യുഡിഎഫ് അവിശ്വാസത്തിന് ബിജെപി പിന്തുണ; തൊടുപുഴയില്‍ ഇടതു ഭരണം വീണു
Last Updated:
യു.ഡി.എഫിലെ 14 പേരും ബി.ജെ.പിയിലെ എട്ട് അംഗങ്ങളുമാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. എല്‍.ഡി.എഫ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
ഇടുക്കി: തൊടുപുഴ നഗരസഭയില്‍ ഇടതു മുന്നണി ചെയര്‍പേഴ്സനെതിരെ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം ബി.ജെ.പി അംഗങ്ങളുടെ പിന്തുണയില്‍ പാസായി. യു.ഡി.എഫിലെ 14 പേരും ബി.ജെ.പിയിലെ എട്ട് അംഗങ്ങളുമാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. അതേസമയം എല്‍.ഡി.എഫ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. അവിശ്വാസം പാസായതോടെ സി.പി.എം ചെയര്‍പേഴ്സണ്‍ മിനി മധുവിന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് ഭരണസമിതി പുറത്തായി. 35 അംഗ നഗരസഭാ കൗണ്‍സിലില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. യുഡിഎഫ് 14, എല്‍ഡിഎഫ് 13, ബിജെപി എട്ട് എന്നിങ്ങനെയാണ് കക്ഷിനില.
ചെയര്‍പഴ്സണ്‍ തിരഞ്ഞെടുപ്പ് വോട്ടെട്ടുപ്പില്‍ ബിജെ.പി പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് 2015-ല്‍ യു.ഡി.എഫ് ആണ് അദികാരത്തിലെത്തിയത്. മുസ്ലീംലീഗിലെ സഫിയ ജബ്ബാറായിരുന്നു ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത്.
മുന്‍ധാരണ അനുസരിച്ച് കഴിഞ്ഞ വര്‍ഷം സഫിയ ജബ്ബാര്‍ രാജിവച്ചു. തുടര്‍ന്ന് നടത്തിയ തെരഞ്ഞെടുപ്പില്‍ ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായി. ഇതേതുടര്‍ന്ന് നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് അധികാരത്തിലെത്തി. യുഡിഎഫിലെ ധാരണ പ്രകാരം കേരള കോണ്‍ഗ്രസ് എമ്മിനാണ് ചെയര്‍പഴ്സന്‍ സ്ഥാനം.
advertisement
Location :
First Published :
January 25, 2019 8:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
യുഡിഎഫ് അവിശ്വാസത്തിന് ബിജെപി പിന്തുണ; തൊടുപുഴയില്‍ ഇടതു ഭരണം വീണു


