കോട്ടയം: കോട്ടയത്ത് വോൾവോ ബസിൽ കടത്താൻ ശ്രമിച്ച പത്ത് കിലോ കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ സേലം സ്വദേശി ശങ്കർ ഗണേശിനെ അറസ്റ്റ് ചെയ്തു.
കോട്ടയത്ത് എത്തിച്ച കഞ്ചാവ് മറ്റു ജില്ലകളിലേക്ക് കടത്താനായിരുന്നു പദ്ധതി. അഞ്ച് പൊതികളിൽ പാക്ക് ചെയ്ത് വലിയ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കോട്ടയം കോടിമതയിൽ ബസ്സിറങ്ങിയപ്പോഴാണ് ശങ്കർ ഗണേശിനെ അറസ്റ്റ് ചെയ്തത്.
മുൻപും ശങ്കർ ഗണേശ് സേലത്തു നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചിട്ടുണ്ട്. കഞ്ചാവ് കേരളത്തിലെത്തിക്കാൻ ഇയാളെ നിയോഗിച്ച സംഘത്തെ കണ്ടെത്താൻ എക്സൈസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഒരു മാസമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എക്സൈസ് ശക്തമായ പരിശോധന നടത്തി വരികയായിരുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.