കൈരളി ടി.വി കാമറാമാന് ഗുണ്ടാസംഘത്തിന്റെ മര്‍ദ്ദനം

Last Updated:
തിരുവനന്തപുരം: കൈരളി ടി.വി കാമറാമാനെ ഗുണ്ടാസംഘം ആക്രമിച്ചതായി പരാതി. തിരുവനന്തപുരം ബ്യൂറോയിലെ കാമറാമാന്‍ അഖിലേഷിനാണ് മര്‍ദ്ദനമേറ്റത്.
വ്യാഴാഴ്ച രാത്രി 12 മണിക്ക് വിതുരയിലായിരുന്നു സംഭവം. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ വിതുരയിലെ ബേക്കറിയില്‍ പാല്‍ വാങ്ങാന്‍ അഖിലേഷ് ഇറങ്ങി. ആ സമയം കടയുടമയുമായി പ്രദേശത്തെ യുവാക്കള്‍ വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. അവരെ അതില്‍നിന്നും പിന്തിരിപ്പാക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രകോപിതരായ ഗുണ്ടാസംഘം അഖിലേഷിനെ മര്‍ദ്ദിക്കുകയായിരുന്നു. നാലു മിനിറ്റിലേറെ നീണ്ട മര്‍ദ്ദനത്തിനൊടുവില്‍ ബോധരഹിതനായ അഖിലേഷിനെ നടുറോഡില്‍ തളളിയ ശേഷമാണ് ഗുണ്ടകള്‍ മടങ്ങിയത്.
അഖിലേഷിന്റെ പരാതിയില്‍ വിതുര സ്വദേശികളായ അനീഷ്, ഷാജി, ദീപു എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികള്‍ക്കെതിരെ പട്ടികവര്‍ഗ പീഢനനിരോധന നിയമപ്രകാരവും ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിന്റെ സി.സി ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പാലോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ ആക്രമിച്ച കേസിലെ പ്രതിയാണ് ഷാജി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കൈരളി ടി.വി കാമറാമാന് ഗുണ്ടാസംഘത്തിന്റെ മര്‍ദ്ദനം
Next Article
advertisement
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
  • പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

  • പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നതായി പിതാവ് അറിയിച്ചു.

  • ഹിജാബ് വിവാദത്തെ തുടർന്ന് സെന്‍റ് റീത്താസ് സ്‌കൂളിൽ നിന്നും ടിസി വാങ്ങി.

View All
advertisement