പ്രളയം കവര്‍ന്ന കേരളത്തിന് കൈത്താങ്ങാകാന്‍ ഓട്ടോക്കാരുടെ സ്‌നേഹയാത്ര
Last Updated:
പുനലൂര്‍ : പ്രളയം കവര്‍ന്ന കേരളത്തിന് കൈത്താങ്ങാകാന്‍ സ്‌നേഹയാത്ര നടത്തി പുനലൂരിലെ ഓട്ടോറിക്ഷകള്‍. ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ സിഐടിയു പുനലൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്‌നേഹയാത്രയില്‍ പുനലൂരിലെ 13 ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളില്‍ നിന്നായി അഞ്ഞൂറ് ഡ്രൈവര്‍മാരാണ് അണിനിരന്നത്.
സ്‌നേഹയാത്ര എന്ന ആശയത്തെ ഇരുകൈയ്യും നീട്ടിയാണ് പുനലൂരിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ സ്വീകരിച്ചത്. വാഹന ഉടമകളും ഇതിന് പിന്തുണ നല്‍കിയതോടെ യാത്ര വന്‍വിജയമാകുകയായിരുന്നു. ഇത് വഴി സമാഹരിച്ച് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ തങ്ങളാല്‍ കഴിയുന്നത് ചെയ്യുക എന്നതാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്.
https://www.facebook.com/News18Kerala/videos/290129288251214/
Location :
First Published :
September 15, 2018 2:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പ്രളയം കവര്‍ന്ന കേരളത്തിന് കൈത്താങ്ങാകാന്‍ ഓട്ടോക്കാരുടെ സ്‌നേഹയാത്ര


