കോഴിക്കോട്: ഒരിടവേളയ്ക്കു ശേഷം കോഴിക്കോട് പന്തീരാങ്കാവ് മേഖലയില്‍ വീണ്ടും ബ്ലാക്ക് മാന്‍ ഭീഷണി. ഒരാഴ്ചയ്ക്കിടെ നാല് വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇരുട്ടിലെത്തി വീടുകളുടെ ജന ല്‍ചില്ലെറിഞ്ഞുടയ്ക്കുന്നതാണ് ആക്രമണത്തിന്‍റെ രീതി.
കോഴിക്കോട് പന്തീരാങ്കാവിനടുത്തുള്ള പുത്തൂര്‍മഠത്താണ് ബ്ലാക്ക് മാന്‍റെ ശല്യം പതിവായത്. ഇരുട്ടിലെത്തുന്ന അജ്ഞാതന്‍ വീടുകളുടെ ചില്ലെറിഞ്ഞുടയ്ക്കുന്നുവെന്നാണ് പരാതി. പുത്തൂര്‍മഠത്തെ സന്തോഷിന്‍റെ വീടിന് നേരെ ആറ് തവണ ആക്രമണമുണ്ടായി.
ഏഴ് ജനല്‍ചില്ലുകള്‍ തകര്‍ന്നു. ചില്ലുകഷ്ണങ്ങള്‍ കൊണ്ട് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികള്‍ക്ക് പരിക്കേറ്റു. അടുത്തുള്ള മൂന്ന് വീടുകള്‍ക്ക് നേരെയും സമാനമായ ആക്രമണമുണ്ടായി. നാട്ടുകാര്‍ ജാഗ്രതാ സമിതി രൂപീകരിച്ച് കാവല്‍ നിന്നിട്ടും ഫലമുണ്ടായില്ല.
കാവല്‍ ഇല്ലാത്ത നേരം നോക്കിയാണ് ഇപ്പോഴത്തെ ആക്രമണം. പൊലീസിന്‍റെ നിര്‍ദേശത്തെത്തുടര്‍ന്ന് വീടുകളില്‍ സിസിടിവി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിലൊന്നും അക്രമി പതിഞ്ഞിട്ടില്ല. ആക്രമണം പതിവായിട്ടും ബ്ലാക്ക് മാനെ പിടിക്കാന്‍ കഴിയാതായതോടെ നാട്ടുകാരും അസ്വസ്ഥരാണ്.
TRENDING:കോവിഡ് ബാധിച്ചയാൾക്ക് ഗന്ധം അറിയാനുള്ള കഴിവ് നഷ്ടമാകുന്നത് എന്തുകൊണ്ട്? ഉത്തരവുമായി ഗവേഷകർ[NEWS]ലോക്ഡൗൺ സുവര്‍ണാവസരമാക്കി മിസോറം ഗവർണർ; നാലു മാസത്തിനിടെ പി.എസ്. ശ്രീധരൻപിള്ള രചിച്ചത് 13 പുസ്തകങ്ങൾ[NEWS]പ്രതിയുമായി ബന്ധം; പൊലീസ് അസോസിയേഷൻ നേതാവിനെതിരെ അന്വേഷണം വേണമെന്ന് ഡിഐജി[NEWS]
എപ്പോള്‍ വേണമെങ്കിലും കല്ലേറുണ്ടാവാമെന്ന അവസ്ഥ മേഖലയില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. ദിവസക്കൂലിക്കാരായ സന്തോഷും സുഹൃത്തുക്കളും പുലരും വരെ വീടുകള്‍ക്ക് കാവല്‍ നിന്ന ശേഷം ജോലിക്ക് പോവാന്‍ പോലുമാവാത്ത അവസ്ഥയിലാണ്.
സംഭവത്തിൽ പന്തീരാങ്കാവ് പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്ത് തന്നെയുള്ള ആരെങ്കിലുമാവും ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് നാട്ടുകാരുടെ നിഗമനം. ലോക്ക്ഡൗണിന്‍റെ തുടക്കം മുതല്‍ കോഴിക്കോട് ജില്ലയിലെ പല ഭാഗങ്ങളിലും ബ്ലാക് മാന്‍ ശല്യം രൂക്ഷമായിരുന്നു.
പലയിടത്തും ശല്യക്കാരെ പൊലീസ് പിടികൂടുകയും ചെയ്തു. മയക്കുമരുന്ന് കച്ചവടവും മറ്റു സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളും നടത്താനുള്ള മറയായിരുന്നു പലയിടത്തും ബ്ലാക്ക് മാന്‍ ഭീഷണി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.