകയുടെ പരിധി കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയാക്കി ഉയര്‍ത്തി. രാജ്യത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി മുദ്രാ വായ്പ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയത്. പുതിയ വിഭാഗമായ തരുണ്‍ പ്ലസിനു കീഴിലുള്ള വായ്പാ പരിധിയാണ് സര്‍ക്കാര്‍ ഇരട്ടിയാക്കിയത്.
"സംരംഭത്തിനായി ഫണ്ടില്ലാത്തവര്‍ക്ക് ധനസഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വായ്പാ പരിധി ഉയര്‍ത്തിയത്. വായ്പാ പരിധി ഉയര്‍ത്തിയത് രാജ്യത്തെ സംരംഭകത്വത്തിലേക്ക് പുതിയതായി കടന്നുവരുന്ന സംരംഭകര്‍ക്ക് പ്രയോജനകരമാണ്. അവരുടെ ബിസിനസിന്റെ വളര്‍ച്ചയും വികാസവും ഇത് സുഗമമാക്കുന്നു. ശക്തമായ ഒരു സംരംഭക ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്," കേന്ദ്ര ധനമന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.
മുന്‍ വായ്പകള്‍ കൃത്യമായി തിരിച്ചടച്ചിട്ടുള്ള സംരംഭകര്‍ക്ക് മുദ്രാ വായ്പയുടെ പരിധി തരുണ്‍ വിഭാഗത്തില്‍ നിലവിലെ 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കി ഉയര്‍ത്തുമെന്ന് 2024 ജൂലൈയിലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി സീതാരാമന് പ്രഖ്യാപിച്ചിരുന്നു.
advertisement
2015 ഏപ്രില്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുദ്രാവായ്പ അവതരിപ്പിച്ചത്. കോര്‍പ്പറേറ്റ് ഇതര, കൃഷി ഇതര ചെറുകിട, മൈക്രോ സംരംഭകര്‍ക്കുള്ള സംരംഭങ്ങള്‍ക്ക് ഈട് രഹിത പത്ത് ലക്ഷം രൂപ വരെ വായ്പ നല്‍കുന്നതാണ് മുദ്രാ വായ്പ. ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍, മറ്റ് സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവ വഴിയാണ് വായ്പ നല്‍കുന്നത്. നിലവിലെ പദ്ധതി പ്രകാരം ശിശു(50000 രൂപ വരെ), കിഷോര്‍(50,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ), തരുണ്‍(10 ലക്ഷം രൂപ വരെ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ക്ക് കീഴിലാണ് ബാങ്കുകള്‍ ഈട് രഹിത വായ്പകള്‍ നല്‍കുന്നത്.
advertisement
2023-24 സാമ്പത്തിക വര്‍ഷത്തില്‍ പിഎംഎംവൈയ്ക്ക് കീഴില്‍ 6.68 കോടി വായ്പകളാണ് നല്‍കിയത്. ഏകദേശം 5.4 ലക്ഷം കോടി രൂപയുടെ വായ്പയാണ് അനുവദിച്ചത്. മുദ്ര വായ്പകളിലെ പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി(എന്‍പിഎ) 2020-21 സാമ്പത്തിക വര്‍ഷത്തിലെ 4.77 ശതമാനത്തില്‍ നിന്ന് 3.4 ശതമാനമായി കുറഞ്ഞതായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് ലോക്സഭയില്‍ പ്രസ്താവനയില്‍ അറിയിച്ചു.
Summary: The Centre raised Mudra loan limit for women entrepreneurs to Rs 20 lakhs from Rs 10 lakhs
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 26, 2024 11:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Mudra Loan മുദ്ര വായ്പാ പരിധി കേന്ദ്രസര്‍ക്കാര്‍ 20 ലക്ഷമാക്കി ഉയര്‍ത്തി


