ബൈക്കുകളുടെ മത്സരയോട്ടം: സ്ത്രീകളടക്കം അഞ്ചുപേർക്ക് പരിക്ക്
Last Updated:
തിരുവനന്തപുരം: കവടിയാർ - അമ്പലംമുക്ക് റോഡിൽ മത്സരയോട്ടം നടത്തിയ ബൈക്കിടിച്ച് മൂന്ന് സ്ത്രീകളടക്കം അഞ്ച് പേർക്ക് പരിക്കറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. പേരൂർക്കടയിൽ നിന്നും മത്സരയോട്ടം നടത്തിയ രണ്ട് ബൈക്കുകളിലൊന്നാണ് അപകടം ഉണ്ടാക്കിയത്. അതിവേഗത്തിലെത്തിയ ബൈക്ക് നർമദ ജംഗ്ഷനിൽ വച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന യുവാവിനും പരിക്കേറ്റു. പൊലീസ് കേസെടുത്തു.
പൊതു നിരത്തുകളില്‍ യുവാക്കളുടെ ബൈക്ക് റെയ്സിംഗ് അപകടം വരുത്തുന്നത് വ്യാപകമായതോടെ നേരത്തെ മോട്ടോർ വാഹന വകുപ്പ് കര്‍ശന നടപടികളെടുത്തിരുന്നു. ബൈക്ക് റെയ്സിംഗ് നടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് വാട്സാപ്പില്‍ മോട്ടോര്‍വാഹന വകുപ്പിനെ അറിയിക്കാനും സംവിധാനം ഒരുക്കിയിരുന്നു. 702590100 എന്ന നമ്പറിലേക്കാണ് സന്ദേശങ്ങള്‍ അയക്കേണ്ടത്.
advertisement
റെയ്സിംഗിനെക്കുറിച്ച് വിവരം ലഭിച്ചാല്‍ അത് രഹസ്യമായി നിരീക്ഷിച്ച് വാഹന നമ്പര്‍ മനസിലാക്കി ഉടമകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നൽകിയിരുന്നു. റെയ്സിംഗിനിടെ ബൈക്കുകള്‍ പിന്തുടര്‍ന്ന് പിടിക്കുന്നത് അപകടം വരുത്തുമെന്നതിനാല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനു ശേഷം നടപടി സ്വീകരിക്കാനാണ് നിർദേശം. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ അപകടം വരുത്തുന്ന രീതിയില്‍ വാഹനമോടിച്ചാല്‍ രക്ഷിതാക്കളായിരിക്കും കുടുങ്ങുക.
Location :
First Published :
July 12, 2018 3:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ബൈക്കുകളുടെ മത്സരയോട്ടം: സ്ത്രീകളടക്കം അഞ്ചുപേർക്ക് പരിക്ക്


