ചാലക്കുടിയില്‍ കുടുംബം സഞ്ചരിച്ച കാറിനു നേരെ കല്ലേറ്
Last Updated:
ചാലക്കുടി ഗോള്‍ഡന്‍ നഗര്‍ കനാല്‍ റോഡിലായിരുന്നു സംഭവം.കല്ലേറില്‍ കാറിന്റെ പിന്നിലെ ചില്ല് പൂര്‍ണമായും തകര്‍ന്നു.
ചാലക്കുടി: കാറില്‍ സഞ്ചരിച്ച കുടുംബത്തിനു നേരെ ആക്രമണം. ചാലക്കുടി സ്വദേശി ചന്ദ്രബാബുവിന്റെ കാറിന് നേരെയാണ് കല്ലേറണ്ടായത്. കല്ലെറിഞ്ഞയാളെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടിയിട്ടില്ല.
ചാലക്കുടി ഗോള്‍ഡന്‍ നഗര്‍ കനാല്‍ റോഡിലായിരുന്നു സംഭവം.കല്ലേറില്‍ കാറിന്റെ പിന്നിലെ ചില്ല് പൂര്‍ണമായും തകര്‍ന്നു. പ്രദേശവാസിയായ മണി എന്നയാളാണ് കല്ലെറിഞ്ഞതെന്നാണ് വിവരം. കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി സി ടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
Location :
First Published :
May 27, 2019 9:08 PM IST


