ഇടുക്കിയിൽ കരടിയുടെ ആക്രമണം; വൃദ്ധന് പരുക്ക്

Last Updated:

കൃഷിയിടത്തിലേക്കിറങ്ങിയ കരടി ശാമുവേലിനെ അക്രമിക്കുകയായിരുന്നു.

ഇടുക്കി: ഇടുക്കിയിൽ കരടിയുടെ ആക്രമണത്തിൽ വൃദ്ധന് പരിക്കേറ്റു. ഉപ്പുതറ വളകോട് പാലക്കാവ് പള്ളിക്കുന്നേൽ ശാമുവേലിനാണ് പരിക്കേറ്റത്.
പുരയിടത്തിൽ പേരക്കുട്ടിക്കൊപ്പം കൃഷിപ്പണിയിൽ ഏർപ്പെടുന്നതിനിടയിലാണ് കരടി അക്രമിച്ചത്. മുത്തംപടി വനമേഖലയിൽ നിന്നാണ് കരടി ജനവാസ മേഖലയിലെത്തിയത്.
രാവിലെ 9 മണിയോടെ പാലക്കാവ് റോഡിൽ കരടിയെ നാട്ടുകാർ കണ്ടിരുന്നു. കരടിയെ പിന്നീട് ഉൾവനത്തിലേക്ക് ഓടിച്ചു.
കൃഷിയിടത്തിലേക്കിറങ്ങിയ കരടി ശാമുവേലിനെ അക്രമിക്കുകയായിരുന്നു. 76 കാരനായ ശാമുവേലിന്റെ കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഇടുക്കിയിൽ കരടിയുടെ ആക്രമണം; വൃദ്ധന് പരുക്ക്
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement