ലോക്ഡൗൺ സുവര്‍ണാവസരമാക്കി മിസോറം ഗവർണർ; നാലു മാസത്തിനിടെ പി.എസ്. ശ്രീധരൻപിള്ള രചിച്ചത് 13 പുസ്തകങ്ങൾ

Last Updated:

‘ദസ് സ്പീക്സ് ഗവർണർ’, ‘ദ് റിപ്പബ്ലിക്’, ‘ലോക്ഡൗൺ’ എന്നീ പുസ്തകങ്ങളുടെ പ്രകാശനം എട്ടിന് ഐസോൾ രാജ്ഭവനിൽ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് ലാംബ നിർവഹിക്കും.

ന്യൂഡൽഹി: മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ലോക്ഡൗൺ കാലത്ത് രചിച്ച 13 പുസ്തകങ്ങൾ പ്രകാശനത്തിനൊരുങ്ങി. ഇംഗ്ലിഷിലും മലയാളത്തിലുമായി കവിതകൾ, ലേഖന സമാഹാരം, ചരിത്രം, വ്യക്തികൾ, കോടതി നർമം, ഓർമക്കുറിപ്പുകൾ, നിയമ ലേഖനങ്ങൾ എന്നിവയാണു പുസ്തകങ്ങളുടെ ഉള്ളടക്കം.
‘ദസ് സ്പീക്സ് ഗവർണർ’, ‘ദ് റിപ്പബ്ലിക്’, ‘ലോക്ഡൗൺ’ എന്നീ പുസ്തകങ്ങളുടെ പ്രകാശനം എട്ടിന് ഐസോൾ രാജ്ഭവനിൽ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് ലാംബ നിർവഹിക്കും. മിസോറം മുഖ്യമന്ത്രി സോറാംതാംഗ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
‘ഓ മിസോറം’, ‘ജസ്റ്റിസ് ടു ഓൾ പ്രജുഡിസ് ടു നൺ’, ‘തത്സമയ ചിന്തകൾ’, ‘നിയമവീഥിയിലൂടെ’, ‘നിയമവീഥിയിലെ സ്ത്രീരത്നങ്ങൾ’, ‘ഓർമയിലെ വീരേന്ദ്രകുമാർ’, ‘സാമൂഹിക സമരസത’, ‘ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങൾ’, ‘ചിരിയും ചിന്തയും കറുത്ത കോട്ടിൽ’, ‘ആകാശവീഥിയിലെ കുസുമങ്ങൾ’ എന്നിവയാണു മറ്റു പുസ്തകങ്ങൾ. ഇവ ഈ മാസവും സെപ്റ്റംബറിലുമായി വിവിധ നഗരങ്ങളിൽ പ്രകാശനം ചെയ്യും.
advertisement
advertisement
&
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലോക്ഡൗൺ സുവര്‍ണാവസരമാക്കി മിസോറം ഗവർണർ; നാലു മാസത്തിനിടെ പി.എസ്. ശ്രീധരൻപിള്ള രചിച്ചത് 13 പുസ്തകങ്ങൾ
Next Article
advertisement
News18 Investigation| മുകുന്ദൻ ഉണ്ണി ഒറിജിനൽ! ഇല്ലാത്ത അപകടങ്ങളുടെ പേരിൽ കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്; പിന്നിൽ‌ വൻ സംഘം
News18 Investigation| മുകുന്ദൻ ഉണ്ണി ഒറിജിനൽ! ഇല്ലാത്ത അപകടങ്ങളുടെ പേരിൽ കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്
  • അഭിഭാഷകരും പോലീസ് ഉദ്യോഗസ്ഥരും സർക്കാർ ഡോക്ടർമാരും ഉൾപ്പെട്ട വൻ സംഘമാണ് തട്ടിപ്പിന് പിന്നിൽ.

  • ഇൻഷുറൻസ് തട്ടിപ്പിൽ 66 പ്രതികൾ, വ്യാജ രേഖകൾ ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി.

  • കോടതിയെ തെറ്റിദ്ധരിപ്പിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഇൻഷുറൻസ് തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തി.

View All
advertisement