തുക്കുവിനെ കാൺമാനില്ല: അഞ്ചുവയസ്, ഓറഞ്ചു നിറം, കൈകൾക്ക് വെളുത്തനിറം
Last Updated:
കോട്ടയം: ചെവിയിൽ അണുബാധ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞദിവസമാണ് ഡോക്ടറുടെ അടുത്ത് തുക്കുവിനെ എത്തിച്ചത്. എന്നാൽ, ഡോക്ടറുടെ ടേബിളിൽ പരിശോധനയ്ക്കായി നിർത്തിയതും തുക്കു പുറത്തേക്ക് ഒറ്റയോട്ടം. ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഒടുവിലാണ് പത്രത്തിൽ പരസ്യം നൽകാൻ തീരുമാനിച്ചത്.
തുക്കു എന്നു പറയുന്നത് അഞ്ചു വയസുള്ള ആൺപൂച്ചയെയാണ്. കുമാരനല്ലൂരുള്ള മൃഗാശുപത്രിക്ക് സമീപമായാണ് പൂച്ചയെ കാണാതായത്. കോട്ടയം ടൗൺ സ്വദേശിയായ സാജുവിന്‍റെ പൂച്ചയെയാണ് കാണാതായത്.

ഓറഞ്ച് നിറമുള്ള പൂച്ചയുടെ രണ്ടു കൈകൾക്കും വെളുത്ത നിറമാണ്. നാടൻ പൂച്ചയായ തുക്കു കഴിഞ്ഞ അഞ്ചു വർഷമായി സാജുവിന്‍റെ കുടുംബത്തിന് ഒപ്പമുണ്ട്.
സാജുവിനെ പോലെ തന്നെ ഭാര്യയ്ക്കും മകൾക്കും പ്രിയപ്പെട്ട പൂച്ചയെയാണ് കാണാതായിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട പൂച്ചയെ കണ്ടെത്തി കൊടുക്കുന്നവർക്ക് അനുയോജ്യമായ പ്രതിഫലമാണ് സാജുവും കുടുംബവും പ്രഖ്യാപിച്ചിരിക്കുന്നത്. എപ്പോഴും മടി പിടിച്ച് നടക്കുന്ന സ്വഭാവമാണ് തുക്കുവിനുള്ളതെന്നും ഉടമസ്ഥനായ സാജു പറയുന്നു.
advertisement
Location :
First Published :
October 03, 2018 12:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
തുക്കുവിനെ കാൺമാനില്ല: അഞ്ചുവയസ്, ഓറഞ്ചു നിറം, കൈകൾക്ക് വെളുത്തനിറം


