കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ മെഴുകുതിരിയില്‍ നിന്നും തീ പടര്‍ന്ന് ബാലിക മരിച്ചു

ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ എട്ടരയോടെ സൻഡേ സ്‌കൂള്‍ വിശ്വാസോത്സവത്തിനായി വേഴപ്ര സെന്റ് പോള്‍സ് പള്ളിയില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്

news18
Updated: April 6, 2019, 10:52 PM IST
കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ മെഴുകുതിരിയില്‍ നിന്നും തീ പടര്‍ന്ന് ബാലിക മരിച്ചു
News 18
  • News18
  • Last Updated: April 6, 2019, 10:52 PM IST
  • Share this:
ആലപ്പുഴ: എടത്വായില്‍ മുത്തച്ഛന്റെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ മെഴുകുതിരിയില്‍ നിന്നും തീ പടര്‍ന്ന് പൊള്ളലേറ്റ ബാലികയ്ക്ക് ദാരുണാന്ത്യം. വേഴപ്ര വില്ലുവിരുത്തിയില്‍ ആന്റണിയുടെയും ലീനയുടെയും മകള്‍ ടീന ആന്റണിയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ചത്.

ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ എട്ടരയോടെ സൻഡേ സ്‌കൂള്‍ വിശ്വാസോത്സവത്തിനായി വേഴപ്ര സെന്റ് പോള്‍സ് പള്ളിയില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്. കല്ലറയില്‍ പൂക്കള്‍ വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നിലെ കല്ലറയില്‍ ഒപ്പീസ് പ്രാര്‍ത്ഥനയുമായി ബന്ധപെട്ട് കത്തിച്ച് വെച്ച മെഴുകുതിരിയില്‍ നിന്നും വസ്ത്രത്തിൽ തീ പടരുകയായിരുന്നു.

കണ്ണീരോടെ വിട; തൊടുപുഴയിൽ മർദ്ദനത്തിന് ഇരയായ കുട്ടിയുടെ മൃതദേഹം സംസ്ക്കരിച്ചു

ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ബഹളംവെച്ചതോടെ ഓടിയെത്തിയ പള്ളി ഭാരവാഹികളും തൊഴിലുറപ്പു ജോലിക്കാരും ചേര്‍ന്ന് തീ കെടുത്തി. കുട്ടിയെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പൊള്ളല്‍ ഗുരുതരമായതിനാല്‍ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.
First published: April 6, 2019, 10:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading