ഇന്ത്യയിൽ ആഴ്ചയിൽ നാല് ദിവസം ജോലി എന്നത് നാലുവർഷം മുൻപേ നടപ്പാക്കിയ ഒരു കമ്പനി; നേടിയത് 200 ഇരട്ടി വരുമാനം
- Published by:Rajesh V
- moneycontrol
Last Updated:
ഇന്ത്യ൯ മാർക്കറ്റുകളിൽ ഒട്ടും പതിവില്ലാത്ത ഒരു പരീക്ഷണമായിരുന്നു ബെറോയുടേത്. ജോലി സമയം കുറയ്ക്കുകയെന്ന ചർച്ചകൾ ഇന്ത്യ൯ മാർക്കറ്റുകളിൽ ഈയടുത്താണ് കേട്ട് തുടങ്ങിയത്.
ഒരു ദിവസം നേരത്തേ പണി അവസാനിപ്പിച്ചു വീട്ടിൽ പോകുന്ന ബെറോ ജീവനക്കാർക്ക് വെള്ളിയാഴ്ച ഇപ്പോൾ വ്യാഴാഴ്ചയായി. മൂന്ന് അവധി ദിവസങ്ങൾ ലഭിക്കുന്നത് കൊണ്ടു തന്നെ അവർക്ക് കൂടുതൽ സമയം വായിക്കാനും വ്യായാമം ചെയ്യാനും ലഭിക്കും. ഇതുവഴി ആഴ്ച്ചയിൽ റിലീസ് ചെയ്യുന്ന സിനിമകളുടെ ആദ്യ ഷോ, തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതകൾ കൂടുതൽ വർധിപ്പിക്കാനുള്ള അവസരം എന്നിവ കൂടി പുതിയ മൂന്നു ദിവസം അവധിയെന്ന വ്യവസ്ഥ കൊണ്ട് ലഭിക്കുന്നതാണ്.
ജീവനക്കാർക്ക് കൂടുതൽ വിശ്രമം ലഭിച്ചതോടെ കമ്പനി വരുമാനം മുൻപത്തേക്കാൾ 200 ഇരട്ടി വർവധിച്ചുവെന്ന് കമ്പനി കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.
ഇന്ത്യ൯ മാർക്കറ്റുകളിൽ ഒട്ടും പതിവില്ലാത്ത ഒരു പരീക്ഷണമായിരുന്നു ബെറോയുടേത്. ജോലി സമയം കുറയ്ക്കുകയെന്ന ചർച്ചകൾ ഇന്ത്യ൯ മാർക്കറ്റുകളിൽ ഈയടുത്താണ് കേട്ട് തുടങ്ങിയത്. കഴിഞ്ഞ ആഴ്ച കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രാലയം ജീവനക്കാർക്ക് ജോലി സമയം 48 മണിക്കൂർ എന്നതു നിലനിർത്തി നാലു ദിവസമായി ചുരുക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്.
advertisement
സിർക്ക 2017
2017 ബെറോ നാലു ദിവസത്തെ ജോലി എന്ന രീതി നടപ്പിലാക്കിയപ്പോൾ പി൯തുടരാ൯ ആഗോള തലത്തി൯ പോലും മു൯ മാതൃകകളൊന്നും നിലവിലുണ്ടായിരുന്നില്ല. പുതിയ രീതി ഡിസൈ൯ ചെയ്യാ൯ വേണ്ടി ജീവനക്കാരെ തന്നെ ക്ഷണിക്കുകയും മൂന്ന് മാസം നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കിയതും.
പുതിയ ഷിഫ്റ്റ് മാറ്റം നടപ്പിലാക്കിയപ്പോൾ മാർക്കറ്റിൽ തെറ്റായ സന്ദേശം നൽകുമോ, ഉപഭോക്താക്കൾ സംതൃപ്തരാകുമോ എന്നീ ആശങ്കകൾ ബെറോ ജീവനക്കാർക്കിടയിൽ തന്നെയുണ്ടായിരുന്നു.
പ്രവർത്തി ദിവസം നാലായി കുറച്ചതായി അറിയിച്ചു കൊണ്ടിട്ട ലിൻകഡിൻ പോസ്റ്റിന് താഴെ കമ്പനി വരുമാനം കുറഞ്ഞോ, ചെലവ് കുറക്കാ൯ വേണ്ടിയാണോ ഈ തീരുമാനം എന്നൊക്കെ ചോദിച്ചു കൊണ്ട് ആളുകൾ കമന്റ് ചെയ്തിരുന്നു.
advertisement
കോഫിയുടെയും വൈദ്യതിയുടെയും കാശ് ലാഭിക്കാ൯ വേണ്ടി മാത്രം ഇത്തരം ഒരു തീരുമാനം എടുക്കേണ്ട ആവശ്യമില്ല എന്നാണ് ഈ വിഷയത്തിൽ ബെറോ സിഇഒ വേൽ ദിനകരവേൽ പ്രതികരിച്ചത്. എല്ലാ സ്റ്റാഫിനെയും നില നിർത്തി കൊണ്ട് തന്നെ പ്രൊഡക്റ്റിവിറ്റി വർധിപ്പിക്കാനുള്ള ഒരു പദ്ധതിയായിരുന്നു ഇത്. ഇ൯പുട്ട് മൈക്രോമാനേജ് ചെയ്തു ഔട്പുട്ട് വർദ്ധിപ്പിക്കുന്ന രീതിയായിരുന്നു ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
advertisement
ദിവസം എട്ടു മണിക്കൂർ ജോലി ചെയ്യുന്നത് പത്ത്, പന്ത്രണ്ട് മണിക്കൂറായി നീട്ടുന്ന ഈ രീതി വിജയകരമായെന്നും റിസർച്ച് ഇ൯ഫ്രാസ്ട്രക്ച്ചർ, ഡിജിറ്റൈസേഷ൯ മേഖലകളിൽ കൂടുതൽ സംരഭകരെ ആകർശിക്കാനും കഴിഞ്ഞുവെന്ന് വേൽ പറയുന്നു.
അതേസമയം, ബാങ്ക്, ബിപിഒ തുടങ്ങിയ സ്ഥാപനങ്ങളിൽ നാലു ദിവസം ജോലി എന്ന രീതി നടപ്പിലാക്കൽ പ്രായോഗികമല്ല എന്നദ്ദേഹം പറയുന്നു. നിശ്ചിത മണിക്കൂറുകൾ ജോലി ചെയ്യൽ അവിടെ അത്യാവശ്യമാണ്.
2005 ൽ സ്ഥാപിതമായ ബെറോ 10,000 കമ്പനികളെ പ്രൊക്യുയർമെന്റ് കോംപ്ലയ൯സ് കാര്യങ്ങളിൽ ഉപദേശിച്ചു വരുന്നു. നോർത്ത് കരോലീന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിയിൽ 350 ജീവനക്കാരുണ്ട്. ചെന്നൈയിലെയും ബെംഗളുരുവിലെയും ഓഫീസുകളിലാണ് അധികം പേരും ജോലി ചെയ്യുന്നത്.
advertisement
താ൯ ഗ്രാഡ് സ്കൂൾ അറ്റന്റ് ചെയ്ത യൂറോപ്പിൽ നിന്നാണ് ഈ ഒരു ആശയം തനിക്ക് കിട്ടിയതന്ന് വേൽ പറയുന്നു. 35 മണിക്കൂർ മാത്രം ജോലി ചെയ്യുന്ന ഫ്രാ൯സുകാർ മടിയന്മാരാണെന്നത് ഒരു വാർപ്പു മാതൃക സൃഷ്ടിവെച്ചിരിക്കുകയാണെന്നും യഥാർത്ഥത്തിൽ അവർ കൂടുതൽ ശ്രദ്ധാലുക്കളാണെന്നും വേൽ കൂട്ടിച്ചേർത്തു. അദ്യമായി ഞാ൯ ഫ്രാ൯സ് സന്ദർശിച്ച അവസരത്തിൽ അവിടുത്ത ആളുകൾ മീറ്റിംഗ് ക്രമീകരിച്ച രീതി കണ്ടിട്ടു സ്ഥബ്ധനായിട്ടുണ്ട്. ലോകത്തു തന്നെ ഏറ്റവും പ്രൊഡക്റ്റീവായ ആളുകളാണ് ഫ്രാ൯സിലുള്ളത്.
നാലു ദിവസം ജോലി എന്ന രീതിക്ക് ആഗോള തലത്തിൽ തന്നെ നല്ല സ്വീകാര്യത ലഭിച്ചുവരുന്നുണ്ട്. 2020 ൽ ജർമനിയിലെ ഏറ്റവും വലിയ തൊഴിലാളി യൂണിയനായ ഐജി മെറ്റൽ നാലു ദിവസം ജോലി എന്ന രീതി നടപ്പിലാക്കണം എന്ന ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു. ന്യൂസിലാന്റിലെ ഒരു കമ്പനിയും ഇത് നടപ്പിലാക്കിട്ടുണ്ട്. 2019 ൽ ജപ്പാനിൽ മൈക്രാസോഫ്റ്റ് പരീക്ഷണാർത്ഥത്തിൽ ജോലി സമയം വെട്ടി കുറച്ചപ്പോൾ പ്രൊഡക്റ്റിവിറ്റി വർദ്ധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഏഴു മാസം മുൻപ് കോവിഡ് പശ്ചാത്തലത്തിൽ ഗൂഗിൾ ജീവനക്കാർക്ക് കളക്റ്റീവ് വെൽബിയിംഗ് എന്ന പദ്ധതി നടപ്പിലാക്കി വെള്ളിയാഴ്ച അവധി നൽകിയിരുന്നു.
advertisement
അക്കങ്ങൾ സംസാരിക്കട്ടെ
പുതിയ ഷിഫ്റ്റ് നടപ്പിലാക്കിയ ശേഷം പ്രൊഡക്റ്റിവിറ്റി 200 ശതമാനം കൂടിയെന്ന് ബെറോ പറയുന്നു. കൂടാതെ കസ്റ്റമർ സംതൃപ്തി ഒൻപതിൽ നിന്ന് പത്തായി ഉയർന്നെന്നും കമ്പനി അവകാശപ്പെടുന്നു. ജീവനക്കാരും, പ്രത്യേകിച്ച് സ്ത്രീകൾ ഈ തീരുമാനം കാരണം വളരെ സംതൃപ്തരാണത്രേ.
ഇത്തരം തീരുമാനങ്ങൽ നടപ്പിലാക്കുന്നതിന് മുൻപ് നേതൃ രംഗത്തും ഇത്തരമൊരു മാനസികാവസ്ഥ രൂപപ്പെട്ടു വരൽ അത്യാവശ്യമാണ്, അല്ലെങ്കിൽ ഇത് പേരിലൊതുങ്ങി കൂടുമെന്ന് വേൽ അഭിപ്രായപ്പെടുന്നു. ഇപ്പോഴും ബെറോയുടെ ഓരോ ടീമിലെയും ഒരംഗം വെള്ളിയാഴ്ച്ച ജോലി ചെയ്യുന്നുണ്ട്. വ്യാഴാഴ്ച വൈകിയെത്തുന്ന മെയിലുകളും മറ്റു ജോലികളും പൂർത്തിയാക്കാ൯ വേണ്ടിയാണിത്. സിനിമ കാണാനോ, ക്രിക്കറ്റ് കാണാ൯ വേണ്ടി ഒരു ജീവനക്കാര൯ അവധി എടുക്കുന്നതു കൊണ്ട് എനിക്ക് യാതൊരു കുഴപ്പവുമില്ല.
advertisement
എന്നാൽ, കന്പനികൾ പെട്ടെന്നു തന്നെ നാലു ദിവസം ജോലി എന്ന രീതിയിലേക്ക് മാറാനുള്ള സാധ്യത വളരെ കുറവാണെന്ന് വേൽ പറയുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 12, 2021 11:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ഇന്ത്യയിൽ ആഴ്ചയിൽ നാല് ദിവസം ജോലി എന്നത് നാലുവർഷം മുൻപേ നടപ്പാക്കിയ ഒരു കമ്പനി; നേടിയത് 200 ഇരട്ടി വരുമാനം