വിദ്യ; സരസ്വതി; ലക്ഷ്മി: മുകേഷ് അംബാനിയുടെ എന്‍വിഡിയ വ്യാഖ്യാനത്തിന് ജെന്‍സന്‍ ഹുവാംഗിന്റെ കൈയടി
- Published by:Rajesh V
- trending desk
Last Updated:
അറിവിന്റെ ദേവതയായ സരസ്വതീദേവിയുടെ കീഴിലാണ് വിദ്യ വരുന്നത്. സരസ്വതി ദേവിക്ക് നമ്മള്‍ സ്വയം സമര്‍പ്പിക്കുമ്പോള്‍ ഇന്ത്യന്‍ പാരമ്പര്യമനുസരിച്ച് സമൃദ്ധിയുടെ ദേവതയായ ലക്ഷ്മി ദേവി പിന്തുടരുന്നു.
പ്രമുഖ ചിപ്പ് കമ്പനിയായ 'എന്‍വിഡിയ' യുടെ പേരിന് പുതിയൊരു അര്‍ത്ഥം പങ്കുവെച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി. മുംബൈയില്‍ നടന്ന എഐ സമ്മിറ്റ് ഇന്ത്യയില്‍ എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാംഗുമായുള്ള സംഭാഷണത്തിനിടെയാണ് മുകേഷ് അംബാനി ഇക്കാര്യം പറഞ്ഞത്.
ഹിന്ദിയില്‍ അറിവ് എന്ന് അര്‍ത്ഥം വരുന്ന 'വിദ്യ'(Vidya) എന്ന വാക്കുമായി എന്‍വിഡിയ (Nvidia)യ്ക്ക് സാമ്യമുണ്ടെന്ന് മുകേഷ് അംബാനി പറഞ്ഞു. ഇതു കേട്ട് ആവേശഭരിതനായ ജെന്‍സന്‍ ഹുവാംഗ് ഇങ്ങനെയൊരു പേര് ഇട്ടതില്‍ ധാരാളം വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നതായി പറഞ്ഞു. അതിനാൽ എന്‍വിഡിയ (Nvidia)യ്ക്ക് ഇത്തരമൊരു വ്യാഖ്യാനം നല്‍കിയ മുകേഷ് അംബാനിയെ ഹുവാംഗ് അഭിനന്ദിച്ചു.
എന്‍വിഡിയ എന്ന പേര് വിചിത്രമായ പേരായാണ് പലരും കരുതുന്നതെങ്കിലും തന്റെ മനസ്സില്‍ മറ്റൊരു വ്യാഖ്യാനമാണ് ഉള്ളതെന്ന് മുകേഷ് അംബാനി പറഞ്ഞു.
advertisement
''ഹിന്ദിയില്‍ വിദ്യ എന്ന വളരെ പ്രധാനപ്പെട്ട ഒരു വാക്കുണ്ട്. അറിവ് എന്നാണ് ഇതിന് അര്‍ത്ഥം,'' മുകേഷ് അംബാനി പറഞ്ഞു. തുടര്‍ന്ന് അല്‍പം കൂടി വിശദീകരിച്ച് അര്‍ത്ഥം വ്യക്തമാക്കാമെന്ന് മുകേഷ് അംബാനി ഹുവാംഗിനോട് പറഞ്ഞു. ''അറിവിന്റെ ദേവതയായ സരസ്വതീദേവിയുടെ കീഴിലാണ് വിദ്യ വരുന്നത്. സരസ്വതി ദേവിക്ക് നമ്മള്‍ സ്വയം സമര്‍പ്പിക്കുമ്പോള്‍ ഇന്ത്യന്‍ പാരമ്പര്യമനുസരിച്ച് സമൃദ്ധിയുടെ ദേവതയായ ലക്ഷ്മി ദേവി പിന്തുടരുന്നു. അതുകൊണ്ട് അറിവിന്റെ വിപ്ലവമാണ് നിങ്ങള്‍ നയിക്കുന്നത്. അത് ഇന്റലിജന്റ്സ് വിപ്ലവത്തിലേക്ക് നയിക്കുകയും അതിലൂടെ ലോകമെമ്പാടും അഭിവൃദ്ധി കൈവരിക്കുകയും ചെയ്യുന്നു,'' മുകേഷ് അംബാനി പറഞ്ഞു.
advertisement
''എല്ലാവരും എന്‍വിഡിയ ഒരു വിചിത്രമായ പേരായാണ് കാണുന്നത്. എന്നാല്‍ നിങ്ങള്‍ അത് തിരുത്തി,'' ഹുവാംഗ് പറഞ്ഞു.
സംഭാഷണത്തിനിടെ ഇരുവരും നിരവധി രസകരമായ നിമിഷങ്ങള്‍ പങ്കുവെച്ചു. ഇന്ത്യയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ ഇരു കമ്പനികളും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു.
Summary: The Reliance Industries Limited chairman Mukesh Ambani explained CEO Jensen Huang how Nvidia reminded him of "vidya" (knowledge) and when one is devoted to it sincerely, prosperity follows
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
October 24, 2024 6:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
വിദ്യ; സരസ്വതി; ലക്ഷ്മി: മുകേഷ് അംബാനിയുടെ എന്‍വിഡിയ വ്യാഖ്യാനത്തിന് ജെന്‍സന്‍ ഹുവാംഗിന്റെ കൈയടി