കുഞ്ഞ് അഭിജിത്തിന് മോഹൻലാലിനെ കാണണം...ഫോട്ടോ എടുക്കണം...

Last Updated:
കൊല്ലം: പ്രിയ താരം മോഹൻലാലിനെ കാണണം. ഒപ്പം നിന്ന് രണ്ട് ചിത്രങ്ങൾ എടുക്കണം. ഇതാണ് 12 വയസുകാരൻ അഭിജിത്തിൻറെ വലിയ ആഗ്രഹം. കൊല്ലം ചടയമംഗലം വെട്ടുവഴി സ്വദേശിയായ അഭിജിത്തിന്റെ രണ്ട് വൃക്കകളും ജനിച്ചപ്പോൾ മുതൽ തകരാറിലാണ്. അഞ്ച് വർഷമായി ഡയാലിസിസിന് വിധേയനാകുന്ന അഭിജിത്തിന് അസുഖമൊക്കെ മാറി സ്കൂളിലേക്ക് പോകണമെന്നാണ് ആഗ്രഹം.
മൂത്രം പോകാത്തതിനാൽ വെള്ളം കുടിക്കാനാവില്ല. പൊടിയും തണുപ്പും ഒക്കെ ആരോഗ്യത്തെ ബാധിക്കും. വീടും ടിവിയും മാത്രമാണ് ലോകം. അസുഖം കാരണം ഇതുവരെ സ്കൂളിൽ പോകാനായിട്ടില്ല. ആരോഗ്യവാനായതിന് ശേഷം സ്കൂളിൽ പോകണം. പിന്നെ കൂട്ടുകാർക്കൊപ്പം കളിക്കണം. എന്നാൽ അതിലും വലിയ ഒരാഗ്രഹം അഭിജിത് മനസിൽ സൂക്ഷിക്കുന്നു.
'മോഹൻ ലാലിനെ കാണണം, ഒപ്പം നിന്ന് 2 ഫോട്ടോ എടുക്കണം. കിഡ്നി മാറ്റിവെക്കണം. വെള്ളം കുടിക്കണം. സ്കൂളിൽ പോകണം. പഠിക്കണം'- അഭിജിത് പറയുന്നു. ആഴ്ചയിൽ മൂന്ന് ദിവസം അഭിജിത് ഡയാലിസിസിന് വിധേയനാകുന്നുണ്ട്. എസ്.എ.ടി ആശുപത്രിയിൽ ആണ് ചികിത്സ. 12 വയസിന് ശേഷം കിഡ്നി മാറ്റി വയ്ക്കാൻ
advertisement
ഡോക്ടർമാർ അനുമതി നൽകിയിട്ടുണ്ട്. മകന് കിഡ്നി നൽകാൻ തയാറായി കാത്തിരിക്കുകയാണ് പിതാവ് വിജയകുമാർ. ഡയാലിസിസിന് തന്നെ ഏറെ സാമ്പത്തിക ചെലവുണ്ട്. സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് വിജയകുമാർ.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കുഞ്ഞ് അഭിജിത്തിന് മോഹൻലാലിനെ കാണണം...ഫോട്ടോ എടുക്കണം...
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement