കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് മറിഞ്ഞ് 22 പേര്‍ക്ക് പരിക്ക്. മുക്കത്ത് നിന്ന് കോഴിക്കോട്ടേക്ക് വരുന്ന ഐലന്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ഫിറ്റ്നസ് മോശമായ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയതായി ആര്.ടി.ഒ അറിയിച്ചു.
also read: ജർമൻ യുവതിയെ കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണം അവസാനിപ്പിച്ചു
രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. തൊണ്ടയാട് ട്രാഫിക് സിഗ്നല്‍ മറികടക്കാന്‍ അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 22 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഡ്രൈവറുടെയും ഒരു കുട്ടിയുടെയും പരിക്ക് സാരമുള്ളതാണ്.
ബസിന്റെ ടയറുകള്‍ കാലപ്പഴക്കം ചെന്ന് ഉപയോഗ ശൂന്യമായതാണെന്നും സര്‍വീസിനുള്ള ഫിറ്റ്നസില്ലെന്നും പരിശോധനയില്‍ വ്യക്തമായി. ഇതിനെ തുടര്‍ന്നാണ് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയതെന്ന് കോഴിക്കോട് ആര്.ടി.ഒ അറിയിച്ചു.
തൊണ്ടയാട് ബൈപ്പാസ് സ്ഥിരം അപകട മേഖലയായിട്ടും നടപടിയൊന്നുമുണ്ടാവുന്നില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ വര്‍ഷം സമാന സാഹചര്യത്തില്‍ ഇവിടെ ബസ് തലകീഴായി മറിഞ്ഞ് അപകടമുണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Bus accident, Kozhikkode, കോഴിക്കോട്, ബസപകടം, വാഹനാപകടം