കുറഞ്ഞ പലിശ നിരക്കിൽ പേഴ്സണൽ ലോൺ വേണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Last Updated:

പേഴ്സണൽ ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
പുതിയ വീട് വയ്ക്കുന്നതിനും വാഹനം വാങ്ങുന്നതിനുമൊക്കെ വായ്പകള്‍ എടുക്കാത്തവര്‍ ഇന്ന് ചുരുക്കമാണ്. സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള മികച്ച മാര്‍ഗമാണ് വായ്പകള്‍. എന്നാല്‍, പേഴ്സണൽ ലോണുകളുടെ ഒരു പ്രധാന പ്രശ്‌നം അത് അല്‍പം ചെലവേറിയതാണെന്നതാണ്. കാരണം സുരക്ഷിതത്വം കുറഞ്ഞ വായ്പയായതിനാല്‍ കൂടുതല്‍ റിസ്‌ക് ഉള്ള വിഭാഗത്തിലാണ് ഇവയെ ബാങ്കുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ മറ്റ് വായ്പകളെ അപേക്ഷിച്ച് വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കൂടുതലായിരിക്കും.
എന്നാല്‍, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ കുറഞ്ഞ പലിശയ്ക്ക് പേഴ്സണൽ ലോൺ എടുക്കാവുന്നതാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ക്രെഡിറ്റ് സ്‌കോര്‍
വായ്പകള്‍ അനുവദിക്കുന്നതിന് മുമ്പായി ബാങ്കുകള്‍ സാധാരണഗതിയില്‍ വായ്പയെടുക്കുന്നയാളുടെ ക്രെഡിറ്റ് സ്‌കോര്‍ വിലയിരുത്താറുണ്ട്. മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉള്ളയാള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കും. വീഴ്ചകള്‍ വരുത്താതെ കൃത്യ സമയത്ത് വായ്പ തിരിച്ചടയ്ക്കാനുള്ള കഴിവിനെയാണ് ഇത് സൂചിപ്പിക്കുന്നത്.
വായ്പാ ചെലവ്
വായ്പയെടുക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട് മറ്റു കാര്യങ്ങള്‍ക്കും ഫീസ് നല്‍കേണ്ടതുണ്ട്. ഇവ കൂടി ചേരുമ്പോള്‍ വായ്പയെന്നത് അല്‍പം ചെലവേറിയതാകും. പ്രീപെയ്‌മെന്റ് നിരക്കുകളും വായ്പാ തിരിച്ചടവ് മുടങ്ങുമ്പോള്‍ പിഴയായി ഈടാക്കുന്ന തുകയുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
advertisement
ബാങ്കുകളുടെ താരതമ്യം
വ്യത്യസ്തമായ പലിശ നിരക്കുകളാണ് വിവിധ ബാങ്കുകള്‍ വ്യക്തിഗത വായ്പകള്‍ക്ക് ഈടാക്കുന്നത്. അതിനുമപ്പുറം പ്രൊസസ്സിങ് ഫീസുകള്‍, വായ്പാ തുക എന്നിവയെല്ലാം ഓരോ ബാങ്കുകളിലും വ്യത്യസ്തമായിരിക്കും. അതിനാല്‍ ബാങ്കുകളെ താരതമ്യം ചെയ്ത് തീരുമാനമെടുക്കുന്നതിലൂടെ വലിയൊരു തുക ലാഭിക്കാന്‍ കഴിയും.
തിരിച്ചടവ്
വായ്പകള്‍ എടുക്കുന്നതിന് മുമ്പായി വായ്പയെടുക്കുന്നയാള്‍ ഉറപ്പായും തനിക്ക് വായ്പ കൃത്യമായി തിരിച്ചടയ്ക്കാനുള്ള കഴിവ് ഉണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. ഓരോ മാസവുമുള്ള വരുമാനത്തിന് അനുസൃതമായ തുക വായ്പാ തുകയായി തിരിച്ചടയ്‌ക്കേണ്ടി വരും. വീഴ്ചകള്‍ കൂടാതെ വായ്പ തിരിച്ചടയ്‌ക്കേണ്ടത് വളരെ പ്രധാനമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Money/
കുറഞ്ഞ പലിശ നിരക്കിൽ പേഴ്സണൽ ലോൺ വേണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Next Article
advertisement
കമ്പനി വര്‍ക്ക് ഫ്രം ഹോം നല്‍കിയിട്ടും 300 കിലോമീറ്റര്‍ യാത്ര ചെയ്ത് ഓഫീസിലെത്താന്‍ മാനേജര്‍ നിര്‍ബന്ധിക്കുന്നുവെന്ന് ടെക്കി
കമ്പനി വര്‍ക്ക് ഫ്രം ഹോം നല്‍കിയിട്ടും 300 കിലോമീറ്റര്‍ യാത്ര ചെയ്ത് ഓഫീസിലെത്താന്‍ മാനേജര്‍ നിര്‍ബന്ധിക്കുന്നു...
  • ബംഗളൂരുവിലെ ടെക്കി, 300 കിലോമീറ്റര്‍ യാത്ര ചെയ്ത് ഓഫീസിലെത്താന്‍ മാനേജര്‍ നിര്‍ബന്ധിക്കുന്നുവെന്ന് പരാതി.

  • മാനേജര്‍ എല്ലാ ആഴ്ചയും ഓഫീസിലെത്തണമെന്ന് നിര്‍ബന്ധം, ഇത് തൊഴിലിട സംസ്‌കാരം നിലനിര്‍ത്താനാണെന്ന് പറയുന്നു.

  • പതിവ് യാത്രകള്‍ അപ്രായോഗികവും ക്ഷീണിപ്പിക്കുന്നതുമാണെന്ന് ടെക്കി, ഇത് തങ്ങൾക്കിടയിൽ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

View All
advertisement