advertisement

തേഞ്ഞിപ്പലത്ത് കാർ കത്തിയമർന്നു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Last Updated:
തേഞ്ഞിപ്പലം: ദേശീയ പാതയിൽ കലിക്കറ്റ് സർവകലാശാലക്കടുത്ത് പാണമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്നു. കാറിനകത്ത് പുക കണ്ടതോടെ യാത്രക്കാർ ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
ചേലേമ്പ്ര പാറയിൽ നാലകത്ത് സുബൈറിന്റെ മഹീന്ദ്ര ലോഗൻ കാറാണ് കത്തിയത്. ഷോട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. കോഴിക്കോട് മീഞ്ചന്തയിൽ നിന്നും ലീഡിംഗ് ഫയർമാൻ നാരായണൻ നമ്പൂതിരിയുടെ നേത്യത്യത്തിൽ ഫയർ ഫോഴ്സ് എത്തിയപ്പോഴേക്കും കാർ പൂർണമായും കത്തിയമർന്നിരുന്നു.
മഴ പെയ്തിട്ടും കത്തിയ കാറിനടുത്തേക്ക് നാട്ടുകാർക്കും പൊലീസിനും അടുക്കാനുമായില്ല. സുബൈറും കുടുംബവും ചേളാരിയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് വരികയായിരുന്നു. ഒരു മണിക്കൂറോളം ദേശീയ പതയിലെ ഗതാഗതവും സ്തംഭിച്ചു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
തേഞ്ഞിപ്പലത്ത് കാർ കത്തിയമർന്നു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Next Article
advertisement
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
  • ഹൈക്കോടതി നിർദ്ദേശിച്ചാലും ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് അഞ്ജലി പി.വി. എന്നതായിരിക്കും

  • പേര് മാറ്റം അപേക്ഷിച്ചെങ്കിലും ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ടും ആരംഭിച്ചതിനാൽ അംഗീകരിക്കില്ല

  • ബാലറ്റിൽ ഫോട്ടോയും ചിഹ്നവും വ്യക്തമായി ക്രമീകരിച്ചതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ പ്രയാസമില്ല

View All
advertisement